Friday, July 3, 2009

0018. ലോട്ടറി ദൈവങ്ങള്‍ - വീണ്ടും ഒരു ഇമോഷണല്‍ മനോരമ പരമ്പര

എന്തു ടെക്നോളജി ഇറങ്ങിയാലും അതിന്റെയെല്ലാം ദൂഷ്യവശങ്ങള്‍ കണ്ടെത്തി, മനുഷ്യരെ പേടിപ്പിക്കുന്ന വിധത്തില്‍ അച്ചടിച്ച് പ്രചരിപ്പിക്കുന്നതില്‍ മലയാള മനോരമ ദിനപത്രത്തിന്റെ കഴിവ് അപാരമാണ്.

മനോരമ ടെക്നോളജികളേക്കുറിച്ച് അറിയുന്നത് വളരെ താമസിച്ചാണ്. മനോരമ ഓണ്‍ലൈന്‍ പോലും ഇല്ലാത്ത കാലം. 1994. സാങ്കേതികവിദ്യ ഇറങ്ങി 14 വര്ഷത്തിനു ശേഷമാണ്‌ ബ്ളൂ ടൂത്തിനെ ഒന്നു ശരിയാക്കണമെന്നു കോട്ടയം അച്ചായന്സിനു തോന്നിയത്.(ഓഗസ്റ്റ് 2008)

കുറേ നാള്‍ മുന്പ് 'ബ്ളൂ ട്രൂത്ത്' എന്ന പേരില്‍ ബ്ളൂ ടൂത്തിനെകുറിച്ച് പരമ്പര വായിച്ച് ആളുകള്‍ സ്തബ്ദരായിപ്പോയി. ബ്ളൂ ടൂത്ത് ഉള്ള മോബൈല്‍ ഇറക്കിയ കമ്പനികള്‍ മനോരമയ്ക്കെതിരേ കേസ് കൊടുക്കാഞ്ഞത് ഭാഗ്യം. എന്തൊക്കെ അസംബന്ധങ്ങളായിരുന്നോ അതില്‍. അന്ന് ഈയുള്ളവനു ഒരു ബ്ളോഗ് ഇല്ലാതെ പോയി. ശ്രീമാന്‍ കെന്നി ജേക്കബ് അദ്ദേഹത്തിന്റെ വെബ് സൈറ്റില്‍ ഈ പരമ്പരയിലെ പൊട്ടത്തരങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് പോസ്റ്റ് ഇട്ടിരുന്നു.

manorama-strikes-again-with-kinky-bluetooth-stories

Older Posts.

+ vanitha-internet-and-the-mobile-phone
+ malayala-manoramas-stinking-journalism


ബ്ളൂ ടൂത്ത് മൊബൈലുള്ള എത്ര മലയാളികള്‍ മനോരമ ഫീച്ചര്‍ വായിച്ച് മൊബൈല്‍ തല്ലിപ്പൊട്ടിച്ചോ എന്തോ?

അല്ലെങ്കിലും സ്ത്രീ മാസികയായ 'വനിത' യില്‍ ആണുങ്ങള്‍ പെണ്ണുങ്ങളെ എങ്ങനെ കാണുന്നു എന്നു എഴുതിയിട്ട് പുരുഷ മാസികയായ 'ശ്രീമാന്‍' ഇല്‍ കൊറേ ബിക്കിനി ഇട്ട പെണ്ണുങ്ങളുടെ പടം മുഖചിത്രമായിട്ട് ഇടും. ഇത്തരം മള്ട്ടി പരിപാടി കാണിക്കുന്നവരില്‍ നിന്നും എന്ത് പ്രതീക്ഷിക്കാന്‍?.

"അല്പ ജ്ഞാനം ആപത്ത് എന്നത് വിവരമുള്ളവര്ക്കേ മനസിലാകത്തൊള്ളല്ലോ.." ആരൊക്കെയോ ബ്ളൂടൂത്തിനെക്കുറിച്ച് പറഞ്ഞ് അറിഞ്ഞതും കൊറേ വിവരദോഷികളായ മുതിര്ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളും പിന്നെ അല്പ സ്വല്പം ഗൂഗിളും ചേര്ത്ത് സാധാരണക്കാരെ വിറപ്പിക്കാന്‍ എഴുതിയ ഒരു പരമ്പരയായിരുന്നു അത്.

അതു പോട്ടെ, ഇപ്പോളിതാ ഓണ്‍ലൈന്‍ ലോട്ടറി എത്തിയിരിക്കുന്നു. ഇതു പിന്നെ ഓണ്‍ലൈന്‍ ആയിട്ട് വെറും 7-8 വര്ഷമേ ആയിട്ടുള്ളൂ. അതായത് താരതമ്യേന പുതിയ ഐറ്റം ആണിത്. എഴുത്തുകളുടെ രൂപത്തില്‍ നേരത്തേ തന്നെ ഉണ്ടായിരുന്നെങ്കിലും ഓണ്‍ലൈന്‍ ആയിട്ട് വര്ഷം ഇത്രയും ആയെങ്കിലും കഴിഞ്ഞ 2-3 വര്ഷമായിട്ട് ഇത്തരം സ്‌പാം മെയിലുകളുടെ എണ്ണം വളരെ കൂടുതലാണ്.

സത്യസന്ധമായ വസ്തുത ഇതാണ്. സാമാന്യബോധം ഇല്ലാത്തവനെ ആര്ക്കും പറ്റിക്കാം. അല്ലാതെ ചുമ്മാ വീട്ടില്‍ ഇരിക്കുന്നവന്‌ കയ്യില്‍ കോണ്ടുപോയി കാശ് കൊടുക്കാന്‍ ഇതെന്നാ വെല്ലോര്ക്കും ഭ്രാന്തുണ്ടോ? ചുമ്മാ പറ്റീരുകാരുടെ വലയില്‍ വീണിട്ട് കരഞ്ഞോണ്ടിരുന്നാല്‍ കാര്യം വെല്ലതും നടക്കുമോ?

ഒരു ലോട്ടറി പോലും എടുക്കാത്തവനാണ്‌ കോടിക്കണക്കിനു രൂപയുടേ ലോട്ടറി അടിച്ചെന്നു ഒരു അനോണിമസ് മെയില്‍ കണ്ടിട്ട് ഫ്രീ ആയി കിട്ടാന്‍ പോകുന്ന കോടികളെ ഓര്ത്ത് ഒരു ഇ-മെയിലിന്റെ പൊറകേ പോകുന്നത്. ഇവനെയൊക്കെ പറ്റിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒരിക്കലും കാശ് എന്നു കേള്ക്കുമ്പോള്‍ ആക്ക്രാന്തം കാണിക്കരുതെന്ന് സാരം.

ഏറ്റവും അടിസ്ഥാനപരമായ കാര്യം ഇതാണ്. "ലോട്ടറി എടുക്കാത്ത ആര്ക്കും ലോട്ടറി അടിക്കില്ല." ഇത് പുതിയ അറിവൊന്നും അല്ലല്ലോ അല്ലേ? കോടികളുടെ ഇ-മെയില്‍ കാണുമ്പോള്‍ ഇതു മറക്കുമെന്നു മാത്രം.

എന്തായാലും ഈ ഫീച്ചര്‍ കള്ള ലോട്ടറിമെയിലുകാരുടെ കഞികുടി മുട്ടിക്കുമോ എന്നത് കണ്ട് തന്നെ അറിയണം. വിദ്യാഭ്യാസം കൂടിപ്പോയതിന്റെ കുഴപ്പം കൊണ്ടാകാം പലരും ഇതിനു പിറകേ കാശ് മുടക്കി ലോട്ടറി കാശ് വാങ്ങിക്കാന്‍ പോകുന്നത്.

എന്തായാലും ഒരു സ്വന്തം അനുഭവം പറയാം. ഏതാനും വര്ഷങ്ങള്ക്ക് മുന്പ് ഹോസ്റ്റലില്‍ നിന്നും വീട്ടിലെത്തിയ എന്നെ വളരെ സന്തോഷത്തോടെയാണ്‌ സ്കൂളില്‍ പഠിക്കുന്ന അനിയന്‍ വരവേറ്റത്. വന്നപാടേ ആശാന്‍ എന്നെ ഒരു പ്രിന്റ് ഔട്ട് കാണിച്ചു. അവന്‌ 2 മില്യണ്‍ പൌണ്ട് ലോട്ടറി അടിച്ചുവത്രേ. അതു കണ്ട പാടേ ഞാന്‍ അതു കീറി അടുപ്പിലിട്ട്, നിനക്ക് വിവരം ഇല്ലേടാ മണ്ടാ എന്നു ചോദിച്ച് രണ്ട് തെറിയും അവനിട്ട് അങ്ങോട്ട് വെച്ച് കൊടുത്തു.

പിന്നെയാണ്‌ ആശാന്‍ വിവരങ്ങള്‍ മുഴുവനും പറയുന്നത്. 2 മില്യണ്‍ കാശു ട്രാന്സ്‌ഫര്‍ ചെയ്യാന്‍ ആശാന്‍ പോയി ഒരു SBI അക്കവ്ണ്ടും തുടങ്ങിയാരുന്നു. കാശ് ട്രാന്സ്‌ഫര്‍ ചെയ്യാന്‍ അവര്‍ 2500 ഡോളര്‍ ചോദിച്ചപ്പോള്‍ ആശാന്‍ പറഞ്ഞു അതു കുറച്ചിട്ട് ബാക്കി തന്നാല്‍ മതി എന്ന്. പുലിക്കുട്ടികളുണ്ടോ സമ്മതിക്കുന്നു. അവര്‍ പറഞ്ഞു പറ്റില്ല. ആശാന്‍ അവര്‍ തന്ന നമ്പരില്‍ ISD വിളിചു നോക്കി. പുള്ളിക്ക് എന്തായാലും ഒന്നും മനസിലായില്ല. എല്ലാം ചൈനീസ് ഭാഷയിലായിരുന്നെന്നാണ്‌ അവന്‍ അവകാശപ്പെട്ടത്. നമുക്ക് ചൈനീസ് അറിയില്ലല്ലോ!!..

അങ്ങനെ വിഷമിച്ച് ഇരിക്കുമ്പോഴാണ്‌ ഇയുള്ളവന്റെ വീട് സന്ദര്ശനം. അതുകൊണ്ട് അപ്പന്റെ കാശും അനിയന്റെ ജീവനും പോകാതെ രക്ഷപെട്ടു.

ആശാനെ കാര്യങ്ങള്‍ മനസിലാക്കിക്കാന്‍ വളരെ എളുപ്പം ആയിരുന്നു. നേരേ ആ ഇ-മെയിലിന്റെ ടൈറ്റില്‍ എടുത്ത് Fake എന്നു കൂട്ടി ചേര്ത്ത് ഒരു സേര്ച്ച് അങ്ങു വെച്ചു കൊടുത്തു. ആദ്യതെ റിസല്റ്റ് കണ്ടതും ആശാന്റെ മുഖം ഒക്കെ അങ്ങു വല്ലാതെയായി. അതേ മെയില്‍ വന്നു പറ്റിക്കപ്പെട്ടവരുടെ കമന്ററികള്‍. അതോടെ ആശാന്‍ അനോണിമസ് മെയിലുകള്‍ വായിക്കുന്ന പണിയും നിര്ത്തി.

പിന്നെ മനോരമയില്‍ ഇതു പ്രസിദ്ധീകരിച്ചാല്‍ എനിക്ക് റോയല്റ്റി തരേണ്ടി വരും. അതുകൊണ്ട് മനോരമ ലേഖകര്‍ ഈ വഴിയില്‍ നിന്നും മാറി നടന്നേക്കണം. ഇതെന്റെ സ്വന്തം അനുഭവമാണ്‌.

മണ്ടന്മാരെ ബുദ്ധിമാന്മാര്‍ പറ്റിക്കുന്നത് ഇതാദ്യമായിട്ടൊന്നും അല്ലല്ലോ. അപ്പോ പിന്നെ, മണ്ടത്തരങ്ങള്‍ കാണിക്കുമ്പോള്‍ മോഹന്‍ലാല്‍ സിനിമയില്‍ പറയുന്നതുപോലെ ചെയ്യുന്നതിനു മുന്പ് രണ്ടു വട്ടം ആലോചിക്കണം. അല്ലാതെ നൈജീരിയക്കാരനു ഡോളര്‍ അയച്ചു കൊടുത്തിട്ട് അയ്യോ എന്റെ കാശ് പോയേ എന്നു പോലീസില്‍ കംപ്പ്ലയിന്റ് കൊടുത്താല്, വിന്ഡോസിലെ മൈ കമ്പ്യൂട്ടറിന്റെ അഡ്വാന്സ്ഡ് പ്രോപ്പര്ട്ടീസ് പോലും എടുക്കാന്‍ അറിയത്തില്ലാത്ത സൈബര്‍ പോലീസ് എന്തു ചെയ്യാനാണ്?!!

"ഇതു കലികാല വൈഭവമോ? കള്ളന്മാരുടെ സൈബര്‍ ബുദ്ധിയോ?
കണ്ഫ്യൂഷന്‍ ആകണ്ട.. ഇതു നമ്മുടെ സ്വന്തം മണ്ടത്തരങ്ങള്‍ തന്നെ..
കൊറച്ചുകൂടി മനസിലാകുന്ന ഭാഷയില്‍ വിവരക്കേട്!!"

Thursday, July 2, 2009

0017. പന്നിപ്പനിയും, പെട്രോളും ഒരു ഡോക്‌ടറേറ്റും

ഈയിടെ കേരളത്തില്‍ കണ്ടുതുടങ്ങിയ പന്നിപ്പനിക്ക് പിന്നില്‍ അമേരിക്കയുടെ കറുത്ത കൈകളാണെന്ന് ഇടതുപക്‌ഷവും, അതല്ല ലാവലിന്റെ കറുത്ത കൈകളാണെന്ന് വലതുപക്‌ഷവും ആരോപിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ആരുടെ കൈയ്യാണു കറുത്തതെന്ന്‌ നമുക്ക് കാത്തിരുന്നു കാണാം..

രാത്രിയില്‍ വണ്ടി പോര്ച്ചില്‍ കയറിയപ്പൊഴാണ്‌ പെട്രോളിന്‌ വില കൂട്ടിയത്. രാത്രി 12 മുതലാണത്രേ വിലകൂടുന്നത്. കഷ്ടകാലം. അല്ലെങ്കില്‍ കൊറച്ച് പെട്രോള്‍ അടിച്ചിട്ട് വരാമായിരുന്നു. പിന്നെ പോയാല്‍ പെട്രോള്‍ കിട്ടില്ലെന്നറിയാവുന്നതുകൊണ്ട് പോകാന്‍ തോന്നിയില്ല. ആണ്ടെ ഉടനേ വരുന്നു ബസ് മുതലാളിമാര്. 'ചാര്ജ് കൂട്ടണം സിന്ദാബാദ്'. നാശങ്ങള്. കഴിഞ്ഞ തവണ വിലകുറച്ചപ്പോള്‍ ചാര്ജ്ജ് കൊറച്ചില്ലല്ലോ! പിന്നെ ഇപ്പോ എന്തിനാ.. ആര്ത്തിപണ്ടാരങ്ങള്‍. ഇവന്മാരെക്കൊണ്ട് ഒരു രക്ഷയും ഇല്ല. ഈ ബസ് സര്‍വീസ് മുഴുവന്‍ ഇനി ആന വണ്ടിക്കാരെ കൊണ്ട് നടത്തിക്കണം. പിന്നെ മുഴുവന്‍ സ്കൂള്‍ പിള്ളാര്ക്കും യാത്ര സൌജന്യമാക്കണം. ഇതൊക്കെ എന്നു ഇനി നടക്കുമോ എന്തോ.. മാവേലി നാട് വാണ കാലം...ഹാ.. അതൊരുകാലം.. ഇതു വേറൊരു കാലം.

പെരു മഴയത്തു പുറത്തിറങ്ങാന്‍ പറ്റാതെ രാവിലെ വീട്ടിലിരുന്നപ്പൊഴാണ്‌ പത്രത്തില്‍ ഒരു ഡോക്‌ടറേറ്റ് വാര്ത്ത കണ്ടത്. ആള്‍ മറ്റാരുമല്ല, പഴയ വിദ്യാര്ഥി പ്രസ്ഥാന നേതാവും എറണാകുളം സ്ഥാനാര്ഥിയുമായിരുന്ന സിന്ധു ജോയി. ആദ്യം ആശ്വാസം തോന്നി. ഉന്നത വിദ്യാഭ്യാസമുള്ള ഒരു രാഷ്‌ട്രീയക്കാരി നമുക്ക് ഉണ്ടല്ലോ എന്ന്. ബാക്കി വായിച്ചപ്പോഴല്ലേ തമാശ മനസിലായത്. പ്രബന്ധ വിഷയം ബഹു വിചിത്രം. ഇടതുപക്ഷവും മാധ്യമങ്ങളും. നല്ല ബെസ്റ്റ് വിഷയം.

പിന്നെ, സ്വന്തമായി ഒരു പത്രവും മൂന്ന് ടെലിവിഷന്‍ ചാനലുകളും ഉള്ള ഒരു പാര്ട്ടിയിലെ മെമ്പര്ക്ക് ഇതിനേക്കാള്‍ നല്ല ഏത് വിഷയമുണ്ട് പഠിക്കാന്‍ അല്ലേ?.. അല്ലെങ്കിലും നിങ്ങളൊക്കെ ഇങ്ങനെയേ പറയൂ എന്നാരിക്കും പരിഭവം. കേരളത്തില്‍ ഇടതു പക്ഷം ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ മണ്ടത്തരങ്ങളും ഗുണ്ടായിസവും കണ്ട് മടുത്ത നിസഹായരായ ജനങ്ങളെ ഈ വാര്ത്തകള്‍ എല്ലാം ഇടതുപക്ഷ ശത്രുക്കളുടെ സൃഷ്ടിയാണെന്ന് വിശ്വസിപ്പിക്കാന്‍ മൂന്നു ടി വി ചാനല്സ് പോരേ? പോരെങ്കില്‍ കണ്ണടച്ച് ഇരുട്ടാക്കിക്കോ എന്നാരിക്കും പറയാന്‍ പോകുന്നത്. ഒന്നും പോരാഞ്ഞിട്ട് എല്ലാ വാര്ത്തകളും മാധ്യമ സിന്ഡിക്കേറ്റിന്റെ സൃഷ്ടി ആണെന്നു പറയുന്ന നേതാക്കന്മാരും ഉണ്ടല്ലോ സപ്പോര്ട്ടിന്. പിന്നെ ഈ നേട്ടം അവാര്ഡ് ചെയ്തത് ഇടതു പക്ഷത്തിന്റെ സ്വന്തം കേരള സര്‍വകലാശാലയും.

കണ്ണുണ്ടായാല്‍ പോര കാണണം എന്നു പറഞ്ഞു നടന്ന ഒറ്റക്കണ്ണന്‍ സാക്ഷിയുടെ ശവം പോലും എവിടെപ്പോയി എന്ന് ആര്ക്കും അറിയില്ല.

ഇതൊക്കെ കണ്ടിട്ട് അല്പത്തരം എന്നു പറയണോ അതോ വേണ്ടേ എന്ന് ശങ്ക മാത്രം ഉള്ളൂ.. എന്തായാലും സഖാവിന്റെ നേട്ടത്തിന്‌ അഭിനന്ദനങ്ങള്‍!!

ഇതു വായിച്ചിട്ട് എനിക്ക് ഡോക്ടറേറ്റ് കിട്ടാത്തതിലുള്ള അസൂയ കൊണ്ട് എഴുതിയതാണെന്ന് വിചാരിക്കരുത്. അല്പന്‌ കംപ്യൂട്ടര്‍ കിട്ടിയാല്‍ ഇതിലപ്പുറവും പ്രകടിപ്പിക്കും.

"അല്ലേലും നസ്രത്തില്‍ നിന്ന് നന്മ വരുമോ.. :) "

0016. സൈബര്‍ പൈറേറ്റ്സ് (വ്യാജ വാര്ത്ത)


വാര്ത്തകളുടെ ക്ഷാമം കാരണം ഒരു വ്യാജ വാര്ത്ത ഉണ്ടാക്കാതെ വേറെ വഴി ഇല്ല എന്നു തോന്നുന്നു.

ഈ ചിത്രം ഒരു കുപ്രസിദ്ധ സൈബര്‍ പൈറേറ്റിന്റേതാണ്. ഇന്റര്നെറ്റില്‍ വിലസി നടക്കുന്ന ടിയാന്റെ ഒരിജിനല്‍ പേരു്‌ എന്താണെന്ന് ആര്ക്കും അറിയില്ല. സൈബര്‍ പ്രാന്തന്‍, ഇരുട്ടിന്റെ ആത്മാവ്, പ്രേതങ്ങളുടെ ഹോള്സെയില്‍ ഡീലര്‍, എന്നിങ്ങനെ പല പേരുകളില്‍ ഇയാള്‍ അറിയപ്പെടുന്നു.

കഴിഞ്ഞ കുറേ നാളുകളായി ഒളിവിലായിരുന്ന ഇയാളെ നൈജീരിയയില്‍ നിന്നാണു്‌ പോലീസ് പിടികൂടിയത്. ഇയാളോടൊപ്പം നൈജീരിയന്‍ സ്വദേശികളായ ഐക്കേ, കൂലേ എന്നീ സഹായികളേയും പോലീസ് പിടികൂടി. നൈജീരിയന്‍ ബന്ധം ആരോപിക്കപ്പെട്ടിട്ടുള്ള ഗ്ഗ്ലാ-ഗ്ഗ്ലൂ എന്ന മലയാളിയും നൈജീരിയന്‍ പോലീസിന്റെ നിരീക്ഷണ വലയത്തിലാണ്.

ഇതിനിടെ വൈറസുകള്‍ നിര്മ്മിച്ച് അതിന്റെ ഹോള്സെയില്‍ വിതരണം നടത്തി ജീവിക്കുന്ന ഒരു തൊടുപുഴ സ്വദേശിയെയും നൈജീരിയന്‍ സേന സാറ്റലൈറ്റ് വഴി നിരീക്ഷിച്ചു പോരുകയാണ്. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി, ഹാര്ഡ് ഡിസ്ക്, സീഡി, ഡീവീഡി തുടങ്ങിയവയില്‍ വൈറസ് കച്ചവടം നടത്തി പോന്നിരുന്ന ഇയാള്‍, കഴിഞ്ഞ ഏതാനും മാസങ്ങളായി യുഎസ്ബി പെന്‍ ഡ്രൈവുകളിലാണു്‌ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

ഈയിടെ ഇയാള്‍ റിലയന്സിന്റെ പെന്‍ ഡ്രൈവ് വാങ്ങാന്‍ ശ്രമിച്ചതാണു്‌ സംശയം ബലപ്പെടാന്‍ കാരണം.

ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവ്രുത്തിക്കുന്ന ഒരു യുവാവും നീരിക്‌ഷണത്തിലാണ്. രാത്രികാലങ്ങളില്‍ ഒരു ജിംനേഷ്യത്തിന്റെ പരിസരങ്ങളില്‍ ഇയാളെ പലരും സ്ഥിരമായി കാണാറുണ്ടെന്ന് മൊഴി കൊടുത്തിട്ടുണ്ട്.

കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കംപ്യൂട്ടറുകളില്‍ കാണപ്പെടുന്ന ഒരുമാതിരിപ്പെട്ട വൈറസുകള്‍ എല്ലാം തന്നെ ഈ സംഘം നൈജീരിയ, അമേരിക്ക, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് കരുതുന്നു.

ഈ സംഘത്തിലെ ആരെയങ്കിലും തൊട്ടാല്‍, കേരളത്തിലെ വൈറസ് വ്യാപാരി അസ്സോസ്സിയേഷന്‍ രാജ്യവ്യാപകമായി വൈറസ് ആക്രമണം നടത്തും എന്ന ഭയമുള്ളതിനാലാണ്‌ നൈജീരിയന്‍ പോലീസ് അനങ്ങാത്തത് എന്നാണ്‌ പിന്നാമ്പുറ സംസാരം..

Courtesy : റോയിട്ടേര്സ് ന്യൂസ് വെടി ചാനല്‍

0015. നേരോടെ | നിര്ഭയം | വെല്ലപ്പോഴും

ഇലക്‌ഷന്‍ ചൂടില്‍ നിന്നും കേരളം മഴയിലേക്ക് നീങ്ങിയെങ്കിലും ഈയുള്ളവന്‍ ഇപ്പോഴും തിരുനക്കരെ തന്നെ. കോറേ നാളായി പത്രം വായിച്ചിട്ട്. ഇന്ററസ്റ്റിങ്ങ് വാര്ത്തകള്‍ ഒന്നും തന്നെ പത്രക്കാര്ക്ക് ഇല്ല.
എല്ലാരും പിണറായിയേയും അച്ചുമാമയേയും വെച്ച് കുട്ടിയും കോലും കളിക്കാന്‍ പോയിരിക്കുന്നു. പോലീസുകാര്‌ സംഘടന കൂടാന്‍ പോയിരിക്കുന്നു. ഇവിടെ പ്രത്യേകിച്ച് വാര്ത്തകള്‍ ഒനും കിട്ടാതെ എനിക്കും ബോറടിക്കുന്നു. എന്നാല്‍ പിന്നെ നീണ്ട ഈ ഇടവേളയ്ക്ക് ശേഷം ഒരു വ്യാജ വാര്ത്ത തന്നെ ആയിക്കളയാം. ഇന്ന പിടിച്ചോ അടുത്ത് പോസ്റ്റ്.