Wednesday, July 7, 2010

0023. അഞ്‍ജലീ എന്നാലും ഇതൊരുമാതിരി മറ്റേ പരിപാടിയായിപ്പോയി
2009 നവംബര്‍ 24ന്‌ അടച്ചതാണ്‌ ഈ ബ്ളോഗ്. അതു കഴിഞ്ഞപ്പം പിന്നെ ഇങ്ങോട്ട് തിരിഞ്ഞ് നോക്കാന്‍ നേരം കിട്ടിയില്ല. കൊല്ലം ഒന്നു കഴിയാറായി. അതിന്റെ എടയ്ക്ക് എത്ര തവണ വിന്ഡോസ് ഫോര്മാറ്റ് ആയി എന്നു ദൈവത്തിനു മാത്രം അറിയാം.

ഇരുപത്തി മൂന്നാമത്തെ പോസ്റ്റ്‌ ഇടണമെന്നു ഞാന്‍ ഒരു 2300 പ്രാവശ്യം വിചാരിക്കണമെന്ന് വിചാരിച്ചതാണ്‌. പക്ഷേ കഴിഞ്ഞ ഒരു കൊല്ലത്തിനിടയ്ക്ക് അതിനൊള്ള സമയം കിട്ടിയില്ല. ഇപ്പം ഒരെണ്ണം ചാമ്പിയേക്കാം എന്നു വിചാരിച്ച് വന്നപ്പം ദേണ്ടെ കിടക്കുന്നു ഒരു മുട്ടന്‍ പ്രശ്നം. ചില്ലക്ഷരങ്ങള്‍ മൊത്തം പോയി. ഒന്നും ശരിക്കും വരുന്നില്ല. കാണാനും പറ്റുന്നില്ല.. എഴുതാനും പറ്റുന്നില്ല. ഇതെന്തൊരു ബാധ!! ചെകുത്താനെ പിടിച്ച ലൂസിഫറോ?!! (ഞാന്‍ ഉദ്ദേശിച്ചത് ലൂസിഫറിനെ പിടിച്ച ചെകുത്താനോ എന്നാണ്‌. സ്‌പീഡ് കൊറച്ച് കൂടിപ്പോയി.. സോറി.)

ഇനി ചെയ്യാന്‍ ഒന്നും ബാക്കിയില്ല. കയ്യില്‍ കിട്ടിയ സകലമാന ഫോണ്ടുകളും ഇന്സ്റ്റാള്‍ ചെയ്ത് നോക്കി. അഞ്ജലി ഓള്ഡ് ലിപിയും രചനയും മനോരമയും എന്നു വേണ്ട ഡൗണ്‍ലോഡ് ചെയ്യാന്‍ കിട്ടിയ സകലമാന ഫോണ്ടുകളും ഇട്ടിട്ടും സംഗതി ശരിയാകുന്നില്ല. ഇനി ഇപ്പം എന്നാ മൈക്ക് (അതെന്നാണെന്ന് ഞാന്‍ മാത്രം അറിഞ്ഞാല്‍ മതി) ചെയ്താല്‍ ഈ പണ്ടാരം ശരിയാകും എന്നു എനിക്കറിയാമ്മേല. വിക്കിപീടിയ, മറ്റേപീടിക, മറിച്ച പീടിക, വരമൊഴി, വരമൊഴി വിക്കി എല്ലാടത്തും കേറി നോക്കി. എല്ലാരും പറഞ്ഞതുപോലെ ഒക്കെ ചെയ്ത് നോക്കി. ഇല്ല ഒരു രക്ഷയും ഇല്ല.

അതിന്റെ എടയ്ക്കാണ്‌ അഞ്ജലി ഓള്ഡ് ലിപി ഫോണ്ടിന്റെ വക ഒരു വെര്ഷന്‍ കളി. വരമൊഴി സൈറ്റില്‍ ചെന്നപ്പം അയാളു പറയുന്നു വെര്ഷന്‍ 0.730 എന്നു. ഒരു അന്പതു പ്രാവശ്യം ഞാന്‍ ആ ഫയല്‍ ഡൗണ്‍ലോഡ് ചെയ്തു. പക്ഷേ ആ ഫയല്‍ തൊറന്നു നോക്കുമ്പം അതു പറയും 0.720 എന്ന്.ഈ നാശം പിടിച്ച കളി കാരണം എന്റെ എടപാട് തീര്ന്നു. പണ്ടാരമടങ്ങാന്... ഇന്നു കൊടുക്കാനുള്ള ഓഫീസ് വര്ക്ക് ഒട്ടു തീര്ന്നിട്ടുമില്ല, ഈ പണ്ടാരം ഫോണ്ട് ശരിയാക്കി ഒരു ബ്ലോഗ് പോസ്റ്റ് ഇട്ടേച്ച് ബാക്കി വര്ക്ക് ചെയ്യാം എന്നു വിചാരിച്ചിട്ട് അതു നടക്കുന്നുമില്ല. മണിക്കൂര്‍ 2-3 ആയി. ഇന്നു എഴുന്നേറ്റതാണേല്‍ രാവിലെ 11:45 നു. എന്നാ കോപ്പാണോ?!!ഈ ഒടുക്കത്തെ ഡാഷ് ഫോണ്ട് ഒട്ട് ശരിയാകുന്നുമില്ല.

ഒടുക്കം ഭാരത സര്ക്കാരിന്റെ മലയാളം സോഫ്റ്റ്വെയര്‍ ഉപകരണങ്ങള്‍ എന്ന സൗജന്യ സി ഡി എടുത്ത് അതിന്റെ അകത്തുനിന്നു കിട്ടിയ മൊത്തം ഓപ്പണ്‍ ടൈപ്പും ടി ടി എഫും ഫോണ്ടുകള്എടുത്ത് ഇന്സ്റ്റാള്‍ ചെയ്തു. എന്നിട്ടും നോ രക്ഷ.

ഒഒരു കൊല്ലം മുന്പ് ഒരു കൊഴപ്പവും ഇല്ലാതെ എനിക്ക് ഈ പണ്ടാരം എഴുതാനും വായിക്കാനും പറ്റുവാരുന്ന്. ഇതിപ്പം എന്നാ കോപ്പാണോ?!!

അവസാനം മലയാള ബ്ലോഗ് ഹെല്പന്മാരുടെ പോസ്റ്റ്കളും കമന്റുകളും മൊത്തം വായിച്ച് അവിയലു പരുവത്തില്‍ ആയിരിക്കുമ്പഴാണ്‌ ഒരു ഐഡിയ വന്നത്. ഈ പണ്ടാരങ്ങള്‍ എല്ലാം ഒന്നു റീസെറ്റ് ചെയ്ത് നോക്കിയാലോ എന്ന്. നേരേ ഫയര്‍ ഫോക്സ് അങ്ങ് ക്ളോസ് ചെയ്ത് ഫയര്ഫോക്സിന്റെ സേഫ് മോഡ് എടുത്ത് സെറ്റിങ്ങ്സ് എല്ലാം അങ്ങോട്ട് റീസെറ്റ് ചെയ്തു.

എന്നിട്ട് പിന്നെ ബ്ളോഗ് തൊറന്നു നോക്കിയപ്പോള്‍ എന്റെ ദൈവം തമ്പുരാനേ എന്റെ നടുവും പൊറവും സന്തോഷം കൊണ്ട് അങ്ങ് പൊട്ടിപ്പോകുന്നതുപോലെ തോന്നി. എന്തൊരത്ഭുതം. എന്തൊരത്ഭുതം. എല്ലാം വീണ്ടും പഴയതുപോലെ!! ഹൊ ഹൊ ഹൊ.. സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാന്‍ മേലേ..

എല്ലാം ശുഭപര്യവസായി ആയതിന്റെ സന്തോഷത്തില്‍ ഞാന്‍ ഒരു പോസ്റ്റ് ഒണ്ടാക്കി പോസ്റ്റാന്‍ നോക്കിയപ്പം ദേണ്ടെ കെടെക്കുന്നു തക്കിട തരികിട ധോം. പണ്ടാരം പിടിച്ച ചില്ലക്ഷരങ്ങള്‍ വരുന്നില്ല. പിന്നെ എല്ലാരും പറയുന്നതുപോലെ നേരെ ചെന്ന് ഫയര്‍ഫോക്സിന്റെ ലാംഗ്വേജ് സെറ്റിങ്ങ്സില്‍ ചെന്ന് മലയാളത്തിനു വേണ്ടി അഞ്‌ജലി ഓള്ഡ് ലിപിയും യു ടി എഫ്-8 എന്‍കോഡിങ്ങും സെറ്റ് ചെയ്തപ്പോള്‍ള്‍ള്‍ള്‍....... ദാ വീണ്ടും എല്ലാം ശുഭം.
ഇനി ഇപ്പം ഇന്നത്തെ വര്ക്ക് സമയത്തിനു തീര്ക്കാത്തതിന്റെ തെറി മാത്രം കേട്ടാല്‍ മതിയല്ലോ... എന്തായാലും എല്ലാ പണ്ടാരങ്ങളും ശരിയായ സ്തിതിക്ക് മലയാളം ശരിക്ക് വായിക്കാനും എഴുതാനും സാധിക്കാത്ത എല്ലാ ഡിജിറ്റല്‍ മല്ലുക്കള്ക്കുമായി എന്റെ വക കൊറച്ച് ടിപ്പ്കള്‍ കൂടെ ഇരിക്കട്ടെ.

മലയാളം വായിക്കാനും എഴുതാനും ഉള്ള വഴികള്‍.

1. അഞ്‌ജലി ഓള്ഡ് ലിപി, രചന എന്നീ ഫോണ്ടുകള്‍ ഇന്സ്റ്റാള്‍ ചെയ്യുക. ഇന്നാ പിടിച്ചോ നിങ്ങക്കും ഇരിക്കട്ടെ ഒരു പത്ത് മലയാളം ഫോണ്ട്.
Download Fonts Here
To install fonts, extract the fonts in the above file and copy Files to Fonts Folder inside Windows.

2. വിന്ഡോസിന്റെ കണ്‍ട്രോള്‍ പാനലില്‍ ചെന്ന് റീജിയണല്‍ ആന്റ് ലാങ്ങ്‍വേജ് സെറ്റിങ്ങ്സിന്റെ അഡ്വാന്സ്‍ഡ് ടാബിലുള്ള Supplemental language support ന്റെ താഴെ കൊടുത്തിരിക്കുന്ന Install files for complex script and right-to-left-languages എന്ന ചെക്ക് ബോക്സ് ടിക്ക് ചെയ്തിട്ട് windows xp യുടെ CD ഇട്ടു കൊടുക്കുക. script ഇന്സ്റ്റാളേഷന്‍ തീര്ന്നു കഴിയുമ്പം മിക്കവാറും ഒരുമാതിരി ഒക്കെ എല്ലാ ഫോണ്ട് പ്രശ്നങ്ങളും മാറിക്കിട്ടും.3. ഇനി ഫയര്ഫോക്സിന്റെ സെറ്റിങ്ങ്സ് അഡ്‍ജസ്റ്റ് ചെയ്യണം.
Go to Tools->Options->Content->AdvancedNow, Set the following

Fonts For=Malayalam
Proportional=Serif/Sans Serif
Serif=AnjaliOldLipi
Sans-serif=AnjaliOldLipi
Monospace=AnjaliOldLipi
Default Character Encoding=Unicode (UTF 8)ഇപ്പോള്‍ എല്ലാം ഓക്കേ ആയിക്കാണും.
--------------------------------------------------------------
പക്ഷേ എല്ലാവര്ക്കും അങ്ങനെ ആകണം എന്നില്ല. ഇപ്പറഞ്ഞ 3 കാര്യങ്ങള്‍ ചെയ്‌തിട്ടും മലയാളം ശരിക്കും എഴുതാനും വായിക്കാനും പറ്റാത്തവര്ക്ക് ഒരു കാര്യം കൂടെ ചെയ്യാം.

4. ഫയര്ഫോക്സ് എടുത്ത് റീസെറ്റ് ചെയ്യുക.
Close all Firefox windows and Open Mozilla Firefox (Safe Mode) from start menu. Check the 'Reset all user preferences to Firefox Defaults' and click on Make Changes and Restartഇനി ഒന്നുകൂടെ step 3 ചെയ്യുക, എല്ലാം ശുഭമാകും.
--------------------------------------------------------------

ഇനി ഈ വായിക്കുന്ന മലയാള ലിപിയെ ഒന്നുകൂടെ മനോഹരമാക്കാനുണ്ട്. അതിനു വേണ്ടി Desktop Properties എടുക്കുക. Click on Effects Button in Appearance Tab. Check the 'Use the Following method to smooth edges of screen fonts' and select ClearType in the box below it. Click OK in all open windows and close all windows.ഇപ്പോള്‍ നിങ്ങള്‍ കൂടുതല്‍ ക്ളിയര്‍ ആയി മലയാളം എഴുതാനും വായിക്കാനും കഴിയുന്ന ഡിജിറ്റല്‍ മലയാളിയായി മാറിക്കഴിഞ്ഞിരിക്കുന്നു. താങ്കള്ക്ക് എന്റെ അഭിനന്ദനങ്ങള്‍.

സന്തോഷകരമായ ഒരു മലയാളം എഴുത്തും വായനയും ആശംസിക്കുന്നു.

മലയാളം ലൈവായി എഴുതാന്‍ ദേ ഇങ്ങോട്ട് പൊക്കോ.!

-----------------------------------------------------------------------------

ഒടുക്കം സംഭവിച്ചത് - ഈ സെറ്റിങ്ങ്സ് എല്ലം കളിച്ച് കളിച്ച് എന്റെ ഫോണ്ടുകള്‍ മൊത്തം നാശമായി. ദേഷ്യം സഹിക്കാന്‍ പറ്റാതെ ഞാന്‍ എല്ലാ ഫോണ്ടുകളും ശരിയാകാന്‍ വേണ്ടി എന്റെ ഇല്ലതിന്‌ അങ്ങ് തീ കൊളുത്തി (അതായത് വിന്‍ഡോസ് ഡ്രൈവ് ഫോര്മാറ്റ് ചെയ്തിട്ട് മൊത്തം ഒന്നൂടെ റീ ഇന്സ്റ്റാള്‍ ചെയ്തു എന്ന്.!)

അതിനു ശേഷം മലയാളം ഫോണ്ടുകളും സ്ക്രിപ്റ്റ് സപ്പോര്ട്ടും ഇന്സ്റ്റാള്‍ ചെയ്തു. മുകളില്‍ പറഞ്ഞ പരിപാടികള്‍ ഒന്നൂടെ ചെയ്യാന്‍ എനിക്ക് ഇപ്പം നല്ല സൌകര്യം ഇല്ല. വരമൊഴിയോട് പോകാന്‍ പറ. എനിക്ക് ഈ ഇളമൊഴി മതി. ഒരു പ്രശ്നവും ഇല്ലാതെ മലയാളം എഴുതുവേം ചെയ്യാം വായിക്കാനും പറ്റും.

വിക്കിപീഡിയയില്‍ പോലും ഈ ചില്ലക്ഷരങ്ങളുടെ പ്രശ്നം ഉണ്ട്. എന്നാല്‍ ഇളമൊഴി ഉപയോഗിച്ച് എഴുതുന്ന ഈ തനിമലയാളം ബ്ളോഗുകളില്‍ ഇത്തരം പ്രശ്നങ്ങള്‍ ഒന്നും ഇതുവരെ കണ്ടിട്ടില്ല. വിക്കിപീഡിയയ്ക്കും വേണമെന്നുണ്ടെങ്കില്‍ ഈ രീതി പിന്തുടരാവുന്നതാണ്. അഞ്‌ജലി ഫോണ്ടിന്റെ വൃത്തിയില്ലാത്ത ഫേസ് കാണണം എന്ന പ്രശ്നവും ഇല്ല.


No comments:

Post a Comment