Thursday, March 26, 2009

0014. ദരിദ്രനാരായണ സ്ഥാനാര്ഥികളുടെ കോട്ടയം

ഇത്രയും കാലം കേന്ദ്രത്തില്‍ കിടന്ന് ചെരച്ചിട്ട് സുരേഷ് കുറുപ്പിന്റെ മൊത്തം സമ്പാദ്യം വെറും 5000/- ഉലുവ. എന്നാല്‍ കൊച്ചുമാണി അത്ര മോശമല്ല. മൊത്തം സമ്പാദ്യം 6500/- നേതാക്കന്മാരുടെ സമ്പാദ്യം മുഴുവന്‍ഭാര്യമാരുടേയും മക്കളുടേയും പേരില്‍. അതും വെറും ലക്ഷങ്ങള്‍ മാത്രം.

എടോ ദരിദ്രവാസി സ്ഥാനാര്ഥികളേ, കേരളത്തിലെ ഏറ്റവും വരുമാനം കുറഞ്ഞ പിച്ചക്കാരനുണ്ടാകുമല്ലോഇതിനേക്കാളും കൂടുതല്‍ സമ്പാദ്യം. ഇതൊക്കെ ആരേ ബോധ്യപ്പെടുത്താനണോ ആവോ?

പിന്നെയെങ്ങനെ കേരളം നന്നാവാനാ?. അയ്യായിരവും ആറായിരവും രൂഭാകള്‍ മൊത്തം കയ്യിലുള്ള എം പി മാര്‍ആദ്യം സ്വന്തം പോക്കറ്റ് വീര്പ്പിക്കണോ അതോ ജനങ്ങളുടെ വിശപ്പ് മാറ്റണോ? അല്ല, നിങ്ങള്‌ തന്നെ പറ. ഇത്രയുംകാശ്കൊണ്ട് ഇവിടെ ഒരു കുടുമ്പം എങ്ങനെ കഴിയുമെന്ന്.

നേതാക്കന്മാര്ക്ക് കയ്യില്‍ കാശുണ്ടെങ്കില്‍ ഇവിടെ ആര്ക്കും ഒരു പരാതിയുമില്ല. അവര്ക്ക് അവരുടെ പാട്. പക്ഷേ നാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ വിഷമം കൂടി ഒന്നു മനസിലാക്കിയാല്‍ കൊള്ളാം. ഇങ്ങനെ കണക്കുകള്‍കാണിച്ച് ഞങ്ങളെ പറ്റിക്കുമ്പോള്‍, ഞങ്ങള്ക്ക് ഒന്നും മനസിലാവില്ല എന്നാണോ? സ്കൂളില്‍ പഠിക്കുന്നകൊച്ചുമാണിയുടെ മക്കള്ക്കാണ്‌ തന്തയേക്കാള്‍ വരുമാനം. ഇതെല്ലാം ഞങ്ങള്‍ വിശ്വസിക്കണം എന്ന്.. അല്ലേ?

കയ്യില്‍ കാശില്ല എന്ന് ഒരു ഒറ്റ കുറവു മാത്രം ഉള്ളൂ സാറുമ്മാരേ.. ഞങ്ങളും പത്താം ക്ലാസുവരെ ഉസ്കൂളില്‍ പോയിട്ടുണ്ട്. ഇത്തരം കണക്കുകള്‍ ഞങ്ങള്‍ പാവങ്ങള്‍ കൂട്ടിയാല്‍ കൂടില്ല സാറേ.. വെറുതേ ആളേ ഊളനാക്കല്ലേ..

("നേരാ തിരുമേനീ ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല."

അതൊക്കെ പണ്ട്. ഇപ്പോ ഈപ്പച്ചന്‍ ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയറാ തിരുമേനീ, കളി ഒന്നും ഈപ്പന്റടുത്തുവേണ്ട. കൂടുതല്‌ കളിച്ചാല്‍ ഒരു കമ്പ്യൂട്ടര്‍ ഫോര്മാറ്റ് ചെയ്യാനൊക്കെ ഈപ്പന്‍ മതി കേട്ടോ.. ഈപ്പന്‍ വിചാരിച്ചാലും ഒരു്‌ഇടയലേഖനം ഒക്കെ ഇറങ്ങും)

0013. മൊത്തമെത്ര പി ഡി പി ?

കേരള വിദ്യാഭ്യാസ വകുപ്പിന്റെ "ഡി പീ ഈ പീ" പദ്ധതിയ്ക്ക് ശേഷം ആദ്യമായാണ്‌ ഇത്തരം ഒരു കണ്ഫ്യൂഷന്‍. ഇപ്പോള്‍ കേരളത്തിലെന്ന് മാത്രമല്ല, രാജ്യത്തു മൊത്തം പി ഡി പി യും അബ്ദുള്‍ നാസര്‍ മദനിയുമാണ്‌ താരങ്ങള്‍.

കേരളത്തിലേയും കേന്ദ്രത്തിലേയും കമ്യൂണിസ്റ്റ് നേതാക്കന്മാര്‍ക്ക് ഒന്നും ഒരു പിടിയും കിട്ടുന്നില്ല. ചിലര്‍ പറയുന്നു, പി ഡി പി ഞങ്ങളോടൊപ്പം - ഞങ്ങള്‍ പി ഡി പി യോടൊപ്പം. ഓരോ ദിവസവും, ടീവിയും പത്രവും കാണുന്ന കേരളീയര്‍ മൊത്തം കണ്ഫ്യൂഷനിലാണ്‌. ആര്‍ ആര്ക്കൊപ്പം എന്ന്?

കമ്യൂണിസ്റ്റ് പാര്ട്ടി നേതാക്കന്മാര്ക്കിടയില്‍ തന്നെ നൂറിലധികം അഭിപ്രായങ്ങളാണ്‌. മദനിയെ പോലീസില്‍ ചേര്ക്കുമെന്ന് അച്ചുമാമ. നടക്കാത്ത കേസെന്ന് ആഭ്യന്തരമാമ.

മദനി ഗോ ബാക്ക് എന്ന് കാരാട്ട്. മദനി ഇപ്പൊ പോവെണ്ട എന്ന് പിണറായി. അല്ലിക്ക് ആഭരണമെടുക്കാന്‍ ഞാന്‍ കൂടെ പോയാലെന്താ എന്നു മദനി. ഇതു വരെ എന്നെ വിടമാട്ടേ എന്ന് ആരും ചോദിച്ചില്ല. ഭാഗ്യം.

കോണ്ഗ്രസ് നേതാക്കള്ക്കുള്പ്പെടെ എല്ലാവര്ക്കും സന്തോഷം. ബിഷപ്പുമാര്ക്കും നാരായണപ്പണിക്കര്ക്കും പെരുത്ത് സന്തോഷം.

ഇതാണ്‌ മക്കളേ മാവേലി നാട് വാണീടും കാലം. (കള്ളന്മാര്ക്കെല്ലാര്ക്കും കഷ്ടകാലം)"

0012. ഒരു ഭാരതീയ ഗാന്ധിപ്പോര്

പേരിന്‌ അവസാനം ഗാന്ധിയെന്ന് നാമധേയം ഉള്ള, രണ്ട് ഇളമുറക്കാര്‍ തമ്മിലാണ്‌ ഡലോഗുകള്‍. 'ഹിന്ദുക്കള്ക്കെതിരെ ഉയരുന്ന കൈകള്‍ താന്‍ വെട്ടിമാറ്റുമെന്ന് ഗീതയില്‍ തൊട്ട് പ്രതിജ്ഞ ചെയ്യുന്നു' എന്ന് വരുണ്‍ഗാന്ധി. നീ ആദ്യം പോയി ഗീത വായിക്കടേ എന്ന് പ്രിയങ്കാ ഗാന്ധി. പ്രിയങ്ക സജീവ രാഷ്ട്രീയത്തില്‍ ഇല്ലെങ്കിലുംഉപദേശത്തില്‍ സജീവമാണെന്നാണ്‌ ചുരുക്കം.

പാവം വരുണ്‍ ഗാന്ധി. ഒരുപിടി ഉപ്പ് വാരി വായിലിട്ടപോലെയാണ്‌ ഇപ്പോള്‍ ആശാന്റെ അവസ്ഥ. പറയാന്‍പാടില്ലാത്തത് പറഞ്ഞും പോയി, എന്നാല്‍ അതു തിരുത്താന്‍ പാര്ട്ടിയൊട്ട് സമ്മതിക്കുന്നുമില്ല. വരുണിനെപഠിപ്പിക്കാന്‍ ആരും വരേണ്ട എന്നാണ്‌ ബി ജെ പി പറയുന്നത്ത്.

കോടിക്കണക്കിന്‌ ജനങ്ങള്‍ ഉള്ള ഇന്ഡ്യാ മഹാരാജ്യത്ത് വര്ഗ്ഗീയവിദ്വേഷം എന്ന വിഷം കുത്തിവച്ച്സ്വാര്ഥലാഭം കൊയ്യാനുള്ള ഇത്തരം സംസ്കാരമില്ലാത്ത ശ്രമങ്ങള്ക്കെതിരേ വോട്ടുകളിലൂടെത്തന്നെ നമ്മുടെ വിദ്യാസമ്പന്നരായ ജനങ്ങള്‍ പ്രതികരിക്കുമോ എന്ന് കണ്ടറിയാം.

[മാര്ക്‌സിസ്റ്റ് പാര്ട്ടിയുടെ മത വിരോധത്തിന്റെ കാരണം ഇതൊന്നുമല്ലെങ്കിലും, വിഷയത്തില്‍ പ്രതികരിക്കാന്‍പറ്റാത്ത അവസ്ഥയിലാണല്ലോ അവര്‍ ഇപ്പോള്‍. ആദ്യം സ്വന്തം പാര്ട്ടിയെ നന്നാക്കിയിട്ട് മറ്റുള്ളവരുടെ കാര്യംഎന്നാണ്‌ ഇത്തവണ ചരിത്രത്തിലാദ്യമായി..]

Sunday, March 22, 2009

0011. നികൃഷ്‌ട തിരുമേനീ, വോട്ടെല്ലാം ഇത്തവണയും ഞങ്ങള്ക്കല്ലേ?

കമ്മ്യൂണിസ്റ്റ് പാര്ട്ടിക്കെതിരെ കത്തോലിക്കാ സഭ വീണ്ടും പണി തുടങ്ങി. പണ്ട് കുറേക്കാലം മെത്രാന്മാരെ പറ്റിച്ച്വോട്ടു മേടിച്ച അതേ പരിപാടി വീണ്ടും പരീക്ഷിക്കാനാണ്‌ പാര്ട്ടിയുടെ ശ്രമം. എന്നാല്‍ ഇനി നിന്നെയൊക്കെകാണിച്ച് തരാമെടാ എന്ന് മെത്രാന്മാരും.

കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്ട്ടി അധികാരത്തില്‍ വന്നതു മുതല്‍ പശ്ചാത്തപിക്കുന്നത് കത്തോലിക്കാ സഭയുടെമെത്രാന്മാരാണ്‌. ഇതു ചുമ്മാ ഒരു ഫ്രീ സര്‍വീസ് ആണെന്നൊന്നും ആരും കരുതണ്ട. ഭരണം തുടങ്ങിയതു മുതല്‍ പലവേഷത്തിലും ഭാവത്തിലും സഭയ്ക്ക് ഒരു കണ്‍ട്രോള്‍ ഇടാന്‍ പാര്ട്ടി പരിപാടി തുടങ്ങിയതാണ്‌. പഠിച്ച പണിപതിനെട്ടും നോക്കിയിട്ടും സഭ കുലുങ്ങിയില്ല.

സഖാക്കളും വിട്ടില്ല. പല ദിശകളില്‍ നിന്നും ശ്രമിച്ചു നോക്കി. ഒരു രക്ഷയുമില്ല. നിനക്കൊന്നും പള്ളീലച്ചന്മാരെശരിക്ക് അറിയത്തില്ലെടാ എന്ന് കത്തനാര്മാര്‍. പിണറായി ഒന്നു കുത്തിനോക്കി. ഒരു കമ്യൂണിസ്റ്റ് നേതാവ്കുഴീലോട്ട് എടുക്കുന്നതിന്‌ മുന്പ് കുമ്പസാരിച്ചെന്ന് ഒരു കത്തനാര്‍ വിളിച്ചു പറഞ്ഞു. കത്തനാര്‍ കള്ളനും നികൃഷ്‌ടജീവിയാണെന്ന് പിണറായി. എന്തായാലും സംഭവം രണ്ടുകൂട്ടരേയും നാറ്റിച്ചു.

പിന്നെ നോക്കിയത് സഭയുടെ സ്വത്ത് വകകള്‍ ഒന്നു തൊട്ട് നക്കാനാണ്‌. വെല്ലതും നടക്കുമോ? കയ്യിട്ടുവാരാന്‍ ചെന്നസഖാക്കള്ക്കെല്ലാം കണക്കിന്‌ കിട്ടി. ഒന്നാന്തരം കുറേ സമരങ്ങളും നടത്തി. പക്ഷേ ഒന്നും സംഭവിച്ചില്ല. അങ്ങനെയിരിക്കുമ്പോഴാണ്‌ അഭയ കേസ് ദേ വരുന്നത്. കുറേനാള്‍ അതുവച്ചിട്ട് ഒന്ന് പയറ്റി നൊക്കി. നോ രക്ഷ. അങ്ങനെയിരിക്കുമ്പോള്‍ അടുത്തത് വന്നു സ്വാശ്രയ കോളേജ് പ്രശ്നം. അതിലും പാര്ട്ടിയുടെ സര്ക്കാര്‍ തോറ്റു. അതുംപോരാഞ്ഞിട്ട് രണ്ടാം മുണ്ടശ്ശേരി വക തുഗ്ളക്കിന്റെ കുറേ തൊലിഞ്ഞ വിദ്യാഭ്യാസ പരിഷ്കരണങ്ങള്. വെറുതെവിടാന്‍പറ്റുമോ? നാട്ടുകാരെല്ലാവരും ചേര്ന്ന് സര്ക്കാര്‍ അച്ചടിച്ച കുറേ സ്കൂള്‍ പുസ്തകങ്ങള്‍ പബ്ളിക്ക് റോഡില്‍ വച്ച് വത്തിച്ച്ചാരമാക്കി.

ഇങ്ങനെ എല്ലാ വിധത്തിലും പത്തിമടക്കിയിരിക്കുമ്പോഴാണ്‌ വെള്ളിടി വന്നത്. ലോകസഭാ ഇലക്‌ഷന്‍. ഏതവനും ഒരു ദിവസം ഉണ്ടെന്നാണല്ലോ.. വന്നതാണ്‌ കത്തനാര്മാരുടെ സമയം. ഒരു വൈദികന്‍ പോലും ചുമ്മാഇരുന്നില്ല. എല്ലാവരും പള്ളികളില്‍ പൊയി പറഞ്ഞു. "കമ്മ്യൂണിസ്റ്റുകള്‍ വേണ്ടേ വേണ്ട. വേഗം എല്ലാരും തിരിച്ച്ചൈനേലോട്ടും റഷ്യേലോട്ടും വിട്ടോളൂ" പിണര്ര്റായി ഞെട്ടി - അച്ചുമാമയും ഞെട്ടി - മാര്‍ക്സിസ്റ്റ് പാര്ട്ടി മുഴുവന്‍ഞെട്ടി. മെത്രാനച്ചന്മാര്‍ ഗിന്നസ്ബുക്കില്‍ കയറാനെന്ന മട്ടില്‍ തുരുതുരാ ഇടയലേഖനം ഇറക്കിത്തുടങ്ങി. ഇക്കഴിഞ്ഞവര്ഷം ആണെന്നു തോന്നുന്നു കേരള കത്തോലിക്കാ സഭ ഏറ്റവും കൂടുതല്‍ ഇട യലേഖനങ്ങള്‍ ഇറക്കിയത്. പാര്ട്ടിയും വെറുതേ ഇരുന്നില്ല. സംഗതി എന്താണെന്ന് വലിയ ധാരണ ഒന്നും ഇല്ലെങ്കിലും പാര്ട്ടിയും ഇറക്കി രണ്ട്ഇടയലേഖനങ്ങള്. ഇരിക്കട്ടെ നമ്മുടെവകയും രണ്ടെണ്ണം..

വല്ലവിധേനയും കത്തനാര്മാരെ പറഞ്ഞ് പറ്റിച്ച് കുറേ വോട്ട് തട്ടാം എന്നുകരുതി എല്ലാ മന്ത്രിമാരുംപരസ്യപ്രസ്താവനകള്‍ മാധ്യമങ്ങളിലൂടെ നടത്തിവരുമ്പോഴാണ്‌ ഒരു കാലമാടന്‍ പണി ഒപ്പിച്ചത്. ദേകൊണ്ടുവന്നിരിക്കുന്നു മുറിവ് എന്ന പേരില്‍ ഒരു സീഡി. ഒരു പയ്യന്റെ ആടിനെ ഒരു മെത്രാന്‍ തല്ലിക്കൊന്ന്തിന്നുന്നതാണ്‌ ഉള്ളടക്കം. ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞതുപോലായി.. ഇതുണ്ടാക്കിയവനെ പാര്ട്ടിതല്ലിക്കൊന്നില്ല എന്നേ ഉള്ളൂ. സടകുടഞ്ഞെഴുന്നേറ്റ ക്രൈസ്തവ സമൂഹം വീണ്ടും പാര്ട്ടിക്കെതിരേ തലയുയര്ത്തിപ്രക്ഷോഭം തുടങ്ങി. വിദ്യാഭ്യാസമിലാത്ത കുറേ പഴയ വിദ്യാര്ഥികളും കൂടെക്കൂടി .

ഇനിയാണ്‌ സാമാന്യ ബുദ്ധിപോലുമില്ലാത്ത പാര്ട്ടിയുടെ ഒരു വനിതാ സ്ഥാനാര്ത്തിയുടെ ഇലക്‌ഷന്‍ സ്പെഷ്യല്‍ഐറ്റം നമ്പര്‍. കോട്ടയത്തായിരുന്നപ്പോള്‍ എല്ലാ പള്ളികളേയും പള്ളിക്കാരേയും പെറ്റി ബൂര്ഷ്വാകള്‍ എന്ന് വിളിച്ച്നടന്നിരുന്ന കമ്മ്യൂണിസ്റ്റ് യുവജന പ്രസ്ഥാന നേതാവ് സിന്ധു ജോയി, എറണാകുളത്തെത്തിയപ്പോള്‍ തന്റെസ്പെ്‌ഷ്യല്‍ പ്രചാരണ തന്ത്രങ്ങള്‍ ഒന്നു പയറ്റി നോക്കി. ആദ്യം പരിശുദ്ധ കന്യകാമറിയത്തിന്റെ കുറച്ചു ഭക്തിഗാനങ്ങള്‍ പാടി ഒന്നു പ്രാര്ഥിച്ചു നോക്കി. പാര്ട്ടിക്കാരിയാണെങ്കിലും കാര്യം കാണാന്‍ വേളാങ്കണ്ണി മുത്തിയമ്മതന്നെ കനിയണമല്ലോ.. മുത്തിയമ്മ കനിഞ്ഞില്ല. എങ്ങനെ കനിയാനാണ്? ഇതു കൊടുങ്ങല്ലൂര്‍ ഭരണി ഒന്നുംഅല്ലല്ലോ. ഇത്രയും നാള്‍ തെറിയും പറഞ്ഞ് നടന്നിട്ട് ഇപ്പോള്‍ ഇലക്‌ഷന്‍ ജയിക്കാന്‍ അനുഗ്രഹം വേണമത്രേഅനുഗ്രഹം !!.

എന്താലും പബ്ളിസിറ്റിക്ക് ഒരു കുറവും സംഭവിച്ചില്ല. എല്ലാ ടെലിവിഷന്‍ ചാനലുകാരും സിന്ധുവിന്റെ ചട്ടയും മുണ്ടുംഇട്ടുകൊണ്ട് ഭക്തിഗാനം പാടുന്ന രംഗങ്ങള്‍ കാണിച്ചു. നാണമില്ലാത്തവര്ക്ക് ഒന്നും ഒരു പ്രശ്നമല്ലല്ലോ.. ഇതുകൊണ്ടൊന്നും നേതാവ് നിര്ത്തിയില്ല. നേരേ അരമനയില്‍ ചെന്ന് മെത്രാനോട് അതിവിനയത്തില്‍ ചോദിച്ചു, തിരുമേനീ, വോട്ടെല്ലാം ഇത്തവണയും ഞങ്ങള്ക്കല്ലേ? പട്ടിയെ ആട്ടും പോലെ കത്തനാര്‍ പ്രതിനിധി സിന്ധുവിനെആട്ടിയിറക്കി. മേലാല്‍ പടി ചവിട്ടിയാല്‍ മുട്ടുകാല്‌ തല്ലി ഒടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവള്ക്കൊക്കെ ഇതിന്റെ വെല്ല കാര്യവും ഉണ്ടായിരുന്നോ? അതുമാത്രമല്ല, രംഗങ്ങള്‍ എല്ലാ ചാനലിലുംലൈവായിട്ട് കാണിക്കുകയും ചെയ്തു. ലോകം മുഴുവന്‍ അറിഞ്ഞു നാറ്റക്കേസ്. പാവം ഗോര്ബച്ചോവ് പോലുംനാണിച്ചു പോയി.

പക്ഷേ സിന്ധു മാത്രം കുലുങ്ങിയില്ല. അവര്‌ പറയുന്നത്, സഭ വഴിതെറ്റിപ്പോയ കുഞ്ഞാടിന്‌ വോട്ട് തരുംഎന്നാണ്‌. എന്തായാലും ഒരു സിനിമയില്‍ പറയുന്നതുപോലെ തോല്ക്കാന്‍ പോകുന്നതിനു മുന്പുള്ള ആത്മവിശ്വാസം വളരേ നല്ലതാണ്‌.

"ഇനിയിപ്പോള്‍ പിണറായി സഖാവ് പറയുന്നതു പോലെ എല്ലാം മാധ്യമ സിന്ഡിക്കേറ്റിന്റെ സൃഷ്‌ടിയാണെന്നങ്ങ്പറയാം. അല്ലേ സഖാക്കളേ? "

Saturday, March 21, 2009

0010. പടമെടുത്താല്‍ അടിതരാം

നട്ടാശ്ശേരി School of Legal Thought ഇലാണു സംഭവം. പെണ്പിള്ളാരുടെ ഫോട്ടോ മൊബൈല്‍ഫോണിലെടുത്ത ഇതേ കോളേജിലേ തന്നെ കുറച്ചു പതിവ് വായിനോക്കി ആശാന്മാരാണു താരങ്ങള്‍ . ഫോട്ടോഎടുത്തതിനു്‌ പെണ്കുട്ടികള്‍ അദ്ധ്യാപകര്ക്ക് പരാതി കൊടുക്കുകയും ചെയ്തു. എന്നാല്‍ നമ്മുടെ താരങ്ങള്‍ ഒട്ടുംമോശമാക്കന്‍ പോയില്ല. നേരേപോയി പെണ്പിള്ളാരെ എടുത്തങ്ങു പെരുമാറി. ചുമ്മാ ഒന്നു പേടിപ്പിക്കാന്‍നോക്കിയതേ ഉള്ളെങ്കിലും ഒരു പാവം പെണ്കുട്ടിക്ക് ഒരു ചവിട്ടു കിട്ടി. പോരേ പൂരം. സംഗതി പുലിവാലാകുകയുംചെയ്തു. തൊഴി കിട്ടിയ വിദ്ധ്യാര്ഥിനി തളര്ന്നു വീണെന്നു പത്രങ്ങളും പ്രസിദ്ധീകരിച്ചു. പാവം നമ്മുടെവായില്നോക്കി പയ്യന്മാര്, കൂടുതല്‍ കളിച്ചാല്‍ നിന്റെയൊക്കെ പടം മോര്ഫ് ചെയ്ത് തുണിയില്ലാതെ ഇന്റര്നെറ്റിലിടും എന്ന് ഒന്ന് വിരട്ടിയും പോയി. തൊഴി കിട്ടിയ കുട്ടിക്കൊഴിച്ച് എല്ലാവര്ക്കും സന്തോഷം. എന്തായാലുംകോളേജ് കുറച്ചു ദിവസത്തേയ്ക്ക് പൂട്ടിക്കിട്ടിയല്ലോ.

ഇതു വരെ പരാതിയൊന്നും കിട്ടിയില്ലെന്നു സ്ഥാപനത്തിന്റെ ഡയറക്ടര്‍ . എന്തിനാ ഡയറക്‌ടറേ പരാതി. ഇനി ബാക്കിയൊക്കെ നമ്മുടെ പത്രക്കാരു നോക്കിക്കോളത്തില്ലേ?. പഴയ SME കേസു മറക്കാറായിട്ടില്ലല്ലോ.. ബാക്കിയോക്കെ പുറകേ വന്നോളും.

ഞാന്‍ പറഞ്ഞില്ലേ ബാക്കിയൊക്കെ പുറകെ വരുമെന്ന്. ദേ വന്നൂ. വെറും 24 മണിക്കൂറിനകം എത്തിക്കഴിഞ്ഞു അടുത്ത് വാര്ത്ത. നമ്മുടെ തൊഴികിട്ടിയ നാലാംവര്ഷ വിദ്യാര്ഥിനി, തൊഴിച്ച മുഴുവന്‍ നാലാംവര്ഷ (ആണ്‍)വിദ്യാര്ഥികള്ക്കും എതിരെ പൊലീസില്‍ കേസ് കൊടുത്തു. പക്ഷേ ഫോട്ടോ ഏടുത്തതില്‍ അവര്ക്ക് പ്രശ്നം ഒന്നും ഇല്ലത്രേ. പെണ്കുട്ടികളും ഒട്ടും മോശമല്ലല്ലോ ഇവിടെ. അവര്‌ യൂണിവേഴ്‌സിറ്റി വൈസ് ചാന്സലര്ക്കും കൊടുത്തു ഒരു പരാതി. ഇരിക്കട്ടെ ഒരെണ്ണം അയാള്ക്കും.

എടാ മണ്ടന്മാര്‍ സീനിയേഴ്സേ.. പിള്ളാരെ വെരട്ടുമ്പം ഇങ്ങനെയൊക്ക പറഞ്ഞ് വെരട്ടാവോ? മോര്ഫിങ്ങ് എന്ന് പരസ്യമായി പറഞ്ഞാല്‍ തന്നെ അടി കിട്ടുന്ന കാലമാ ഇത്. നിനക്കൊക്കെ വേറേ വല്ലതും പറഞ്ഞ് വിരട്ടാന്‍ പാടില്ലായിരുന്നോ? ചോക്കളേറ്റ് സിനിമയിലേ പ്രഥ്വീരാജിന്റെ ഡയലോഗ് എല്ലാം തീര്ന്നുപോയാരുന്നോ? ഇനിയിപ്പോ അനുഭവിച്ചോ. തന്നേ ഉണ്ടാക്കിവച്ചതല്ലേ നന്നായി അനുഭവിക്ക്. എല്ലാ വിധ ആശംസകളും നേരുന്നു..

0009. എന്റെ തിരിച്ചറിയല്‍ കാര്ഡ് താടീ ഭാര്യേ!!

പാവം മീനടംകാരന്‍ വോട്ടറ്. എന്നാലും അവളെന്നോടിതു ചെയ്തല്ലോ എന്നാണ്‌ ആശാന്റെ വിഷമം. താന്‍ വീട്ടിലില്ലാതിരുന്ന സമയത്ത് ഒരു കാമുകനേയും ഒപ്പിച്ച് ഭാര്യ സ്ഥലം കാലിയാക്കി.

ചുമ്മാ അങ്ങ് ഇറങ്ങിപ്പോകുവല്ലായിരുന്നു. നല്ല അന്തസായിത്തന്നെ ഇറങ്ങി. പോയപ്പോള്‍ നൊന്തു പെറ്റ കുഞ്ഞിനേയും അവരു കൊണ്ടുപോയി. എന്നാപ്പിന്നെ ഒരു സേഫ്റ്റിയ്ക്ക് ഇതും കൂടെ ഇരിക്കട്ടെ എന്നു കരുതി ഭര്ത്താവിന്റെ തിരിച്ചറിയല്‍ കാര്ഡും പെമ്പ്രന്നോത്തി കൊണ്ടുപോയി.

നമ്മുടെ വോട്ടറിനു പ്രശ്നം ഇതൊന്നുമല്ല. തന്റെ വിലയേറിയ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ ഇത്തവണ എന്തുചെയ്യും എന്നതാണ്‌ അദ്ദേഹത്തെ അലട്ടുന്ന പ്രശ്നം. ഇതു വെറുതെ അങ്ങനെ വിടാനോന്നും ആശാന്‍ തീരുമാനിച്ചിട്ടില്ല.

തന്റെ തിരിച്ചറിയല്‍ കാര്ഡും കൊണ്ട് ഒളിച്ചോടിയ പൂതനയെ വെറുതെ വിടരുതെന്നും പറഞ്ഞ് മണര്കാട് പൊലീസ് സ്റ്റേഷനില്‍ കേസ് കൊടുത്തിരിക്കുകയാണ്‌ ഇദ്ദേഹം. ഭാര്യയും കുഞ്ഞും പോകുന്നെങ്കില്‍ പോട്ടെ.. ജനാധിപത്യമാണ്‌ പ്രധാനമെന്ന്‌ അദ്ദേഹത്തിന്റെ ഭാഷ്യം.

"സന്തോഷമായി ഗോപിയേട്ടാ.. സന്തോഷമായി "

0008. വോട്ടും ചോദിച്ച് ഇങ്ങോട്ട് വാടാ സ്ഥാനാര്ഥികളേ.. നിന്നെയൊക്കെ കാണിച്ച് തരാം

നാട്ടകം പഞ്ചായത്തിലെ ഇരുപത്തിരണ്ടാം വാര്ഡുകാരുടെ സംയുക്ത ഡയലോഗാണ്‌ ഇത്. എല്ലാവീടുകളുടെ മുമ്പിലും അവര്‍ വലിയ ഫ്ലെക്സ് ബോര്ഡുകളും വെച്ചുകഴിഞ്ഞു. വണ്ടിപോകാന്‍ വഴിയുമില്ല. വണ്ടിയുമില്ല. ഇതും കോട്ടയത്താണേ.. ഒരു ബസ് പോലും ഓടാത്ത നാട്ടില്‍ വോട്ടും ചോദിച്ച് വരുന്നസ്ഥാനാര്ഥികളുടെ കാര്യം ഏകദേശം കട്ടപ്പൊകയാണെന്ന് ഉറപ്പ്. സ്ഥാനാര്ഥികളേ ജാഗ്രത.

0007. കുട്ടനാട്ടില്‍ നിന്നൊരു പ്രസവം

ആശുപത്രിയില്‍ പോകാന്‍ വണ്ടി വിളിക്കാന്‍ ഭര്ത്താവ് പോയ സമയത്താണ്‌ ഭാര്യ പണി പറ്റിച്ചത്. ആശുപത്രിയില്‍ എത്താനൊന്നും അവര്‌ മെനക്കെടാന്‍ പോയില്ല. വീടിന്റെ തിണ്ണയില്‍ തന്നെ ഒറ്റ പ്രസവം അങ്ങ്‌ വച്ചുകൊടുത്തു. എന്തായാലും സുഖപ്രസവം. ഭാഗ്യത്തിന്‌ പൊലീസിന്റെ നൈറ്റ് പെട്രോളിങ്ങ് ആ സമയത്ത് അതുവഴി വന്നു. പൊലീസ് ചോരകുഞ്ഞിനേയും അമ്മയേയും ആശുപത്രിയില്‍ എത്തിച്ചു. അങ്ങനെ എല്ലാം ശുഭമായി പര്യവസാനിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ..

0006. ഈ പീഢന കഥകള്‍ [യഥാര്ഥ സംഭവങ്ങള്‍]

ഇങ്ങനെയും നരാധമന്മാരോ? ഓസ്‌ട്രിയയിലാണ്‌ സംഭവം. ഒരുത്തന്‍ തന്റെ മകളെ 24 വര്ഷം പൂട്ടിയിട്ട് പീഡിപ്പിച്ചു. അതു മാത്രമല്ല. മകള്‍ ജന്മം നല്കിയത് 7 കുട്ടികളെ. ഈ കുറ്റവാളിയുടെ പേര്‌ ജോസഫ് ഫ്രീറ്റ്‌സല്‍. എന്തായാലും സംഗതി ലോകം അറിഞ്ഞതോടെ ഓസ്‌ട്രിയ മൊത്തം നാറി. ജോസഫ് ഫ്രീറ്റ്‌സലിനു ജീവപര്യന്തവും കിട്ടി.

ഇതു വിദേശത്താണെന്ന് ആശ്വസിക്കാന്‍ വരട്ടെ. നമ്മുടെ നാടും ഒട്ടും മോശമല്ല. ബോംബെയില്‍ നിന്നും ഒരു സാമ്യമുള്ള കേസ്. സ്വന്തം മകളെ ഒരു കള്ള സിദ്ധന്റെ ഉപദേശമനുസരിച്ച് ലൈംഗികമായി പീഢിപ്പിച്ചുകൊണ്ടിരുന്ന പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. മീരാ റോഡിലാണ്‌ സംഭവം. മൂത്ത മകള്ക്ക് 12 വയസ് ആയപ്പോള്‍ മുതല്‍ പിതാവ് കുട്ടിയെ പീഢിപ്പിച്ചിരുന്നു. 17 വയസുള്ള ഇളയ മകളെയും ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമം തുടങ്ങിയത് കണ്ടപ്പോള്‍ മൂത്ത മകള്‍ പോലീസിനേയും ബന്ധുക്കളേയും അറിയിക്കുകയായിരുന്നു.

ഇവിടെ റേഡിയോ പ്ളേറ്റിങ്ങ് ജോലി ചെയ്യുന്ന കിഷോര്‍ ചവ്ഹാനും ഭാര്യയുമാണ്‌ അകത്തായത്. ഇവര്ക്ക് ഉപദേശങ്ങള്‍ നല്കിക്കൊണ്ടിരുന്ന സിദ്ധനേയും പൊലീസ് അറസ്റ്റ് ചെയ്തു. സിദ്ധനും രണ്ട് കുട്ടികളേയും പീഢിപ്പിച്ചിരുന്നു. ബിസിനസ്സിലെ നഷ്ടങ്ങള്‍ ഒഴിവാക്കാനാണ്‌ സിദ്ധന്‍ ഈ പരിഹാരം നിര്ദ്ദേശിച്ചതത്രേ.

എന്റെ പ്രിയപ്പെട്ട കേരളീയരേ ഇതൊക്കെയാണ്‌ ഈ കള്ള സിദ്ധന്മാര്. അല്ലാതെ ഈ നാറികള്ക്കൊന്നും ദൈവവുമായി ഒരു ബന്ധവും ഇല്ല. നിങ്ങള്ക്ക് ജീവിത്തില്‍ വല്ല പ്രശ്നങ്ങളും നേരിടുമ്പോള്‍ അവയെ സ്വയം പരിഹരിക്കാന്‍ ശ്രമിക്കൂ. അല്ലാതെ ഏലസും രക്ഷയും മന്ത്രവാദവും കൊണ്ടൊന്നും ഒരു പ്രയോജനവും ഇല്ല.

ഒരു ചരട് കെട്ടിയാല്‍ എല്ലാം നേരെയാകുമെന്നാണോ? ഒന്നാലോചിച്ച് നോക്കൂ.. നിങ്ങള്‍ ഇപ്പോള്‍ തന്നെ ദൈവപ്രീതിക്കായി എന്തെല്ലാം ചെയ്തുകഴിഞ്ഞു എന്ന്. എത്ര എത്ര പള്ളികളും അമ്പലങ്ങളും തീര്ഥാടനങ്ങളും നടത്തികഴിഞ്ഞു? എന്നിട്ട് എല്ലാം ശരിയായോ? നിങ്ങള്‍ കരുതുന്നത് ദൈവാനുഗ്രഹം ഈ ചരടുകളിലും പുണ്യസ്ഥലങ്ങളിലും ആണെന്നാണോ?

ദൈവീക ഗ്രന്‍ഥങ്ങള്‍ പറയുനത് നിങ്ങളില്‍ തന്നെയുള്ള ദൈവത്തെ കണ്ടെത്താനല്ലേ? ഇനിയെങ്കിലും ഈ കള്ള സന്യാസികളുടേയും സന്യാസിനികളുടേയും പുറകേ പോവാതെ സ്വയം യഥാര്ഥ പ്രശ്നങ്ങള്‍ മനസിലാക്കി അവയ്ക്ക് ശരിയായ പരിഹാരം കാണാന്‍ ശ്രമിക്കൂ.

0005. തിരുത്ത്

ഇതിനു തൊട്ടുമുന്പ് വന്ന യുവ സ്ഥാനാര്ഥി പട്ടികയില്‍ ഒരു തിരുത്ത്. കോണ്ഗ്രസ് തങ്ങളുടെ വനിതാ സ്ഥാനാര്ത്ഥിയെ മാറ്റിയിരിക്കുന്നു. ഷാനിമോള്‍ ഉസ്മാനു പകരം ഷാഹിദാ കമാല്‍ മല്സരിക്കുമെന്ന്.

എന്നാല്‍ തിരുത്ത് ഇതല്ല. കോണ്ഗ്രസിലെ ഏറ്റവും യുവ സ്ഥാനാര്ഥി പാലക്കാട് നിയോജകമണ്ഡലത്തില്‍ മത്സരിക്കുന്ന സതീശന്‍ പാച്ചേരിയാണ്‌. വയസ്- 40 മാത്രമ്.

കോണ്ഗ്രസില്‍ ഇപ്പോഴും 40കള്‍ യുവത്വം തന്നെ!! കലികാല വൈഭവം എന്നല്ലാതെ എന്തു പറയാന്‍..

Friday, March 20, 2009

0004. നമ്മുടെ സ്വന്തം യുവ കോണ്ഗ്രസ്


ലോകസഭാ തിരഞ്ഞെടുപ്പിനു കേരളത്തില്നിന്നുള്ള കോണ്ഗ്രസ് സ്ഥാനാര്ഥികളെ ഇന്നലെ പ്രഖ്യാപിച്ചു. ഇന്നത്തെ പത്രത്തില്‍ അവരുടെ ഓരോ പടങ്ങളും വന്നു. കൊള്ളാം. വളരെ നന്നായിരിക്കുന്നു. ആകെക്കൂടിയുണ്ടായിരുന്ന യുവ സ്ഥാനാര്ഥി, ഹൈബി ഈഡന്‍ പുറത്ത്. അദ്ദേഹത്തേക്കാളും പ്രായം കുറഞ്ഞ യുവനേതാക്കള്‍ ഇവിടെ മത്സരിക്കുന്നുണ്ട്. സ്ഥാനാര്ഥി ലിസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ആള്‍ ഷാനിമോള്‍ ഉസ്മാന്‍ ആണ്‌. പ്രായം 42 വയസ്. :)

രസം ഇതൊന്നുമല്ല.. നമ്മുടെ കോണ്ഗ്രസ് സ്ഥാനാര്ഥികളില്‍ മിക്കവാറും എല്ലാവരും പഴയ പുരാണങ്ങളിലെ അമ്രുത് തിന്നവരാണെന്നു തോന്നുന്നു. ഒരാളുടേയും മുടിയിലോ മീശയിലോ ഒരു നര പോലുമില്ല. നേതാവ് ചെന്നിത്തലയും മോശമല്ല. അദ്ദേഹമാണല്ലോ എല്ലാവരുടേയും ഗുരു. പ്രായം പത്തറുപതായെങ്കിലും ഇതു വരെ ഒരു മുടിനാരു പോലും നരച്ചിട്ടില്ല.

ഇതൊക്കെ ആരേ കാണിക്കാനാണോ ആവോ? ഇവരെല്ലാം വിചാരിക്കുന്നത് കേരളം മുഴുവന്‍ മാര്ക്സിസ്റ്റ് പാര്ട്ടികള്‍ ഉദ്ദ്യേശിക്കുന്നതു പോലെ ബോധവും വിവരവും ഇല്ലാത്ത ആളുകള്‍ മാത്രമാണെന്നാണോ?

കേരളം മുഴുവന്‍ അലയടിച്ചുയരുന്ന ഇടതുപക്ഷ വിരുദ്ധ വികാരം കൊണ്ട് മാത്രം ജയിക്കമെന്നാണോ ആവോ കോണ്ഗ്രസ് കണക്കുകൂട്ടല്‍? മുന്പ് ഒരിക്കല്‍ ഏതു കുറ്റിച്ചൂലിനെ നിര്ത്തിയാലും ഞങ്ങള്‍ ജയിക്കും എന്ന് പ്രഖ്യാപിച്ച കോണ്ഗ്രസിന്റെ ഇത്തവണത്തെ കുറ്റിച്ചൂലുകള്‍ ആരൊക്കെയാണാവോ ?.


എന്ത് കുന്തമായാലും ശരി, മനോരമ ന്യൂസിന്റെ ഒരു സംവാദത്തില്‍ ജോസ് കെ. മാണിയുടെ സംഭാഷണ പാടവം നമ്മള്‍ കണ്ടതാണ്‌. ഇതൊക്കെ വെച്ച് അയാള്‍ എങ്ങനെ ജയിക്കുമോ? മാണിസാറിന്റെ കെട്ടിവച്ച കാശ് കളയുവോ ജോമോനേ ?.

ജോസ് കെ മാണിയെന്നൊക്കെ കേട്ടപ്പോള്‍ ഒരു മുപ്പത് വയസുള്ള യുവാവാണെന്നാണ്‌ ഞാന്‍ കരുതിയത്. പക്ഷേ ഇപ്പോഴല്ലേ മനസിലായത് ഈ നാല്പ്പതിനുമേല്‍ പ്രായമുള്ള യുവാവ് ഹെയര്‍ ഡൈയുടെ ആശാനാണെന്ന്.

എന്തൊക്കെയായാലും വോട്ട് തരാം കേട്ടോ.. പക്ഷേ നമ്മുടെ കോട്ടയത്തെ ഒരു ന്യൂയോര്ക്ക് ആക്കിയേക്കണം.

ഒരു കമ്പ്യൂട്ടര്‍ വാങ്ങിക്കുന്നതിന്‌ വണ്ടി കത്തിച്ച് ബന്ത് നടത്തിയ മാര്ക്സിസ്റ്റ് പാര്ട്ടിയെ ഞങ്ങള്‍ ബ്ലോഗേഴ്സ് തുണയ്ക്കും എന്ന് ഒരു പിണറായിയും വിചാരിക്കേണ്ട കേട്ടോ.

"ഒരു വെബ് സൈറ്റ് ഒക്കെ മാര്ക്സിസ്റ്റ് പാര്ട്ടിയ്ക്ക് മാത്രമല്ല ഏത് അണ്ടനും അടകോടനും തുടങ്ങാം "

0003. ഈ പോലീസിനെ എങ്ങനെ വിശ്വസിക്കും?

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാനാണ്‌ പോലീസ് എന്നാണ്‌ പറയപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞദിവസം അതിരമ്പുഴയില്‍ ഉണ്ടായതോ? കയ്യില്‍ ആവശ്യത്തിലധികം കാശുള്ളവരെ മാത്രമേ ഞങ്ങള്‍ സംരക്ഷിക്കൂഎന്നാണ്‌ ഏറ്റുമാനൂര്‍ പോലീസിന്റെ ഭാവം.

നമ്മുടെ നാട്ടില്‍ "നെല്‍ വയല്‍ - തണ്ണീര്‍ നീര്ത്തട സംരക്ഷണ നിയമം" എന്ന് ഒരു നിയമം ഉണ്ട്. ഇതനുസരിച്ച്നെല്‍വയലുകള്‍ നികത്താന്‍ പാടില്ല എന്നോ മറ്റോ ആണ്‌.

ഇന്നാട്ടിലെ ഒരു പ്രമാണി അയാളുടെ സൌകര്യത്തിന്‌ കുറേ വയല്‍ അങ്ങോട്ട് മണ്ണിട്ട് ഉയര്ത്തി. [അഞ്ചേക്കര്‍മണ്ണിട്ട് പൊക്കിയപ്പോള്‍, അമ്പതേക്കര്‍ വയലിന്റെ കാര്യം പോക്കായി]. മണ്ണിനെ സ്നേഹിക്കുന്ന കര്ഷകര്‍ ഇത്സഹിക്കുമോ? അവര്‌ നേരേ പോയി ഒരു കേസ് അങ്ങു കൊടുത്തു. [വെല്ല കാര്യവും ഉണ്ടായിരുന്നോ എന്ന്നോക്കണേ?] എന്നാല്‍ പോലീസ് അനങ്ങിയില്ല. വയലുടമ വെറുതേയിരിക്കുമോ? അയാളും പോയി ഒരു കേസ്അങ്ങോട്ട് കൊടുത്തു. ഇവന്മാര്‍ തന്റെ വാഴത്തോട്ടം മുഴുവന്‍ വെട്ടി നശിപ്പിച്ചെന്ന്. വാഴത്തോട്ടം ഉണ്ടായാലും ശരിഇല്ലെങ്കിലും ശരി, കേസ് പോലീസിന്‌ ഇഷ്ട്ടപ്പെട്ടു. അവര്‌ നേരേപോയി കര്ഷക സഹോദരങ്ങളെ വളരെനന്നായി പെരുമാറി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. കര്ഷക സഹോദരങ്ങള്‍ നടുവൊടിഞ്ഞുകിടപ്പായതോടെ പോലീസിന്റെ കഷ്ടകാലവും തുടങ്ങി. സംഗതി പത്രങ്ങളില്‍ വലിയ വാര്ത്തയായതോടെ ഉന്നതതല അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പരാതി കൊടുത്ത കര്ഷകരെ ആദ്യം ഇടിച്ച പോലീസ് പറയുന്നത് ആദ്യം കേസുകൊടുക്കുന്നവന്‌ ആദ്യ ഇടിഎന്നാണോ ആവോ?

ചിലപ്പോള്‍ ഇതു തന്നെയായിരിക്കും ജനസംരക്ഷണം അല്ലേ? നമ്മള്‍ പാവങ്ങള്. നമുക്ക് വല്ലതും അറിയാമോ?..

"എന്തായാലും ഒബാമ വന്നത് നന്നായി. ബുഷ് എങ്ങാനും ആയിരുന്നെങ്കില്‍ അടുത്ത യുദ്ധം ഇവിടെ നടത്തിയേനെ.."

Thursday, March 19, 2009

0002. Masters of Martial Arts (തല്ലുകൊള്ളാന്‍ ആളുണ്ടേ..)

അല്ല എന്തൊക്കെ പറഞ്ഞാലും നമ്മുടെ നാട്ടില്‍ തല്ലുകൊള്ളികള്ക്ക്‌ ഒട്ടും കുറവില്ലല്ലോ

ഇത്‌ ഒരു പഴയ സംഭവമാണ്‌ എന്നാല്‍ അത്രയ്ക്ക്‌ പഴയതൊന്നുമല്ല ഏറ്റുമാനൂരിനടുത്ത്‌ ഒരു നാട്ടിന്‍പുത്ത്‌ നടന്നതാണിത്‌ അന്നാട്ടിലെ ഒരു അറിയപ്പെടുന്ന കഞ്ചാവ്‌ വലികാരനും വെള്ളമടികാരനുമായ ഉണ്ണിയാണ്‌ നമ്മുടെ കഥാപാത്രം.

കയ്യിലിരിപ്പ്‌ കാരണം ഇദ്ദേഹം ചെറുപ്പത്തില്‍ തന്നെ പള്ളിക്കൂടത്തില്‍ പോക്ക്‌ അവസാനിപ്പിച്ചിരുന്നു

കുറച്ചു ദിവസങ്ങള്‍ക്കു മുന്പ്‌ ഇയാള്ക്ക്‌ കാശിന്‌ ആവശ്യം വന്നു. വിഷമിച്ചിരിക്കുമ്പോഴാണ്‌ ദൈവം ഒരു വഴി കാണിച്ച്‌ കൊടുത്തത്‌. ഒരു ക്വട്ടേ ഷന്.

ദൈവദൂതനേപ്പോലെ അവതരിച്ച ആള്‍ ആവശ്യപ്പെട്ടത്‌ ഒരുത്തനെ തല്ലി ശരിയാക്കാനാണ്‌. കേട്ടപാതി കേള്‍ക്കാത്ത പാതി ഉണ്ണി സംഗതി ഏറ്റു. രണ്ടായിരം രൂപ അഡ്വാന്‍സും വാങ്ങിച്ചു. അതോടെ ഉണ്ണി ഉഷാറായി തന്റെ ആദ്യത്തെ ക്വട്ടേഷന്‍ ഗംഭീരമായിത്തന്നെ ഉദ്ഘാടനം ചെയ്യാന്‍ ഉണ്ണി തീരുമാനിച്ചു. തന്റെ ഉറ്റ മിത്രങ്ങളായ സ്ഥിരം പാര്‍ട്ടികളുമൊന്നിച്ച്‌ ഉണ്ണി ആളെ തല്ലാനിറങ്ങി. സംഗതി ആദ്യമായതിനാല്‍ ഒരു പായ്ക്കറ്റ്‌ മുളകുപൊടിയും കൂടി ആശാന്‍ കരുതിയിരുന്നു

എന്നാല്‍ ജഗജില്ലിയായ എതിരാളിയെ ചാര്‍ന്മാര്‍ വിവരം നേരത്തേതന്നേ അറിയിച്ചിരുന്നതിനാല്‍ ഉണ്ണി വിചാരിച്ചതുപോലെ സംഭവം ഒന്നും നടന്നില്ല

തല്ലാന്‍ ചെന്ന ഉണ്ണിയും സംഘവും അടി തുടങ്ങാന്‍ ആലോചിക്കുന്നതിനു മുമ്പ്‌ തന്നെ എതിരാളിയുടെ പ്രൊഫഷണല്‍ ഗുണ്ടകള്‍ ഉണ്ണിയേയും കൂട്ടരേയും അടിച്ചു പരത്തി. ഉണ്ണി കരുതിയിരുന്ന മുളക്‌ പൊടി ഒരു ദയയുമില്ലാതെ തന്നെ ഗുണ്ടകള്‍ ഫ്രെഷ്‌ ജൂനിയേഴ്സിന്റെ മേല്‍ പ്രയോഗിച്ചു.

ആദ്യത്തെ ശ്രമം പരാജയപ്പെട്ടെന്ന്‌ മാത്രമല്ല ഉണ്ണിയ്ക്ക്‌ ഒരു ഉയര്‍ന്നുവരുന്ന തല്ലുകൊള്ളി എന്ന ഇമേജ്‌ ഫ്രീയായി ലഭിക്കുകയും ചെയ്തു. ചില്ലറ വല്ലതുമാണോ നേട്ടം? പക്ഷേ ഇതുകൊണ്ടൊന്നും ഉണ്ണി അടങ്ങിയില്ല.

ഒരവസരത്തിനു വേണ്ടി നോക്കിയിര്‍ക്കുമ്പോഴാണ്‌ ആ ഗോള്‍ഡന്‍ ചാന്സ്‌ വന്നത്‌. അടുത്തുള്ള ഒരു സ്കൂളിലെ കുട്ടികള്‍ക്കിടയില്‍ ഒരു ചെറിയ കശപിശ. പത്താം ക്ലാസിലെ ഫെയര്‍വെല്‍ പാര്‍ട്ടിയുടെ അന്ന്‌ ഒരുത്തന്‍ അവന്റെ ക്ലാസിലെ ഒരു പെണ്‍കുട്ടിയുടെ മുഖത്ത്‌ ഗില്റ്റ്‌ വാരിപ്പൂശി. ഇത്‌ പെണ്‍കുട്ടി കരഞ്ഞുകൊണ്ട്‌ ഒന്‍പതാം ക്ലാസുകാരനായ തന്റെ സഹോദരനെ വിവരം അറിയിച്ചു

സഹോദരന്റെ ആരോഗ്യസ്ഥിതി സ്വല്‍പ്പം മോശമായതിനാല്‍ അദ്ദേഹം മിസ്ട്ടര്‍ ഉണ്ണിയെ വിവരം അറിയിച്ചു. ഈ സുവര്‍ണ്ണാവസരം പാഴാക്കാന്‍ ഉണ്ണിക്ക്‌ മനസുവന്നില്ല. ആശാന്‍ വേഗം ഒരു പതിവ് കൂട്ടാളിയുടെ കൂടെ സ്കൂളിലേയ്ക്ക്‌ വച്ചു പിടിപ്പിച്ചു.

അവിടെയെത്തിയ ഉണ്ണി തന്റെ ഇമേജിന്‌ ഒട്ടും കുറവു വരാത്ത ഒരു പെര്‍ഫോമന്സ്‌ അങ്ങു നടത്തി. പാവം സ്കൂള്‍ പയ്യന്‍ അവനും ഒട്ടും കുറച്ചില്ല ഒരു ബോധം കെടല്‍ അങ്ങു വച്ചുകൊടുത്തു. അതോടെ ഉണ്ണിയുടെ കണ്ട്രോള്‍ മുഴുവന്‍ പോയി പേടിച്ചുപോയ ഉണ്ണി വേഗം സ്ഥലം കാലിയാക്കി.

എന്നാല്‍ പയ്യന്റെ വീട്ടുകാര്‍ വെറുതെയിരിക്കുമോ? അവര്‍ നേരെ പോയി ഒരു പൊലീസ്‌ കേസ്‌ അങ്ങു കൊടുത്തു. പാവം ഉണ്ണി. ഉണ്ടായിരുന്ന മാനവും കൂടി പോയി. ഇപ്പോള്‍ ഉണ്ണി ഈ കേസിന്‌ പുറകെയാണ്‌. ഇനി എന്നാണാവോ ഉണ്ണി ഒരു യഥാര്‍ഥ ഗുണ്ടയാണ്‌ താന്‍ എന്ന്‌ തെളിയിക്കുക?

നമുക്ക്‌ കാത്തിരുന്നു കാണാം..

0001. Welcome to the Land of Letters

Hello readers,


Here i am (James Howlett) on the road again... starting this blog to write about kottayam, the one and only place i know in this world for a long time. Here I can openly write whatever i see in kottayam, without any fears about having missing legs or hands or even life.

I am not here to harass people. I am not here to write gossips. This is the place where i share my views with the world. After visiting many places inside and outside kerala(not like you think), i found this place as the most attractive and peaceful place for living. (Home sickness ?)

People of Kottayam.. they are different.. We are everywhere.. wherever you go, you fill find a fraud from kottayam.. :D

According to a new (or an obsolete) research, people from kottayam are more interested in online activities. I don't know who did this research. but sounds cool..

I will be posting my views on day to day events at kottayam. What i see and how i see.. Expect more from tomorrow..

Thank you