Sunday, January 16, 2011

0026. 2010 ല്‍ സംഭവിച്ചതും 2011 ല്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും

വെറുതേ വിഷമിക്കെണ്ട. ഒരു ഉണ്ടയും കഴിഞ്ഞ കൊല്ലം സംഭവിച്ചില്ല, ഈ കൊല്ലം ഒരു ഉണ്ടയും സംഭവിക്കാന്‍ പോകുന്നുമില്ല.

എന്നാലും അങ്ങനെ അങ്ങു പറയാന്‍ പറ്റില്ല. കാരണം, കേരളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മണ്ടന്മാരായ മന്ത്രിമാര്‍ അവരുടെ പെര്‍ഫോമന്സിന്റെ അങ്ങേ അറ്റം മണ്ടത്തരങ്ങള്‍ കാണിച്ചു കൂട്ടിയ, ചരിത്ര താളുകളില്‍ ഇടം പിടിക്കുമെന്ന്‌ കേരളത്തില്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള കമ്മ്യൂണിസ്റ്റ് അനുഭാവികളല്ലാത്ത എല്ലാ ജനങ്ങളും സമ്മതിക്കുന്ന ഒരു വിചിത്രമായ വര്‍ഷമായിരുന്നു 2010.

ലോക ചരിത്രത്തില്‍ ആദ്യമായി കുഴിയെണ്ണല്‍ എന്ന കലാപരിപാടി അവതരിപ്പിച്ചത് 2010 ല്‍ ആണ്. ഇതു കണ്ടുപിടിച്ച മന്ത്രിക്ക് പേരിനു മുന്പില്‍ ഡോക്ടര്‍ എന്ന സംഗതി ഉണ്ട്. പക്ഷേ ഇദ്ദേഹത്തിനു വൈദ്യ ശാസ്ത്രം അറിയില്ല. താന്‍ എണ്ണിച്ച മുഴുവന്‍ കുയികളും അടച്ചു എന്നാണ്‌ അങ്ങേരു പറയുന്നത്. (കേരളത്തിലെ സാധാരണ ജനങ്ങള്ക്ക് ഡോക്ടറേറ്റ് ഇല്ലാത്തതു കൊണ്ടായിരിക്കും ഇതൊന്നും മനസിലാകാത്തത്. അല്ലേ സാറേ! )

കുഴി അടച്ച്, കുഴി അടച്ച് അവസാനം ​നടു ഒടിഞ്ഞ് ആശുപത്രിയില്‍ ആയവരും, വണ്ടിക്ക് ഒരുകാലത്തും വന്നിട്ടില്ലാത്ത അത്രേം മെയിന്റനന്സ് നടത്തി കാശു പോയവരും, ഇതിനെല്ലാം പൊറമേ ഈ നശിച്ച റോഡുകള്‍ കാരണം അകാലത്തില്‍ പൊലിഞ്ഞ ജീവനുകളുമ്.. ഇവരൊന്നുമം കേരളത്തില്‍ ഉള്ളവരേ അല്ല എന്നാണ്‌ ഗവണ്‍മെന്റിന്റെ ഭാവം. അല്ലേല്‍ ഇപ്പം എന്നാ കോപ്പാ.. എല്ലാ മന്ത്രിമാര്‍ക്കും നല്ല ഒന്നാന്തരം ആഡംബര കാറുകള്‍ ഉണ്ടല്ലോ. അവര്‍ക്ക് പാഞ്ഞു പോകാന്‍ നാഷണല്‍ ഹൈവേയും തലസ്ഥാനത്ത് വെല്യ കൊഴപ്പം ഇല്ലാത്ത കൊറച്ച് റോഡുകളും ഉണ്ട്. പിന്നെ ഇപ്പം എന്നാ വേണം.

സമയാ സമയങ്ങളില്‍ ഉത്ഘാടനങ്ങള്‍ നടത്തിയും എല്ലാം കേന്ദ്ര ഗവണ്മെന്റിന്റെ കൊഴപ്പം ആണെന്നു രായ്‌ക്ക് രാമാനം വിളിച്ചു പറഞ്ഞും നടക്കുന്നതില്‍ ഒരു മന്ത്രിയും പൊറകിലല്ല. അതിനു മാത്രം എത്ര ഉത്സാഹം ആഹഹ. അതൊക്കെ കേള്ക്കുമ്പം ശരിക്കും രോമാഞ്ചം വരും.

പിന്നെ ഉള്ള ഒരു പ്രധാനപ്പെട്ട സംഗതി ആണു പരസ്യങ്ങള്. മിക്കവാറും എല്ലാ ദിവസവും മിനിമം ഒരു ഉത്ഘാടനം എങ്കിലും കാണും കേരളത്തില്‍. ഒരാളായിട്ട് പോയാല്‍ മോശമല്ലേ എന്നു കരുതി ഒരു അഞ്ചാറെണ്ണം പോവും. 9 മന്ത്രിമാരുടെ തല ഉള്ള പരസ്യങ്ങള്‍ വരെ കഴിഞ്ഞ കൊല്ലം പത്രങ്ങളില്‍ വന്നിട്ടുണ്ട്. അതു മാത്രമല്ല, കേരളത്തിലെ എല്ലാ ജനങ്ങളേയും ഇതൊക്കെ അറിയിക്കാന്‍ കൃത്യമായിട്ട് എല്ലാ പത്രത്തിലും എല്ലാത്തിന്റെയും പടവും കൊടുത്ത് ഒരു കാല്‍ പേജ് നിറച്ച് പരസ്യം. ഇങ്ങനെ ഒക്കെ കൊറേ മന്ത്രിമാര്‍ ഇവിടെ ഉണ്ട് എന്നും ഇവരൊക്കെ പയങ്കര ഉത്ഘാടന പരിപാടികള്‍ നടത്തി കേരളം അങ്ങു ശരിക്ക് ഭരിക്കുവാണെന്നും ജനങ്ങള്‍ അഥവാ കഴുതകള്‍ മനസിലാക്കട്ടെ എന്നാണു പരസ്യത്തിന്റെ ഉള്ളിലിരുപ്പ്. ഓ ശരി നടക്കട്ടെ.

മിനിമം ഒരു 5 മന്ത്രി എങ്കിലും ഇല്ലെങ്കില്‍ ഒരു ഉത്ഘാടനം നടത്താന്‍ പറ്റില്ല എന്നാണ്‌ ഇപ്പഴത്തെ അവസ്ഥ. മന്ത്രിമാര്‍ വന്നാല്‍ മാത്രം പോര, ഒരു രണ്ട് മണ്ടത്തരം എങ്കിലും മൈക്ക് വെച്ച് വിളിച്ച് പറഞ്ഞിരിക്കണം. എന്നാലേ പരിപാടിക്ക് ഒരു ഉഷാര്‍ ഉണ്ടാകൂ.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി, ഒള്ളതു പറയാമല്ലൊ.. ഇതിനു മാത്രം ഇപ്പോഴത്തെ മന്ത്രിസഭ ഒരു കൊറവും ഉണ്ടാക്കിയിട്ടില്ല.

പിന്നെ ഒരു ശ്രദ്ധേയമായ സംഗതി ഒള്ളത് ഐസക്ക് മന്ത്രിയുടെ ചിരി ആണ്. ഭരണം തൊടങ്ങിയ സമയത്ത് അങ്ങേര്‌ എന്ന് ടി.വി. യില്‍ വന്നാലും മോന്തയില്‍ ഒരു വളിച്ച പുഛചിരി ഉണ്ടാരുന്നു. ഭരിച്ച് ഭരിച്ച് എന്തായാലും അതങ്ങു പോയിക്കിട്ടി. (കേന്ദ്രത്തില്‍ ചിദംബര മന്ത്രിക്കും പോയിക്കിട്ടി ആ വളിച്ച ചിരി) ഓ ഒരു ചിരി അല്ലേ.. അതങ്ങു പോട്ടെ അല്ലേ.. പോകാന്‍ പറ... അല്ലാതെ പിന്നെ.

43 രൂഭായ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ അടിച്ചു കൊണ്ടിരുന്നതാ.. ഇപ്പം ദേണ്ടേ 62 രൂപ. കേന്ദ്രോം കൊള്ളാം സംസ്ഥാനോം കൊള്ളാം. വന്നു വന്നു ഒരു ഉള്ളി വട തിന്നണേല്‍ ഒരു ദിവസത്തെ ശമ്പളം കൊടുക്കണം എന്ന അവസ്ഥയാണ്‌ ഇവിടെ ഇപ്പം.

വിദ്യാഭ്യാസം ഇല്ലാത്ത വിദ്യാഭ്യാസ മന്ത്രിയും, വിവരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ആരോഗ്യ മന്ത്രിയും, കേരളാ പീപ്പിള്‍ ഇനി മൊതല്‍ കോഴിയും മൊട്ടയും പാലും തിന്നാ മതി എന്നു തീരുമാനിച്ച ഒണക്ക മന്ത്രിയും എന്നു വേണ്ട ഇതിനെ ഒക്കെ വെച്ചോണ്ടിരിരിക്കുന്ന, സ്വയം ഞാന്‍ ഒരു പയങ്കരന്‍ ആണെന്നു വിചാരിച്ചു നടക്കുന്ന അപ്പൂപ്പന്‍ മുഖ്യമന്ത്രിയും ഇനി മിച്ചം ഒള്ള ബാക്കി എല്ലാ അലവലാതി മന്ത്രിമാരും കൂടെ കേരളത്തെ വികസിപ്പിച്ചു വികസിപ്പിച്ചു ബലൂണ്‍ പോലെ പൊട്ടിച്ചുകൊണ്ടിരിക്കുന്നതാണ്‌ കേരളം 2010ല്‍ കണ്ടത്. മണ്ടത്തരത്തിനു കയ്യും കാലും വെച്ചു മന്ത്രിമാര്‍ എന്ന പേരും ഇട്ട് ഇരുത്തിയിരിക്കുന്ന, അതി മനോഹരമായ കോമഡി ഷോ ആണ്‌ ഇവിടെ നടക്കുന്നത്. പതിവു കോമഡി ഷോകള്‍ പോലെ കാണുന്നവനു ചിരിക്കാനും കരയാനും മേലാത്ത അവസ്ഥ.

കഴിഞ്ഞ വര്‍ഷത്തെ ആരോഗ്യ മന്ത്രിയുടെ ഇംഗ്ളീഷില്‍ ഉള്ള പ്രസംഗം കേട്ട് ആളുകള്ക്ക് ഒന്നും ഇതു വരെ വെളിവ് തിരിച്ച് കിട്ടിയിട്ടില്ല എന്നാണ്‌ കേള്ക്കുന്നത്. പാവങ്ങള്.. ഇപ്പം ഇംഗ്ളീഷും മലയാളവും കേട്ടാല്‍ തിരിച്ചറിയാന്‍ പോലും പറ്റാത്ത അവസ്ഥയിലാണെന്നു തോന്നുന്നു. മന്ത്രിയാണേല്‍ നിയമസഭയില്‍ കംപ്ളീറ്റ് അടിച്ച് ഫിറ്റായി വരുന്നവരാണെന്നും പറഞ്ഞാണ്‌ നടപ്പ്. അറിയാമ്പാടില്ലാത്ത പണിക്ക് പോകുന്നതു മാത്രമല്ല, ഒരു വെളിവും ബോധവും ഇല്ലാതെ അലവലാതിത്തരം വിളിച്ചു പറയാനും ഇവര്‍ക്കൊന്നും ഒരു നാണവും ഇല്ലല്ലോ ദൈവമേ..

ഞങ്ങടെ കോട്ടയത്തെ റോഡുകള്‍ ഒരെണ്ണം പോലും ഇല്ലാതെ പൊളിച്ച് അടുക്കിയില്ലേഡാ മിടുക്കന്മാരേ.. ബ്ളഡി അലവലാതികള്.. വന്നിരിക്കുന്നു.. ഒരൊറ്റ വഴി ശരിക്ക് ടാറു ചെയ്തിട്ടില്ല ഇതു വരെ.

കോട്ടയത്ത് നിന്നു തിരുവനന്തപുരം പോയാലും കൊച്ചിക്ക് പോയാലും നടു ഒടിയാതെ റോഡിലൂടെ പോവാന്‍ പറ്റില്ല. റയില്‍വേ ആണെങ്കില്‍ 20 വര്‍ഷമായി എറണാകുളം തൊട്ടുള്ള പാത ഇരട്ടിപ്പിക്കുവാ.. ഓരോ ദിവസം കഴിയുമ്പോഴും ട്രെയിനുകള്‍ ലേറ്റാവുന്നതല്ലാതെ പുതിയതായിട്ട് ഒന്നും സംഭവിക്കുന്നില്ല. വേണാടും വഞ്ചിനാടും തരുന്ന പണികള്ക്ക് ആണേല്‍ കയ്യും കണക്കുമില്ല. പിന്നെയാണു പാസഞ്ചറുകള്.

കൊറേ രാഷ്‌ട്രീയക്കാര്‍ ഉണ്ട് ഇവിടെ. ജനിച്ചിട്ട് ഇതു വരെ മേലനങ്ങി ഒരു പണി ചെയ്തിട്ടുണ്ടാകത്തില്ല. എന്നാലും അടിച്ചു വിടുന്ന ഡയലോഗുകള്ക്ക് ഒരു കൊറവും ഉണ്ടാകത്തില്ല. കഴിഞ്ഞ ദിവസം പത്രത്തില്‍ ഒരുത്തന്‍ പറഞ്ഞത് കണ്ടു... നോക്കുകൂലി എന്ന പ്രയോഗം തെറ്റാണ്. അത് തൊഴില്‍ നിഷേധിക്കപ്പെടുന്നവനുള്ള നഷ്ട പരിഹാരം ആണെന്ന്. ഇവന്റെയൊക്കെ തലയ്‌ക്ക് അകത്ത് എന്നതാണോ?! ഇയാളു പറയുന്നത് കേട്ടാല്‍ തോന്നും നോക്കുകൂലി എന്ന സാധനം മേടിക്കാന്‍ വേണ്ടി മാത്രം ജനിച്ചവനാണ്‌ അതിയാന്‍ എന്ന്‌. പണി ചെയ്ത് ജീവിക്കാന്‍ വെല്യ ബുദ്ധിമുട്ടാ അല്ലേ ചേട്ടാ? ഒരു സിനിമയില്‍ സലിം കുമാര്‍ പറയുന്നപോലെ പണി ചെയ്യാതെ എങ്ങനെ തിന്നാം എന്നതാരിക്കും ജീവിതാഭിലാഷം അല്ലെ? കൊള്ളാമല്ലോ!. ഐഡിയ ഒട്ടും മോശമല്ല സര്‍ജീ.

നമ്മുടെ അപ്പൂപ്പന്‍ മന്ത്രിയുടെ വിചാരം കോറേ കെട്ടിടങ്ങള്‍ പണുത് ഇട്ടാല്‍ ഒടനെ തൊഴില്‍ അവസരം ആയി എന്നാണ്. ഇയാള്‍ എന്നെങ്കിലും ഒരു ഇഷ്ടിക ചൊമക്കുന്ന ജോലി എങ്കിലും ചെയ്തിട്ടുണ്ടാവുവോ ആവോ? കൊറേ കെട്ടിടങ്ങള്‍ പണിതിട്ട് ഐ.ടി. പാര്‍ക്ക് എന്നു ഒരു പേരും ഇടും. ഒടനെ തൊഴില്‍ അവസരം കൊറേ സൃഷ്ടിച്ചു എന്നാണ്‌ പറച്ചില്‍. 5000 പേര്‍ക്ക് ഇരിക്കാന്‍ പറ്റുന്ന കെട്ടിടം ഉണ്ടാക്കിയിട്ടാല്‍ ഒടനെ 5000 പേര്‍ക്ക് തൊഴില്‍ ആകുവോ? കേരളത്തിലെ അവസ്ഥാ വിശേഷങ്ങള്‍ നന്നായി അറിയാവുന്ന ഏതെങ്കിലും ബിസ്സിനസ്സുകാര്‍ ഇങ്ങോട്ട് വരുമോ. നല്ല ബെസ്റ്റ് തൊഴില്‍ സംസ്‌കാരം ആണ്‌ ഇവിടെ ഒണ്ടാക്കി വെച്ചേക്കുന്നത്.

വേറെ ആര്‍ക്കും പണിയൊന്നും ഇല്ലേലും തൊഴിലാളി നേതാക്കന്‍മാര്‌ക്ക് നക്കാന്‍ ഉള്ള വകുപ്പ് ഇവിടെ എന്നും ഉണ്ടാവും. അതു മാത്രം മതിയല്ലോ! പിന്നെ ഇതിന്റെ ഒക്കെ പൊറകേ നടക്കാന്‍ ആളെ കിട്ടാന്‍ വേണ്ടി സ്കൂള്‍ വിദ്യാഭ്യാസം എന്നത് വെറും അലമ്പാക്കി മാറ്റുന്നതിന്‌ ആവശ്യമായ എല്ലാ വൃത്തികെട്ട ഇടപാടുകളും വിദ്യാഭ്യാസ വകുപ്പ് ഒണ്ടാക്കി വെച്ചിട്ടും ഉണ്ട്. വിദ്യാഭ്യാസവും ചിന്തിക്കാനുള്ള ശേഷിയും ഇല്ലാത്ത സമൂഹത്തെ സൃഷ്ടിച്ചെടുത്താല്‍ മണ്ടന്‍ നേതാക്കന്‍മാരുടെ മണ്ടന്‍ ആശയങ്ങള്ക്ക് ജയ് വിളിക്കാനും ഹര്‍ത്താലു നടത്താനും ആവശ്യത്തിന്‌ ആളെ കിട്ടുമല്ലോ.. എത്ര മഹത്തായ വൃത്തികെട്ട ആശയങ്ങള്‍.

മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നതിന്‌ സിനിമക്കാര്‍ക്ക് ഒരു ഉളുപ്പും ഇല്ല എന്നതിന്റെ എല്ലാ തെളിവും സിനിമക്കാരും തന്നിട്ടു പോയി, സമരം, അടി, ഇടി, തെറിവിളി.. അവസാനം എല്ലാം കഴിഞ്ഞപ്പം ഊമ്പിയ കൊറേ സിനിമകളും. ആര്‍ക്കോ വേണ്ട് തിളയ്‌ക്കുന്ന സാമ്പാര്‍ അല്ലാതെ പിന്നെ.

ഡോക്ടര്‍ കുമാരേട്ടന്‍ ഫ്രം കോഴിക്കോടും ഒട്ടും മോശമല്ലാരുന്നു. അപ്പൂപ്പന്‍ മന്ത്രിയേയും മോഹന്‍ലാലിനേയും തെറി വിളിച്ച് ആളുകളിക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ കേരളത്തിന്റെ അഭിമാന താരങ്ങളായ മിമിക്രി കുട്ടികള്‍ വിളിച്ചു നന്നായി ഒന്നു ഊതി വിട്ടു. മാന്യദേഹത്തിന്റെ സൂക്കേട് അതോടെ തീര്‍ന്നു എന്നു തോന്നുന്നു. എന്തായാലും മേക്കപ്പ് ഇട്ടാല്‍ മോഹന്‍ലാല്‍ അല്ല അതിലും വെല്യ ലാല്‍ വന്നാലും എന്റെ ഒപ്പം അഭിനയിക്കാന്‍ ആര്‍ക്കും പറ്റില്ലെന്നും ഓസ്‌കാര്‍ എന്നൊരൈറ്റം ഉണ്ടെങ്കില്‍ അതു എനിക്കു തന്നെ കിട്ടൂം എന്നു പറഞ്ഞ് സുന്ദരകോമളനായ ഈ അഭിനേതാവ് തത്‌കാലം സ്വയം നിറുത്തി. ഇനി ഇങ്ങേരുടെ അഭിനയം കൂടി കാണേണ്ടി വന്നിരുന്നെങ്കില്‍ പാവം കേരളത്തിന്റെയും 2010 ന്റെയും അവസ്ഥ എന്തായേനെ! എന്തായാലും ദൈവം രക്ഷിച്ചു.

സമരവും ഹര്‍ത്താലും വഴിയരികിലെ അലമ്പ് പൊതുയോഗങ്ങളും ഒന്നും ഇല്ലാത്ത ഒരു കാലത്തെക്കുറിച്ച് വേറെ ഒരു പണിയും അറിയത്തില്ലാത്ത ചില നേതാക്കന്‍മാരുക്ക് ആലോചിക്കാന്‍ പോലും പറ്റുന്നില്ല. അതുകൊണ്ട് അവര്‌ ജഡ്ജിമാരെ തെറി വിളിച്ചും ഡയലോഗുകള്‍ ഇറക്കിയും സായൂജ്യമടയുന്നു. ശുഭേട്ടനില്‍ നിന്നും ഇനിയും മലയാള ഭാഷ വളരെയധികം പ്രതീക്ഷിക്കുന്നുണ്ട്. നിരാശപ്പെടുത്തില്ലാരിക്കും അല്ലെ?!!

കഴിഞ്ഞ ദിവസം വേറൊരുത്തന്‍ എസ്. കെ. പൊറ്റെക്കാടിനെ തെറിവിളിക്കുന്നതു കണ്ട്. ഇവന്റെ ഒക്കെ കൊഴപ്പം എന്തുവാണോ! കഞ്ചാവാണോ അതോ ഈ തലതിരിവൊക്കെ ജന്മനാ ഓള്ളതാണോ?! ആര്‍ക്കറിയാം.

കേരളം അല്ലേലും ഒടനെ ഒന്നും നേരെ ആകാന്‍ പോകുന്നില്ല. അഥവാ രക്ഷപെടണം എന്നു വിചാരിച്ചാല്‍ പോലും ഞങ്ങ അതിനു സമ്മതിക്കാന്‍ പോകുന്നില്ല.

2011 അല്ല, 2111 വന്നാലും ശരി, ഇവിടെ ഇങ്ങനെ ഒക്കെ മതി. അല്ല ഇനി വേറെ എങ്ങനെ എങ്കിലും വേണമെങ്കില്‍ ഞങ്ങള്‍ തീരുമാനിക്കും. (ഒരുത്തനും രക്ഷപെടാന്‍ പാടില്ല. അത്ര തന്നെ.)