Thursday, March 26, 2009

0014. ദരിദ്രനാരായണ സ്ഥാനാര്ഥികളുടെ കോട്ടയം

ഇത്രയും കാലം കേന്ദ്രത്തില്‍ കിടന്ന് ചെരച്ചിട്ട് സുരേഷ് കുറുപ്പിന്റെ മൊത്തം സമ്പാദ്യം വെറും 5000/- ഉലുവ. എന്നാല്‍ കൊച്ചുമാണി അത്ര മോശമല്ല. മൊത്തം സമ്പാദ്യം 6500/- നേതാക്കന്മാരുടെ സമ്പാദ്യം മുഴുവന്‍ഭാര്യമാരുടേയും മക്കളുടേയും പേരില്‍. അതും വെറും ലക്ഷങ്ങള്‍ മാത്രം.

എടോ ദരിദ്രവാസി സ്ഥാനാര്ഥികളേ, കേരളത്തിലെ ഏറ്റവും വരുമാനം കുറഞ്ഞ പിച്ചക്കാരനുണ്ടാകുമല്ലോഇതിനേക്കാളും കൂടുതല്‍ സമ്പാദ്യം. ഇതൊക്കെ ആരേ ബോധ്യപ്പെടുത്താനണോ ആവോ?

പിന്നെയെങ്ങനെ കേരളം നന്നാവാനാ?. അയ്യായിരവും ആറായിരവും രൂഭാകള്‍ മൊത്തം കയ്യിലുള്ള എം പി മാര്‍ആദ്യം സ്വന്തം പോക്കറ്റ് വീര്പ്പിക്കണോ അതോ ജനങ്ങളുടെ വിശപ്പ് മാറ്റണോ? അല്ല, നിങ്ങള്‌ തന്നെ പറ. ഇത്രയുംകാശ്കൊണ്ട് ഇവിടെ ഒരു കുടുമ്പം എങ്ങനെ കഴിയുമെന്ന്.

നേതാക്കന്മാര്ക്ക് കയ്യില്‍ കാശുണ്ടെങ്കില്‍ ഇവിടെ ആര്ക്കും ഒരു പരാതിയുമില്ല. അവര്ക്ക് അവരുടെ പാട്. പക്ഷേഈ നാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ വിഷമം കൂടി ഒന്നു മനസിലാക്കിയാല്‍ കൊള്ളാം. ഇങ്ങനെ കണക്കുകള്‍കാണിച്ച് ഞങ്ങളെ പറ്റിക്കുമ്പോള്‍, ഞങ്ങള്ക്ക് ഒന്നും മനസിലാവില്ല എന്നാണോ? സ്കൂളില്‍ പഠിക്കുന്നകൊച്ചുമാണിയുടെ മക്കള്ക്കാണ്‌ തന്തയേക്കാള്‍ വരുമാനം. ഇതെല്ലാം ഞങ്ങള്‍ വിശ്വസിക്കണം എന്ന്.. അല്ലേ?

കയ്യില്‍ കാശില്ല എന്ന് ഒരു ഒറ്റ കുറവു മാത്രം ഉള്ളൂ സാറുമ്മാരേ.. ഞങ്ങളും പത്താം ക്ലാസുവരെ ഉസ്കൂളില്‍ പോയിട്ടുണ്ട്. ഇത്തരം കണക്കുകള്‍ ഞങ്ങള്‍ പാവങ്ങള്‍ കൂട്ടിയാല്‍ കൂടില്ല സാറേ.. വെറുതേ ആളേ ഊളനാക്കല്ലേ..

("നേരാ തിരുമേനീ ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല."

അതൊക്കെ പണ്ട്. ഇപ്പോ ഈപ്പച്ചന്‍ ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയറാ തിരുമേനീ, കളി ഒന്നും ഈപ്പന്റടുത്തുവേണ്ട. കൂടുതല്‌ കളിച്ചാല്‍ ഒരു കമ്പ്യൂട്ടര്‍ ഫോര്മാറ്റ് ചെയ്യാനൊക്കെ ഈപ്പന്‍ മതി കേട്ടോ.. ഈപ്പന്‍ വിചാരിച്ചാലും ഒരു്‌ഇടയലേഖനം ഒക്കെ ഇറങ്ങും)

0013. മൊത്തമെത്ര പി ഡി പി ?

കേരള വിദ്യാഭ്യാസ വകുപ്പിന്റെ "ഡി പീ ഈ പീ" പദ്ധതിയ്ക്ക് ശേഷം ആദ്യമായാണ്‌ ഇത്തരം ഒരു കണ്ഫ്യൂഷന്‍. ഇപ്പോള്‍ കേരളത്തിലെന്ന് മാത്രമല്ല, രാജ്യത്തു മൊത്തം പി ഡി പി യും അബ്ദുള്‍ നാസര്‍ മദനിയുമാണ്‌ താരങ്ങള്‍.

കേരളത്തിലേയും കേന്ദ്രത്തിലേയും കമ്യൂണിസ്റ്റ് നേതാക്കന്മാര്‍ക്ക് ഒന്നും ഒരു പിടിയും കിട്ടുന്നില്ല. ചിലര്‍ പറയുന്നു, പി ഡി പി ഞങ്ങളോടൊപ്പം - ഞങ്ങള്‍ പി ഡി പി യോടൊപ്പം. ഓരോ ദിവസവും, ടീവിയും പത്രവും കാണുന്ന കേരളീയര്‍ മൊത്തം കണ്ഫ്യൂഷനിലാണ്‌. ആര്‍ ആര്ക്കൊപ്പം എന്ന്?

കമ്യൂണിസ്റ്റ് പാര്ട്ടി നേതാക്കന്മാര്ക്കിടയില്‍ തന്നെ നൂറിലധികം അഭിപ്രായങ്ങളാണ്‌. മദനിയെ പോലീസില്‍ ചേര്ക്കുമെന്ന് അച്ചുമാമ. നടക്കാത്ത കേസെന്ന് ആഭ്യന്തരമാമ.

മദനി ഗോ ബാക്ക് എന്ന് കാരാട്ട്. മദനി ഇപ്പൊ പോവെണ്ട എന്ന് പിണറായി. അല്ലിക്ക് ആഭരണമെടുക്കാന്‍ ഞാന്‍ കൂടെ പോയാലെന്താ എന്നു മദനി. ഇതു വരെ എന്നെ വിടമാട്ടേ എന്ന് ആരും ചോദിച്ചില്ല. ഭാഗ്യം.

കോണ്ഗ്രസ് നേതാക്കള്ക്കുള്പ്പെടെ എല്ലാവര്ക്കും സന്തോഷം. ബിഷപ്പുമാര്ക്കും നാരായണപ്പണിക്കര്ക്കും പെരുത്ത് സന്തോഷം.

ഇതാണ്‌ മക്കളേ മാവേലി നാട് വാണീടും കാലം. (കള്ളന്മാര്ക്കെല്ലാര്ക്കും കഷ്ടകാലം)"

0012. ഒരു ഭാരതീയ ഗാന്ധിപ്പോര്

പേരിന്‌ അവസാനം ഗാന്ധിയെന്ന് നാമധേയം ഉള്ള, രണ്ട് ഇളമുറക്കാര്‍ തമ്മിലാണ്‌ ഡലോഗുകള്‍. 'ഹിന്ദുക്കള്ക്കെതിരെ ഉയരുന്ന കൈകള്‍ താന്‍ വെട്ടിമാറ്റുമെന്ന് ഗീതയില്‍ തൊട്ട് പ്രതിജ്ഞ ചെയ്യുന്നു' എന്ന് വരുണ്‍ഗാന്ധി. നീ ആദ്യം പോയി ഗീത വായിക്കടേ എന്ന് പ്രിയങ്കാ ഗാന്ധി. പ്രിയങ്ക സജീവ രാഷ്ട്രീയത്തില്‍ ഇല്ലെങ്കിലുംഉപദേശത്തില്‍ സജീവമാണെന്നാണ്‌ ചുരുക്കം.

പാവം വരുണ്‍ ഗാന്ധി. ഒരുപിടി ഉപ്പ് വാരി വായിലിട്ടപോലെയാണ്‌ ഇപ്പോള്‍ ആശാന്റെ അവസ്ഥ. പറയാന്‍പാടില്ലാത്തത് പറഞ്ഞും പോയി, എന്നാല്‍ അതു തിരുത്താന്‍ പാര്ട്ടിയൊട്ട് സമ്മതിക്കുന്നുമില്ല. വരുണിനെപഠിപ്പിക്കാന്‍ ആരും വരേണ്ട എന്നാണ്‌ ബി ജെ പി പറയുന്നത്ത്.

കോടിക്കണക്കിന്‌ ജനങ്ങള്‍ ഉള്ള ഇന്ഡ്യാ മഹാരാജ്യത്ത് വര്ഗ്ഗീയവിദ്വേഷം എന്ന വിഷം കുത്തിവച്ച്സ്വാര്ഥലാഭം കൊയ്യാനുള്ള ഇത്തരം സംസ്കാരമില്ലാത്ത ശ്രമങ്ങള്ക്കെതിരേ വോട്ടുകളിലൂടെത്തന്നെ നമ്മുടെ വിദ്യാസമ്പന്നരായ ജനങ്ങള്‍ പ്രതികരിക്കുമോ എന്ന് കണ്ടറിയാം.

[മാര്ക്‌സിസ്റ്റ് പാര്ട്ടിയുടെ മത വിരോധത്തിന്റെ കാരണം ഇതൊന്നുമല്ലെങ്കിലും, ഈ വിഷയത്തില്‍ പ്രതികരിക്കാന്‍പറ്റാത്ത അവസ്ഥയിലാണല്ലോ അവര്‍ ഇപ്പോള്‍. ആദ്യം സ്വന്തം പാര്ട്ടിയെ നന്നാക്കിയിട്ട് മറ്റുള്ളവരുടെ കാര്യംഎന്നാണ്‌ ഇത്തവണ ചരിത്രത്തിലാദ്യമായി..]

Sunday, March 22, 2009

0011. നികൃഷ്‌ട തിരുമേനീ, വോട്ടെല്ലാം ഇത്തവണയും ഞങ്ങള്ക്കല്ലേ?

കമ്മ്യൂണിസ്റ്റ് പാര്ട്ടിക്കെതിരെ കത്തോലിക്കാ സഭ വീണ്ടും പണി തുടങ്ങി. പണ്ട് കുറേക്കാലം മെത്രാന്മാരെ പറ്റിച്ച്വോട്ടു മേടിച്ച അതേ പരിപാടി വീണ്ടും പരീക്ഷിക്കാനാണ്‌ പാര്ട്ടിയുടെ ശ്രമം. എന്നാല്‍ ഇനി നിന്നെയൊക്കെകാണിച്ച് തരാമെടാ എന്ന് മെത്രാന്മാരും.

കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്ട്ടി അധികാരത്തില്‍ വന്നതു മുതല്‍ പശ്ചാത്തപിക്കുന്നത് കത്തോലിക്കാ സഭയുടെമെത്രാന്മാരാണ്‌. ഇതു ചുമ്മാ ഒരു ഫ്രീ സര്‍വീസ് ആണെന്നൊന്നും ആരും കരുതണ്ട. ഭരണം തുടങ്ങിയതു മുതല്‍ പലവേഷത്തിലും ഭാവത്തിലും സഭയ്ക്ക് ഒരു കണ്‍ട്രോള്‍ ഇടാന്‍ പാര്ട്ടി പരിപാടി തുടങ്ങിയതാണ്‌. പഠിച്ച പണിപതിനെട്ടും നോക്കിയിട്ടും സഭ കുലുങ്ങിയില്ല.

സഖാക്കളും വിട്ടില്ല. പല ദിശകളില്‍ നിന്നും ശ്രമിച്ചു നോക്കി. ഒരു രക്ഷയുമില്ല. നിനക്കൊന്നും പള്ളീലച്ചന്മാരെശരിക്ക് അറിയത്തില്ലെടാ എന്ന് കത്തനാര്മാര്‍. പിണറായി ഒന്നു കുത്തിനോക്കി. ഒരു കമ്യൂണിസ്റ്റ് നേതാവ്കുഴീലോട്ട് എടുക്കുന്നതിന്‌ മുന്പ് കുമ്പസാരിച്ചെന്ന് ഒരു കത്തനാര്‍ വിളിച്ചു പറഞ്ഞു. കത്തനാര്‍ കള്ളനും നികൃഷ്‌ടജീവിയാണെന്ന് പിണറായി. എന്തായാലും സംഭവം രണ്ടുകൂട്ടരേയും നാറ്റിച്ചു.

പിന്നെ നോക്കിയത് സഭയുടെ സ്വത്ത് വകകള്‍ ഒന്നു തൊട്ട് നക്കാനാണ്‌. വെല്ലതും നടക്കുമോ? കയ്യിട്ടുവാരാന്‍ ചെന്നസഖാക്കള്ക്കെല്ലാം കണക്കിന്‌ കിട്ടി. ഒന്നാന്തരം കുറേ സമരങ്ങളും നടത്തി. പക്ഷേ ഒന്നും സംഭവിച്ചില്ല. അങ്ങനെയിരിക്കുമ്പോഴാണ്‌ അഭയ കേസ് ദേ വരുന്നത്. കുറേനാള്‍ അതുവച്ചിട്ട് ഒന്ന് പയറ്റി നൊക്കി. നോ രക്ഷ. അങ്ങനെയിരിക്കുമ്പോള്‍ അടുത്തത് വന്നു സ്വാശ്രയ കോളേജ് പ്രശ്നം. അതിലും പാര്ട്ടിയുടെ സര്ക്കാര്‍ തോറ്റു. അതുംപോരാഞ്ഞിട്ട് രണ്ടാം മുണ്ടശ്ശേരി വക തുഗ്ളക്കിന്റെ കുറേ തൊലിഞ്ഞ വിദ്യാഭ്യാസ പരിഷ്കരണങ്ങള്. വെറുതെവിടാന്‍പറ്റുമോ? നാട്ടുകാരെല്ലാവരും ചേര്ന്ന് സര്ക്കാര്‍ അച്ചടിച്ച കുറേ സ്കൂള്‍ പുസ്തകങ്ങള്‍ പബ്ളിക്ക് റോഡില്‍ വച്ച് വത്തിച്ച്ചാരമാക്കി.

ഇങ്ങനെ എല്ലാ വിധത്തിലും പത്തിമടക്കിയിരിക്കുമ്പോഴാണ്‌ ആ വെള്ളിടി വന്നത്. ലോകസഭാ ഇലക്‌ഷന്‍. ഏതവനും ഒരു ദിവസം ഉണ്ടെന്നാണല്ലോ.. ഈ വന്നതാണ്‌ കത്തനാര്മാരുടെ സമയം. ഒരു വൈദികന്‍ പോലും ചുമ്മാഇരുന്നില്ല. എല്ലാവരും പള്ളികളില്‍ പൊയി പറഞ്ഞു. "കമ്മ്യൂണിസ്റ്റുകള്‍ വേണ്ടേ വേണ്ട. വേഗം എല്ലാരും തിരിച്ച്ചൈനേലോട്ടും റഷ്യേലോട്ടും വിട്ടോളൂ" പിണര്ര്റായി ഞെട്ടി - അച്ചുമാമയും ഞെട്ടി - മാര്‍ക്സിസ്റ്റ് പാര്ട്ടി മുഴുവന്‍ഞെട്ടി. മെത്രാനച്ചന്മാര്‍ ഗിന്നസ്ബുക്കില്‍ കയറാനെന്ന മട്ടില്‍ തുരുതുരാ ഇടയലേഖനം ഇറക്കിത്തുടങ്ങി. ഇക്കഴിഞ്ഞവര്ഷം ആണെന്നു തോന്നുന്നു കേരള കത്തോലിക്കാ സഭ ഏറ്റവും കൂടുതല്‍ ഇട യലേഖനങ്ങള്‍ ഇറക്കിയത്. പാര്ട്ടിയും വെറുതേ ഇരുന്നില്ല. സംഗതി എന്താണെന്ന് വലിയ ധാരണ ഒന്നും ഇല്ലെങ്കിലും പാര്ട്ടിയും ഇറക്കി രണ്ട്ഇടയലേഖനങ്ങള്. ഇരിക്കട്ടെ നമ്മുടെവകയും രണ്ടെണ്ണം..

വല്ലവിധേനയും കത്തനാര്മാരെ പറഞ്ഞ് പറ്റിച്ച് കുറേ വോട്ട് തട്ടാം എന്നുകരുതി എല്ലാ മന്ത്രിമാരുംപരസ്യപ്രസ്താവനകള്‍ മാധ്യമങ്ങളിലൂടെ നടത്തിവരുമ്പോഴാണ്‌ ഒരു കാലമാടന്‍ പണി ഒപ്പിച്ചത്. ദേകൊണ്ടുവന്നിരിക്കുന്നു മുറിവ് എന്ന പേരില്‍ ഒരു സീഡി. ഒരു പയ്യന്റെ ആടിനെ ഒരു മെത്രാന്‍ തല്ലിക്കൊന്ന്തിന്നുന്നതാണ്‌ ഉള്ളടക്കം. ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞതുപോലായി.. ഇതുണ്ടാക്കിയവനെ പാര്ട്ടിതല്ലിക്കൊന്നില്ല എന്നേ ഉള്ളൂ. സടകുടഞ്ഞെഴുന്നേറ്റ ക്രൈസ്തവ സമൂഹം വീണ്ടും പാര്ട്ടിക്കെതിരേ തലയുയര്ത്തിപ്രക്ഷോഭം തുടങ്ങി. വിദ്യാഭ്യാസമിലാത്ത കുറേ പഴയ വിദ്യാര്ഥികളും കൂടെക്കൂടി .

ഇനിയാണ്‌ സാമാന്യ ബുദ്ധിപോലുമില്ലാത്ത പാര്ട്ടിയുടെ ഒരു വനിതാ സ്ഥാനാര്ത്തിയുടെ ഇലക്‌ഷന്‍ സ്പെഷ്യല്‍ഐറ്റം നമ്പര്‍. കോട്ടയത്തായിരുന്നപ്പോള്‍ എല്ലാ പള്ളികളേയും പള്ളിക്കാരേയും പെറ്റി ബൂര്ഷ്വാകള്‍ എന്ന് വിളിച്ച്നടന്നിരുന്ന കമ്മ്യൂണിസ്റ്റ് യുവജന പ്രസ്ഥാന നേതാവ് സിന്ധു ജോയി, എറണാകുളത്തെത്തിയപ്പോള്‍ തന്റെസ്പെ്‌ഷ്യല്‍ പ്രചാരണ തന്ത്രങ്ങള്‍ ഒന്നു പയറ്റി നോക്കി. ആദ്യം പരിശുദ്ധ കന്യകാമറിയത്തിന്റെ കുറച്ചു ഭക്തിഗാനങ്ങള്‍ പാടി ഒന്നു പ്രാര്ഥിച്ചു നോക്കി. പാര്ട്ടിക്കാരിയാണെങ്കിലും കാര്യം കാണാന്‍ വേളാങ്കണ്ണി മുത്തിയമ്മതന്നെ കനിയണമല്ലോ.. മുത്തിയമ്മ കനിഞ്ഞില്ല. എങ്ങനെ കനിയാനാണ്? ഇതു കൊടുങ്ങല്ലൂര്‍ ഭരണി ഒന്നുംഅല്ലല്ലോ. ഇത്രയും നാള്‍ തെറിയും പറഞ്ഞ് നടന്നിട്ട് ഇപ്പോള്‍ ഇലക്‌ഷന്‍ ജയിക്കാന്‍ അനുഗ്രഹം വേണമത്രേഅനുഗ്രഹം !!.

എന്താലും പബ്ളിസിറ്റിക്ക് ഒരു കുറവും സംഭവിച്ചില്ല. എല്ലാ ടെലിവിഷന്‍ ചാനലുകാരും സിന്ധുവിന്റെ ചട്ടയും മുണ്ടുംഇട്ടുകൊണ്ട് ഭക്തിഗാനം പാടുന്ന രംഗങ്ങള്‍ കാണിച്ചു. നാണമില്ലാത്തവര്ക്ക് ഒന്നും ഒരു പ്രശ്നമല്ലല്ലോ.. ഇതുകൊണ്ടൊന്നും നേതാവ് നിര്ത്തിയില്ല. നേരേ അരമനയില്‍ ചെന്ന് മെത്രാനോട് അതിവിനയത്തില്‍ ചോദിച്ചു, തിരുമേനീ, വോട്ടെല്ലാം ഇത്തവണയും ഞങ്ങള്ക്കല്ലേ? പട്ടിയെ ആട്ടും പോലെ കത്തനാര്‍ പ്രതിനിധി സിന്ധുവിനെആട്ടിയിറക്കി. മേലാല്‍ ഈ പടി ചവിട്ടിയാല്‍ മുട്ടുകാല്‌ തല്ലി ഒടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവള്ക്കൊക്കെ ഇതിന്റെ വെല്ല കാര്യവും ഉണ്ടായിരുന്നോ? അതുമാത്രമല്ല, ഈ രംഗങ്ങള്‍ എല്ലാ ചാനലിലുംലൈവായിട്ട് കാണിക്കുകയും ചെയ്തു. ലോകം മുഴുവന്‍ അറിഞ്ഞു ഈ നാറ്റക്കേസ്. പാവം ഗോര്ബച്ചോവ് പോലുംനാണിച്ചു പോയി.

പക്ഷേ സിന്ധു മാത്രം കുലുങ്ങിയില്ല. അവര്‌ പറയുന്നത്, സഭ ഈ വഴിതെറ്റിപ്പോയ കുഞ്ഞാടിന്‌ വോട്ട് തരുംഎന്നാണ്‌. എന്തായാലും ഒരു സിനിമയില്‍ പറയുന്നതുപോലെ തോല്ക്കാന്‍ പോകുന്നതിനു മുന്പുള്ള ഈആത്മവിശ്വാസം വളരേ നല്ലതാണ്‌.

"ഇനിയിപ്പോള്‍ പിണറായി സഖാവ് പറയുന്നതു പോലെ എല്ലാം മാധ്യമ സിന്ഡിക്കേറ്റിന്റെ സൃഷ്‌ടിയാണെന്നങ്ങ്പറയാം. അല്ലേ സഖാക്കളേ? "

Saturday, March 21, 2009

0010. പടമെടുത്താല്‍ അടിതരാം

നട്ടാശ്ശേരി School of Legal Thought ഇലാണു സംഭവം. പെണ്പിള്ളാരുടെ ഫോട്ടോ മൊബൈല്‍ഫോണിലെടുത്ത ഇതേ കോളേജിലേ തന്നെ കുറച്ചു പതിവ് വായിനോക്കി ആശാന്മാരാണു താരങ്ങള്‍ . ഫോട്ടോഎടുത്തതിനു്‌ പെണ്കുട്ടികള്‍ അദ്ധ്യാപകര്ക്ക് പരാതി കൊടുക്കുകയും ചെയ്തു. എന്നാല്‍ നമ്മുടെ താരങ്ങള്‍ ഒട്ടുംമോശമാക്കന്‍ പോയില്ല. നേരേപോയി പെണ്പിള്ളാരെ എടുത്തങ്ങു പെരുമാറി. ചുമ്മാ ഒന്നു പേടിപ്പിക്കാന്‍നോക്കിയതേ ഉള്ളെങ്കിലും ഒരു പാവം പെണ്കുട്ടിക്ക് ഒരു ചവിട്ടു കിട്ടി. പോരേ പൂരം. സംഗതി പുലിവാലാകുകയുംചെയ്തു. തൊഴി കിട്ടിയ വിദ്ധ്യാര്ഥിനി തളര്ന്നു വീണെന്നു പത്രങ്ങളും പ്രസിദ്ധീകരിച്ചു. പാവം നമ്മുടെവായില്നോക്കി പയ്യന്മാര്, കൂടുതല്‍ കളിച്ചാല്‍ നിന്റെയൊക്കെ പടം മോര്ഫ് ചെയ്ത് തുണിയില്ലാതെ ഇന്റര്നെറ്റിലിടും എന്ന് ഒന്ന് വിരട്ടിയും പോയി. തൊഴി കിട്ടിയ കുട്ടിക്കൊഴിച്ച് എല്ലാവര്ക്കും സന്തോഷം. എന്തായാലുംകോളേജ് കുറച്ചു ദിവസത്തേയ്ക്ക് പൂട്ടിക്കിട്ടിയല്ലോ.

ഇതു വരെ പരാതിയൊന്നും കിട്ടിയില്ലെന്നു സ്ഥാപനത്തിന്റെ ഡയറക്ടര്‍ . എന്തിനാ ഡയറക്‌ടറേ പരാതി. ഇനി ബാക്കിയൊക്കെ നമ്മുടെ പത്രക്കാരു നോക്കിക്കോളത്തില്ലേ?. പഴയ SME കേസു മറക്കാറായിട്ടില്ലല്ലോ.. ബാക്കിയോക്കെ പുറകേ വന്നോളും.

ഞാന്‍ പറഞ്ഞില്ലേ ബാക്കിയൊക്കെ പുറകെ വരുമെന്ന്. ദേ വന്നൂ. വെറും 24 മണിക്കൂറിനകം എത്തിക്കഴിഞ്ഞു അടുത്ത് വാര്ത്ത. നമ്മുടെ തൊഴികിട്ടിയ നാലാംവര്ഷ വിദ്യാര്ഥിനി, തൊഴിച്ച മുഴുവന്‍ നാലാംവര്ഷ (ആണ്‍)വിദ്യാര്ഥികള്ക്കും എതിരെ പൊലീസില്‍ കേസ് കൊടുത്തു. പക്ഷേ ഫോട്ടോ ഏടുത്തതില്‍ അവര്ക്ക് പ്രശ്നം ഒന്നും ഇല്ലത്രേ. പെണ്കുട്ടികളും ഒട്ടും മോശമല്ലല്ലോ ഇവിടെ. അവര്‌ യൂണിവേഴ്‌സിറ്റി വൈസ് ചാന്സലര്ക്കും കൊടുത്തു ഒരു പരാതി. ഇരിക്കട്ടെ ഒരെണ്ണം അയാള്ക്കും.

എടാ മണ്ടന്മാര്‍ സീനിയേഴ്സേ.. പിള്ളാരെ വെരട്ടുമ്പം ഇങ്ങനെയൊക്ക പറഞ്ഞ് വെരട്ടാവോ? മോര്ഫിങ്ങ് എന്ന് പരസ്യമായി പറഞ്ഞാല്‍ തന്നെ അടി കിട്ടുന്ന കാലമാ ഇത്. നിനക്കൊക്കെ വേറേ വല്ലതും പറഞ്ഞ് വിരട്ടാന്‍ പാടില്ലായിരുന്നോ? ചോക്കളേറ്റ് സിനിമയിലേ പ്രഥ്വീരാജിന്റെ ഡയലോഗ് എല്ലാം തീര്ന്നുപോയാരുന്നോ? ഇനിയിപ്പോ അനുഭവിച്ചോ. തന്നേ ഉണ്ടാക്കിവച്ചതല്ലേ നന്നായി അനുഭവിക്ക്. എല്ലാ വിധ ആശംസകളും നേരുന്നു..