Friday, November 25, 2011

0028. മുല്ലപ്പെരിയാര്‍ തല്ലിത്തീര്‍ക്കുമോ?!

കൊറച്ച് നാളായി ഇവന്മാര് ഈ കുത്തിത്തിരുപ്പ് തൊടങ്ങിയിട്ട്.. കക്കാനും തല്ലുണ്ടാക്കാനും മാത്രം ശീലിച്ചിട്ടുള്ള തമിഴ്നാട്ടിലെ പാര്ട്ടി നേതാക്കന്‍മാര്‍ മുല്ലപ്പെരിയാര്‍ എന്നു കേള്‍ക്കുമ്പം മുളളിക്കളയും എന്ന രീതിയിലാണ് പറഞ്ഞു നടക്കുന്നത്. ഇതുവരെ UDFനും LDFനും പുതിയ അണക്കെട്ട് ഉണ്ടാക്കണം എന്ന കാര്യത്തില്‍ രണ്ട് അഭിപ്രായം ഇല്ലാത്തത് കേരള ജനതയുടെ ഭാഗ്യം. ബ്ളോഗന്‍മാരും, ബ്ളോഗികളും ഫേസ്ബുക്കിലും ബ്ളോഗുകളിലും തക്‍ര്‍ത്തു വാരി എഴുതി അലമ്പാക്കിക്കൊണ്ടിരിക്കുകയാണ്.. ഇനി ഒരു അണക്കെട്ട് പണിതാല്‍ അത് നമ്മുടെ ഒക്കെ അശ്രാന്ത പരിശ്രമം കൊണ്ടാണെന്ന് പറയാമല്ലോ.. പഴയ സ്വാതന്ത്ര്യ സമരം പോലെ.. ഒരു ദിവസം ശരാശരി ഒരു 25 മുല്ലപ്പെരിയാര്‍ പോസ്റ്റ് എങ്കിലും ഇല്ലാത്ത wall ഒരു മലയാളി ഫേസ്ബുക്കനും കാണില്ല..

കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ വിവരമില്ലായ്മ സഹിക്കേണ്ട ഗതികേടിന് പുറമേ തമിഴ്നാട്ടിലെ പരട്ട നേതാക്കന്മാരുടെ വിവരമില്ലായ്മയുടെ ബാക്കിയും കൂടെ മലയാളികള്‍ സഹിക്കേണ്ടി വരുന്നത് കലികാലവൈഭവം കൊണ്ടാണോ ആവോ?!..

പിന്നെ പറയുമ്പം എല്ലാം പറയണമല്ലോ.. അലവലാതി കക്ഷി നേതാക്കന്മാരെ, മലയാളിക്കിട്ട് പണിയാന്‍ നോക്കരുത്.. രണ്ട് പാര്‍ട്ടിക്കാരും കൂടി കൊടേ നാലായി ഒല‍ത്തി തൊടങ്ങിയിട്ട്.. പണി പാലുംവെള്ളത്തില്‍ കിട്ടും പറഞ്ഞേക്കാം.. ഈ ഡാം എങ്ങാനും പൊട്ടിയാല്‍ ഞങ്ങടെ 4 ജില്ലയില്‍ വെള്ളം കേറി ഇതെഴുതുന്ന ഞാനുള്‍പ്പെടെ മിനിമം 30 ലക്ഷം മലയാളികള്‍ ചാകും... അത് ശരിയാ... എന്നു കരുതി ഞങ്ങള്‍ അങ്ങനെ വെറുതെ ചാകുവൊന്നുമില്ല.. എടാ ഞങ്ങടെ 4 ജില്ലയേ പോകുവോള്ളൂ.. പക്ഷേ ആ കൂട്ടത്തിത്തില്‍ നിന്റെയൊക്കെ 5 ജില്ലയും കൂടെ ഇങ്ങ് പോരും.. നിന്റെയൊക്കെ വോട്ട് എത്ര പോകുമെന്ന് ആലോചിക്കെടാ വിവരമില്ലാത്ത ................. മക്കളേ.. (ഡാഷ് കൊറച്ച് കൊറഞ്ഞു പോയോ എന്നൊരു സംശയം..)

5 ജില്ല പോയാല്‍ നിനക്കൊക്കെ പുല്ലാണെന്നാരിക്കും.. എടാ പിള്ളാരെ അതാണ് പറഞ്ഞത് നിനക്കൊന്നും വെളിവില്ലെന്ന്.. തമിഴ്നാട്ടീന്ന് കേരളത്തിലോട്ട് ഹെലികോപ്റ്ററില്‍ പച്ചക്കറി കൊണ്ടുവന്നാലും ശരി ഇതൊക്കെ മേടിച്ചു തിന്നാന്‍ ഒരുത്തന്‍ പോലും ഇവിടെയെങ്ങും കാണില്ല.. അതൊക്കെ നീയൊക്കെ തന്നെ കുത്തിയിരുന്ന് തിന്നു തീര്‍ക്കെണ്ടി വരും. പറഞ്ഞേക്കാം..

എന്നാ പിന്നെ മൊത്തം ഞങ്ങള് അങ്ങ് തിന്ന് തീര്‍ത്തോളാം എന്നും പറഞ്ഞ് അത്രയ്ക്ക് അങ്ങ് ഞെളിയേണ്ട.. മുല്ലപ്പെരിയാറെങ്ങാനും പൊട്ടിയാല്‍ ലോകാവസാനം വരെ നിന്റെയൊന്നും നാട്ടില് ഒരുതുള്ളി പച്ചവെള്ളം കിട്ടില്ല.. പിന്നെയാണ് നീയൊക്കെ കൃഷി ചെയ്യുന്നത്.. ഈ മുല്ലപ്പെരിയാറിലേ വെള്ളമില്ലാതെ നീയൊക്കെ എന്നാ മൂത്രമൊഴിച്ച് കൃഷി ചെയ്യുമോ?..

പുതിയ അണക്കെട്ട് ഉണ്ടാക്കിയാല്‍ നീയൊന്നും ഇങ്ങോട്ട് പച്ചക്കറി കേറ്റിവിടില്ലെന്നും പറഞ്ഞാണല്ലോ പുതിയ നമ്പര്.. എന്നാ പിന്നെ അതൊന്ന് കണ്ടിട്ടേ ഒള്ള് ബാക്കി കാര്യം... കാണിക്കെടാ.. ഈ പച്ചക്കറിയൊക്കെ തിന്നേ... തിന്നു തീര്‍ക്ക്.. വിത്ത് മേടിച്ചതിന്റെ കാശുപോലും തിരിച്ച് കിട്ടില്ല.. ഡയലോഗ് അടിച്ചപ്പം വെല്ലോം ഓര്‍ത്താരുന്നോ?! .. നീയൊക്കെ ജന്മം മുഴുവന്‍ തിന്നാലും ഈ പച്ചക്കറി ഒന്നും തീരില്ല... പിന്നെ ഈ പച്ചക്കറി പഴുത്തകറി എന്നൊന്നും പറഞ്ഞ് കൂടുതല് ഞെളിയുവൊന്നും വേണ്ട.. ഞങ്ങടെ പഴയ കൃഷി മന്ത്രിയെ അറിയാല്ലോ.. ഓരോ വീട്ടിലും ഓരോ കോഴി.. ഒരു കോഴി 2 മുട്ട ഇടും.. അറിയാമോ?.. പിന്നെ പാല്.. പശു കേരളത്തിലും ഉണ്ടെടാ ഇഷ്ടം പോലെ.. പച്ചക്കറി ഇല്ലെങ്കില്‍ ഞങ്ങള് ആ കോഴിയെ കറിവെച്ച് തിന്നും.. കോഴി മൊത്തം വരുന്നത് തമിഴ്നാട്ടീന്നാ‍ണെന്നാരിക്കും അടുത്തത്.. നീയൊക്കെ ഈ നാടന്‍ കോഴി, നാടന്‍ കോഴി എന്നു കേട്ടിട്ടുണ്ടോ?.. എങ്ങനെ കേള്‍ക്കാന്‍.. പിള്ളാരെ പള്ളിക്കൂടത്തില്‍ വിടുന്നേന് പകരം കിളക്കാനും കക്കാനും കൊണ്ടുപോയപ്പം ഓര്‍ക്കണാരുന്നു.. ലോകം എന്നു വെച്ചാ തമിഴ്നാട് മാത്രമല്ല.. കേരളവും കൂടെയാ .. അല്ല പിന്നെ.. നമ്മടെ അടുത്താ തമിഴന്‍റെ കളി.. അല്ലേ തന്നെ ഇപ്പം പച്ചക്കറിയും ഇലയും കായും ഒക്കെ തിന്നുന്നവന്‍മാര്‍ ഓക്സിജന്‍ ഉണ്ടാക്കുന്ന സാധനങ്ങള്‍ എല്ലാം തിന്നുവാണെന്നും പറഞ്ഞ് വെല്യ ബഹളമാ.. അതുകൊണ്ട് മാത്രമാ ഇവിടെ ഞങ്ങള് പച്ചക്കറി കൃഷി ചെയ്യാത്തത്.. അന്നേരം അവന്റെയൊക്കെ ഒരു അഹങ്കാരം കണ്ടില്ലേ.. പച്ചക്കറി തരത്തില്ല പോലും.. കൊണ്ടുപോയി തിന്നെടാ.. എത്ര നാള് തിന്നും എന്ന് ഞങ്ങളൊന്നു കാണട്ടെ..

മലയാളികളെ വെള്ളം കുടിപ്പിച്ച് കൊള്ളാമെന്നും കരുതി ഇരിക്കുന്ന പരട്ട പാണ്ടി നേതാക്കന്മാരേ.. മലയാളി ഇല്ലേല്‍ നീയൊക്കെ നരകിച്ച് ചാകത്തെ ഒളള്.. വെള്ളം വെള്ളം എന്നു കേട്ടാ മലയാളിക്ക് പുല്ലാ.. സംശയം ഉണ്ടെങ്കില്‍ ഞങ്ങടെ ബെവെറേജ് ഷോപ്പുകളുടെ മുന്‍പി പോയി നോക്ക്..

മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ തമിഴന്‍മാര്‍ പട്ടിണി കെടന്ന് ചാകും. കേരളത്തിലോട്ട് പച്ചക്കറി വിടാതെ പുഴുങ്ങി തിന്നോണ്ടിരുന്നാലും തമിഴന്‍മാര്‍ പട്ടിണി കെടന്ന് ചാകും. (അധികമായാല്‍ അമൃതും വിഷം.. പച്ചക്കറി മാത്രം തിന്ന് ചാകെടാ.. ) എങ്ങനെ പോയാലും തമിഴ്നാട് ഊമ്പും.. പണികിട്ടാതിരിക്കണേല്‍ മര്യാദയ്ക്ക് പുതിയ ഡാം ഒണ്ടാക്കാന്‍ സമ്മതിച്ചോ.. വെള്ളത്തിന്റെ കാര്യത്തില്‍ മലയാളി പണ്ടേ വീക്കാ.. അറിയാല്ലോ?.. ഇഷ്ടം പോലെ വെള്ളം തരാടാ മക്കളെ.. വെറുതെ എന്തിനാ ഞങ്ങളെ വെള്ളത്തി മുക്കി കൊല്ലുന്നെ?!!

Wednesday, June 29, 2011

0027. ചില BSNL തെണ്ടിത്തരങ്ങള്‍

ഭാരത സര്‍ക്കാരിന്റെ ബി.എസ്.എന്.എല്‍ എന്ന സ്ഥാപനം വന്‍ 'പിച്ച' വിലക്കുറവില്‍ വിതരണം ചെയ്യുന്ന അതി ഭയങ്കര സംഭവം ആയ ഡേറ്റാവണ്‍ ബ്രോഡ്ബാന്ഡിന്റെ ഉപഭോക്താക്കള്‍ എല്ലാവരും ആദ്യ ആഴ്‌ച മുതല്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിലെ സാറമ്മാരോട് ചോദിക്കുന്ന ചോദ്യമാണ്‌ ഇത്. "ഈ ബ്രോഡ്ബാന്ഡ് എന്ന സാധനം നിന്റെ ഒക്കെ അമ്മേടെയോ അമ്മായിയമ്മയുടേയോ വീട്ടില്‍ നിന്നു കൊണ്ടുവന്നതാണോടാ അലവലാതി തെണ്ടികളേ?"

വളരെ നിസ്സാരമാണ്‌ കാര്യം.

കാര്യം. No 1. ബ്രോഡ്ബാന്ഡ് ഉണ്ട്, ഇന്റര്‍നെറ്റ് കിട്ടുന്നില്ല അഥവാ വെബ്സൈറ്റുകള്‍ ഒന്നും ലോഡ് ആവില്ല. യൂടൂബിന്റെ കാര്യം പറയുകയേ വേണ്ട. അതൊക്കെ കാണാന്‍ യോഗം വേണമെങ്കില്‍ വെല്ല അമേരിക്കയിലും പോണം. അന്നേരമാണ്‌ 24 മണിക്കൂറും ലൈവ് ആയിട്ട് വിടുന്ന മുഖ്യമന്ത്രിയുടെ ഓഫീസ്.

കാര്യം. No 2. ബ്രോഡ്ബാന്ഡിനു കാശു മുടങ്ങാതെ കൊടുക്കുന്നുണ്ട്. പക്ഷേ ബ്രോഡ്ബാന്ഡ് പോയിട്ട് ബാന്ഡ് പോലും ഇല്ല. അഥവാ ഇന്റര്‍നെറ്റ് കിട്ടാറേയില്ല.

നമ്മുടെ മുന്പിലുള്ള ഏക വഴി എക്സ്ചേഞ്ചില്‍ കൊണ്ടുപോയി കംപ്ളയിന്റ് കൊടുക്കുക എന്നതാണ്. ഈ പറയുന്ന കംപ്ളയിന്റ് കൊടുക്കല്‍ എന്നത് കേള്ക്കുമ്പോള്‍ വളരെ സിമ്പിളാണെങ്കിലും അതു ചെയ്യുമ്പോള്‍ അത്രയ്ക്ക് സിമ്പിള്‍ ഒന്നും അല്ല.


എക്സ്ചേഞ്ചില്‍ ചെന്നാല്‍ ബി.എസ്.എന്‍ .എല്‍ . പോളിസി പ്രകാരം നമ്മളോട് അവിടെയുള്ള JTO/SDE എന്നീ പേരുകളിലുള്ള ചില സമ്ഭവങ്ങള്‍ വളരെ മാന്യമായി പെരുമാറും. ഇപ്പോ ശരിയാക്കിത്തരാം എന്നു പറഞ്ഞ് വീട്ടില്‍ പൊക്കോളാന്‍ പറയുവേം ചെയ്യും. മിടുക്കന്മാരായ ഉദ്യോഗസ്ഥര്‍ ഉള്ള എക്സ്ചേഞ്ചുകളില്‍ ചിലപ്പോള്‍ കാര്യങ്ങള്‍ എല്ലാം പെട്ടെന്ന് പരിഹരിക്കപ്പെട്ടേക്കാം. എന്നാല്‍ ഇവിടെപറയുന്നത്‌ അത്തരം സമര്‍ഥന്മാരായ എഞ്ചിനീയര്‍മാരെക്കുറിച്ചല്ല, ചില വേള്ഡ് ക്ളാസ് തെണ്ടികളേക്കുറിച്ചാണ്.

സത്യം പറയാമല്ലോ, കഴിഞ്ഞ 6 മാസമായി ഞാന്‍ ഇവന്മാരുടെ പോറകേ നടക്കുവാണ്. കപ്ളയിന്റ് തുടങ്ങിയാല്‍ ആദ്യമൊക്കെ എല്ലാ ദിവസവും ഇവന്മാരെ കാണാന്‍ പോകും. ഓഫീസില്‍ ചെല്ലുമ്പോള്‍ ഒരു രണ്ടായിരം വര്ക്ക് ചെയ്യാത്ത ലാന്ഡ് ഫോണുകളുടേയും ആയിരത്തിഅഞ്ഞൂറ്‌ വര്ക്ക് ചെയ്യാത്ത ബ്രോഡ്ബാന്ഡ് മോഡങ്ങളുടേയും ഇടയില്‍ ചുമ്മാ ഇരിപ്പാണെങ്കിലും ജാഡയ്ക്ക് യാതൊരു കുറവുമില്ല. ഇന്നു ശരിയാക്കാം നാളെ ശരിയാക്കാം എന്നൊക്കെയാണ്‌ സാധാരണ പറയുന്നതെങ്കിലും, കഴിഞ്ഞ ഒരു തവണ ഒരു 4 മാസം മുന്പ് അവന്‍ എന്നെ ഞെട്ടിച്ചു കളഞ്ഞു.

ആദ്യം കംപ്ളയിന്റ് കൊടുത്തപ്പോള്‍ മോഡം കേടാണെന്നു പറഞ്ഞു. ബട്ട് അവന്മാര്‍ വേറെ മോഡം തരണമെങ്കില്‍ 2 മാസം എങ്കിലും കഴിയണം പോലും. നെറ്റ് അല്ലേ ഇന്നു വരും നാളെ വരും എന്നു കരുതി ഒരു 2 ദിവസം ഇരുന്നിട്ടും അനക്കം ഒന്നും കാണാഞ്ഞതു കൊണ്ട് പണ്ടാരമടങ്ങാന്‍ എന്നു മനസില്‍ വിചാരിച്ചു ഞാന്‍ പോയി ഒരു പുതിയ മോഡം മേടിച്ചു വെച്ചു. അതു കഴിഞ്ഞപ്പോള്‍ ആ നാറി എന്നോടു പറയുവാണ്‌ നിന്റെ കംപ്യൂട്ടറിന്റെ കുഴപ്പം ആണ്‌ എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല എന്നു. ഈ മത്തങ്ങാ തലയന്‍ കഷണ്ടി ഇതു വരെ എന്റെ എന്റെ കമ്പൂട്ടര്‍ കണ്ടിട്ടുപോലുമില്ല, പക്ഷേ അവന്റെ പൂര്വികന്മാര്ക്ക് ജ്യോത്സ്യം നല്ല വശമാരുന്നത് കൊണ്ട് അവന്‍ സംഗതി ഗണിച്ചെടുത്തു. . എന്നെകൊണ്ട് ഒന്നും ചെയ്യാന്‍ ഒക്കത്തില്ല എന്നു അവന്‍ എന്റെ മുഖത്തു നോക്കി ഒരു ഉളുപ്പും ഇല്ലാതെ പറഞ്ഞു.

പറഞ്ഞു പറഞ്ഞ് അവസാനം ആ ഭയങ്കരന്‍ എന്നോടു പറഞ്ഞു : "ഇവിടെ ആള്ക്കാര്‍ ആരും ഇല്ല, പഴയ കംപ്ളയിന്റുകള്‍ ഒക്കെ ശരിയാക്കി കഴിഞ്ഞിട്ട് ഒരു 1 മാസം കഴിയുമ്പോള്‍ നോക്കാം." എന്ന്‌. ഈ അലവലാതിയെ ഒക്കെ എന്നാ ചെയ്യാനാ എന്റെ ദൈവമേ.. അവന്റെ കയ്യും കാലും തല്ലിയൊടിക്കണമെന്ന് എനിക്ക് അപ്പോള്‍ തോന്നിയെങ്കിലും എന്റെ ആരോഗ്യസ്ഥിതിയും, അവന്റെ വിവരമില്ലായ്മയും, പോലീസ് സ്റ്റേഷനും ടെലിഫോണ്‍ എക്സ്ചേഞ്ചുമായുള്ള 500 മീറ്റര്‍ ദൂരവും കണക്കിലെടുത്ത് ഒടുവില്‍ ഞാനവനെ നിരുപാധികം വെറുതെവിട്ടെങ്കിലും ആ പോയ വഴിക്ക് ജനറല്‍ മാനേജര്ക്ക് ഒരു കംപ്ളയിന്റ്‌ എഴുതി കൊടുത്തു. അവിടുന്നു വിളിച്ചിട്ടും കാര്യമുണ്ടായില്ല. അവസാനം ​ഞാന്‍ പോയി GMനെ നേരില്‍ കണ്ട് അങ്ങേരു വിളിച്ച് പറഞ്ഞപ്പോ കാര്യങ്ങള്‍ അനങ്ങി തൊടങ്ങി. GM ​ഇന്റെ ഓഫീസില്‍ നിന്നും ലൌഡ് സ്പീക്കറില്‍ ഇട്ട് എന്റെ മുന്പില്‍ വെച്ച് അയാളെ വിളിച്ച്പ്പോള്‍ അയാളു പറയുവാണ്‌ ഇവിടേ വണ്ടിയില്ലാത്തതുകൊണ്ട് പോകാന്‍ പറ്റില്ല എന്ന്. ആവശ്യത്തിനു വയറു നിറച്ച് അയാള്ക്ക് അവരു പറഞ്ഞു കൊടുത്തു. എന്തായാലും അന്നു ഉച്ചയായപ്പോള്‍ ആ ശുംഭന്‍ വാടകയ്ക്ക് ജീപ്പും വിളിച്ചോണ്ട് വീട്ടില്‍ വന്നു.

അതുകൊണ്ടും കാര്യം ഇല്ലല്ലോ. ഇവനു വെല്ല കുന്തവും അറിയെണ്ടേ? അദ്ദേഹം സ്വന്തം ലാപ്‌ടോപ്പും മോഡവും കൊണ്ടാണു വന്നത്. എന്നിട്ടുപോലും അയാള്ക്ക് നെറ്റ് കിട്ടിയില്ല. എന്നിട്ടാണ്‌ അവന്‍ എന്റെ കംപ്യൂട്ടറിനെ പഴിചാരിയത്. ബ്ളഡി ഫൂള്‍ . അവന്‍ പടിച്ച പണി പതിനെട്ടും നോക്കിയിട്ടും, മോഡം കോണ്ഫിഗര്‍ ചെയ്യാന്‍ പറ്റിയില്ല. ഒടുവില്‍ ലൈന്‍ ക്ളിയര്‍ ആക്കി തന്നിട്ട് അവന്‍ പോയി. ഒരാഴ്ച്ചയായിട്ടും നടക്കാത്ത സംഭവം മുകളിന്‍ നിന്നു വിളിച്ച് പറഞ്ഞപ്പോള്‍ 2 മണിക്കൂര്‍ കൊണ്ട് ശരിയായി. പിന്നെ ഞാന്‍ ഇരുന്നു മോഡം ​കോണ്ഫിഗര്‍ ചെയ്ത് എടുത്തു.
അവിടെയിരുന്ന് എക്സ്ചേഞ്ചിലെ മുഴുവന്‍ അവന്മാരെയും വിളിച്ച് ലൈന്‍ ശരിയാകുന്നതുവരെ ഇരുന്നിട്ടാണ്‌ ആശാന്‍ തിരിച്ച് പോയത്. എല്ലാം ശുഭം. അതിനെടയ്ക്ക് മുകളില്‍ നിന്നു വിളി വരുമ്പോള്‍ അവന്റെ വര്‍ത്തമാനം കേട്ടാല്‍ ഞാന്‍ ഇവന്മാരുടെ എക്സ്ചേഞ്ചില്‍ കേറി എന്തോ വെല്യ കൊഴപ്പം ഉണ്ടാക്കി നശിപ്പിച്ച് എന്നും, അവന്‍ ഇവിടെ വന്നു എല്ലാം ശരിയാക്കി എന്നും ഉള്ള രീതിയിലാണ്‌ പറച്ചില്.

ഒടുവില്‍ ഞാനെന്റെ പഴയ മോഡം കണക്റ്റ് ചെയ്തപ്പോള്‍ അതു നല്ല സുന്ദരിയായി പഴയതുപോലെ വര്ക്ക് ചെയ്യുന്നു. ആ വകുപ്പില്‍ എനിക്ക് നഷ്ടം 2000 രൂപ മോഡത്തിനും, ഒരാഴ്ച്ചത്തെ എക്സ്ചേഞ്ച് കയറിയിറങ്ങലിന്റെ സമയവും പെട്രോളും.. കൊറച്ച് നാളത്തേയ്യ്ക്ക് എല്ലാം ഓടിയെങ്കിലും, ഇപ്പോള്‍ എന്നു നെറ്റ് ഉണ്ടാവും എന്നു നെറ്റ് കാണില്ല എന്നു പറയാന്‍ കവടി നിരത്തേണ്ട അവസ്ഥയാണ്.

ഈ മഹാന്‍ തന്നെയാണ്‌ ഇപ്പോഴും ഞങ്ങളുടെ എക്സ്ചേഞ്ച് ഭരിക്കുന്നത്. 4 Mbps ഇന്റെ ബ്രോഡ്ബാന്ഡ് ഉള്ള എനിക്ക് ഇന്നും വെബ്സൈറ്റ് ലോഡാകുന്നത് ലൈന്‍ ക്ളിയറാകുമ്പോള്‍ മാത്രമാണ്. ഡൌണ്‍ലോഡ് സ്പീഡ് ആകട്ടെ 1 KBps മുതല്‍ 400Kbps
(ഭാഗ്യമുള്ളപ്പോള്‍ ) വരെയും. ഇതൊക്കെ ആരോട് പറഞ്ഞിട്ട് എന്താ. എല്ലാ ദിവസവും ഇപ്പോള്‍ കോട്ടയത്തെ എക്സ്ചേഞ്ചില്‍ നിന്നും നിന്നും വിളിച്ച് ചോദിക്കാറുണ്ടാരുന്നു - സാറേ ബ്രോഡ്ബാന്ഡ് ശരിയായോ എന്ന്. ആവുമ്പോള്‍ പറയാം എന്നു ഞാന്‍ എന്നും പറയുന്നത് കൊണ്ട് ഇപ്പോള്‍ അവര്‍ 2 ആഴ്ചയില്‍ ഒരിക്കലേ വിളിക്കാറുള്ളൂ.

സംഭവം വളരെ സിംപിളാണ്. 1-ജോലി ചെയ്യാന്‍ അറിയില്ല. 2-ജോലി ചെയ്യാന്‍ കഴിയില്ല.

മര്യാദയ്ക്ക് പണിചെയ്യുന്ന ബാക്കിയിള്ളവരെയും നാണകെടുത്താനായി ഇതുപോലത്തെ ഒരുത്തന്‍ മാത്രം പോരേ? ഈ ചെറ്റയുടെ പേരു പറയാന്‍ എന്നെ നിര്‍ബന്ധിക്കരുത്. അവന്റെ പേരു കേട്ടാല്‍ എനിക്കങ്ങോട്ട് ചൊറിഞ്ഞുകേറി വരും ....ടെ മോന്‍ .. ഇനി പറഞ്ഞാല്‍ ഡിക്‌ഷ്‌ണറി മാറ്റേണ്ടി വരും ..

Sunday, January 16, 2011

0026. 2010 ല്‍ സംഭവിച്ചതും 2011 ല്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും

വെറുതേ വിഷമിക്കെണ്ട. ഒരു ഉണ്ടയും കഴിഞ്ഞ കൊല്ലം സംഭവിച്ചില്ല, ഈ കൊല്ലം ഒരു ഉണ്ടയും സംഭവിക്കാന്‍ പോകുന്നുമില്ല.

എന്നാലും അങ്ങനെ അങ്ങു പറയാന്‍ പറ്റില്ല. കാരണം, കേരളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മണ്ടന്മാരായ മന്ത്രിമാര്‍ അവരുടെ പെര്‍ഫോമന്സിന്റെ അങ്ങേ അറ്റം മണ്ടത്തരങ്ങള്‍ കാണിച്ചു കൂട്ടിയ, ചരിത്ര താളുകളില്‍ ഇടം പിടിക്കുമെന്ന്‌ കേരളത്തില്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള കമ്മ്യൂണിസ്റ്റ് അനുഭാവികളല്ലാത്ത എല്ലാ ജനങ്ങളും സമ്മതിക്കുന്ന ഒരു വിചിത്രമായ വര്‍ഷമായിരുന്നു 2010.

ലോക ചരിത്രത്തില്‍ ആദ്യമായി കുഴിയെണ്ണല്‍ എന്ന കലാപരിപാടി അവതരിപ്പിച്ചത് 2010 ല്‍ ആണ്. ഇതു കണ്ടുപിടിച്ച മന്ത്രിക്ക് പേരിനു മുന്പില്‍ ഡോക്ടര്‍ എന്ന സംഗതി ഉണ്ട്. പക്ഷേ ഇദ്ദേഹത്തിനു വൈദ്യ ശാസ്ത്രം അറിയില്ല. താന്‍ എണ്ണിച്ച മുഴുവന്‍ കുയികളും അടച്ചു എന്നാണ്‌ അങ്ങേരു പറയുന്നത്. (കേരളത്തിലെ സാധാരണ ജനങ്ങള്ക്ക് ഡോക്ടറേറ്റ് ഇല്ലാത്തതു കൊണ്ടായിരിക്കും ഇതൊന്നും മനസിലാകാത്തത്. അല്ലേ സാറേ! )

കുഴി അടച്ച്, കുഴി അടച്ച് അവസാനം ​നടു ഒടിഞ്ഞ് ആശുപത്രിയില്‍ ആയവരും, വണ്ടിക്ക് ഒരുകാലത്തും വന്നിട്ടില്ലാത്ത അത്രേം മെയിന്റനന്സ് നടത്തി കാശു പോയവരും, ഇതിനെല്ലാം പൊറമേ ഈ നശിച്ച റോഡുകള്‍ കാരണം അകാലത്തില്‍ പൊലിഞ്ഞ ജീവനുകളുമ്.. ഇവരൊന്നുമം കേരളത്തില്‍ ഉള്ളവരേ അല്ല എന്നാണ്‌ ഗവണ്‍മെന്റിന്റെ ഭാവം. അല്ലേല്‍ ഇപ്പം എന്നാ കോപ്പാ.. എല്ലാ മന്ത്രിമാര്‍ക്കും നല്ല ഒന്നാന്തരം ആഡംബര കാറുകള്‍ ഉണ്ടല്ലോ. അവര്‍ക്ക് പാഞ്ഞു പോകാന്‍ നാഷണല്‍ ഹൈവേയും തലസ്ഥാനത്ത് വെല്യ കൊഴപ്പം ഇല്ലാത്ത കൊറച്ച് റോഡുകളും ഉണ്ട്. പിന്നെ ഇപ്പം എന്നാ വേണം.

സമയാ സമയങ്ങളില്‍ ഉത്ഘാടനങ്ങള്‍ നടത്തിയും എല്ലാം കേന്ദ്ര ഗവണ്മെന്റിന്റെ കൊഴപ്പം ആണെന്നു രായ്‌ക്ക് രാമാനം വിളിച്ചു പറഞ്ഞും നടക്കുന്നതില്‍ ഒരു മന്ത്രിയും പൊറകിലല്ല. അതിനു മാത്രം എത്ര ഉത്സാഹം ആഹഹ. അതൊക്കെ കേള്ക്കുമ്പം ശരിക്കും രോമാഞ്ചം വരും.

പിന്നെ ഉള്ള ഒരു പ്രധാനപ്പെട്ട സംഗതി ആണു പരസ്യങ്ങള്. മിക്കവാറും എല്ലാ ദിവസവും മിനിമം ഒരു ഉത്ഘാടനം എങ്കിലും കാണും കേരളത്തില്‍. ഒരാളായിട്ട് പോയാല്‍ മോശമല്ലേ എന്നു കരുതി ഒരു അഞ്ചാറെണ്ണം പോവും. 9 മന്ത്രിമാരുടെ തല ഉള്ള പരസ്യങ്ങള്‍ വരെ കഴിഞ്ഞ കൊല്ലം പത്രങ്ങളില്‍ വന്നിട്ടുണ്ട്. അതു മാത്രമല്ല, കേരളത്തിലെ എല്ലാ ജനങ്ങളേയും ഇതൊക്കെ അറിയിക്കാന്‍ കൃത്യമായിട്ട് എല്ലാ പത്രത്തിലും എല്ലാത്തിന്റെയും പടവും കൊടുത്ത് ഒരു കാല്‍ പേജ് നിറച്ച് പരസ്യം. ഇങ്ങനെ ഒക്കെ കൊറേ മന്ത്രിമാര്‍ ഇവിടെ ഉണ്ട് എന്നും ഇവരൊക്കെ പയങ്കര ഉത്ഘാടന പരിപാടികള്‍ നടത്തി കേരളം അങ്ങു ശരിക്ക് ഭരിക്കുവാണെന്നും ജനങ്ങള്‍ അഥവാ കഴുതകള്‍ മനസിലാക്കട്ടെ എന്നാണു പരസ്യത്തിന്റെ ഉള്ളിലിരുപ്പ്. ഓ ശരി നടക്കട്ടെ.

മിനിമം ഒരു 5 മന്ത്രി എങ്കിലും ഇല്ലെങ്കില്‍ ഒരു ഉത്ഘാടനം നടത്താന്‍ പറ്റില്ല എന്നാണ്‌ ഇപ്പഴത്തെ അവസ്ഥ. മന്ത്രിമാര്‍ വന്നാല്‍ മാത്രം പോര, ഒരു രണ്ട് മണ്ടത്തരം എങ്കിലും മൈക്ക് വെച്ച് വിളിച്ച് പറഞ്ഞിരിക്കണം. എന്നാലേ പരിപാടിക്ക് ഒരു ഉഷാര്‍ ഉണ്ടാകൂ.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി, ഒള്ളതു പറയാമല്ലൊ.. ഇതിനു മാത്രം ഇപ്പോഴത്തെ മന്ത്രിസഭ ഒരു കൊറവും ഉണ്ടാക്കിയിട്ടില്ല.

പിന്നെ ഒരു ശ്രദ്ധേയമായ സംഗതി ഒള്ളത് ഐസക്ക് മന്ത്രിയുടെ ചിരി ആണ്. ഭരണം തൊടങ്ങിയ സമയത്ത് അങ്ങേര്‌ എന്ന് ടി.വി. യില്‍ വന്നാലും മോന്തയില്‍ ഒരു വളിച്ച പുഛചിരി ഉണ്ടാരുന്നു. ഭരിച്ച് ഭരിച്ച് എന്തായാലും അതങ്ങു പോയിക്കിട്ടി. (കേന്ദ്രത്തില്‍ ചിദംബര മന്ത്രിക്കും പോയിക്കിട്ടി ആ വളിച്ച ചിരി) ഓ ഒരു ചിരി അല്ലേ.. അതങ്ങു പോട്ടെ അല്ലേ.. പോകാന്‍ പറ... അല്ലാതെ പിന്നെ.

43 രൂഭായ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ അടിച്ചു കൊണ്ടിരുന്നതാ.. ഇപ്പം ദേണ്ടേ 62 രൂപ. കേന്ദ്രോം കൊള്ളാം സംസ്ഥാനോം കൊള്ളാം. വന്നു വന്നു ഒരു ഉള്ളി വട തിന്നണേല്‍ ഒരു ദിവസത്തെ ശമ്പളം കൊടുക്കണം എന്ന അവസ്ഥയാണ്‌ ഇവിടെ ഇപ്പം.

വിദ്യാഭ്യാസം ഇല്ലാത്ത വിദ്യാഭ്യാസ മന്ത്രിയും, വിവരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ആരോഗ്യ മന്ത്രിയും, കേരളാ പീപ്പിള്‍ ഇനി മൊതല്‍ കോഴിയും മൊട്ടയും പാലും തിന്നാ മതി എന്നു തീരുമാനിച്ച ഒണക്ക മന്ത്രിയും എന്നു വേണ്ട ഇതിനെ ഒക്കെ വെച്ചോണ്ടിരിരിക്കുന്ന, സ്വയം ഞാന്‍ ഒരു പയങ്കരന്‍ ആണെന്നു വിചാരിച്ചു നടക്കുന്ന അപ്പൂപ്പന്‍ മുഖ്യമന്ത്രിയും ഇനി മിച്ചം ഒള്ള ബാക്കി എല്ലാ അലവലാതി മന്ത്രിമാരും കൂടെ കേരളത്തെ വികസിപ്പിച്ചു വികസിപ്പിച്ചു ബലൂണ്‍ പോലെ പൊട്ടിച്ചുകൊണ്ടിരിക്കുന്നതാണ്‌ കേരളം 2010ല്‍ കണ്ടത്. മണ്ടത്തരത്തിനു കയ്യും കാലും വെച്ചു മന്ത്രിമാര്‍ എന്ന പേരും ഇട്ട് ഇരുത്തിയിരിക്കുന്ന, അതി മനോഹരമായ കോമഡി ഷോ ആണ്‌ ഇവിടെ നടക്കുന്നത്. പതിവു കോമഡി ഷോകള്‍ പോലെ കാണുന്നവനു ചിരിക്കാനും കരയാനും മേലാത്ത അവസ്ഥ.

കഴിഞ്ഞ വര്‍ഷത്തെ ആരോഗ്യ മന്ത്രിയുടെ ഇംഗ്ളീഷില്‍ ഉള്ള പ്രസംഗം കേട്ട് ആളുകള്ക്ക് ഒന്നും ഇതു വരെ വെളിവ് തിരിച്ച് കിട്ടിയിട്ടില്ല എന്നാണ്‌ കേള്ക്കുന്നത്. പാവങ്ങള്.. ഇപ്പം ഇംഗ്ളീഷും മലയാളവും കേട്ടാല്‍ തിരിച്ചറിയാന്‍ പോലും പറ്റാത്ത അവസ്ഥയിലാണെന്നു തോന്നുന്നു. മന്ത്രിയാണേല്‍ നിയമസഭയില്‍ കംപ്ളീറ്റ് അടിച്ച് ഫിറ്റായി വരുന്നവരാണെന്നും പറഞ്ഞാണ്‌ നടപ്പ്. അറിയാമ്പാടില്ലാത്ത പണിക്ക് പോകുന്നതു മാത്രമല്ല, ഒരു വെളിവും ബോധവും ഇല്ലാതെ അലവലാതിത്തരം വിളിച്ചു പറയാനും ഇവര്‍ക്കൊന്നും ഒരു നാണവും ഇല്ലല്ലോ ദൈവമേ..

ഞങ്ങടെ കോട്ടയത്തെ റോഡുകള്‍ ഒരെണ്ണം പോലും ഇല്ലാതെ പൊളിച്ച് അടുക്കിയില്ലേഡാ മിടുക്കന്മാരേ.. ബ്ളഡി അലവലാതികള്.. വന്നിരിക്കുന്നു.. ഒരൊറ്റ വഴി ശരിക്ക് ടാറു ചെയ്തിട്ടില്ല ഇതു വരെ.

കോട്ടയത്ത് നിന്നു തിരുവനന്തപുരം പോയാലും കൊച്ചിക്ക് പോയാലും നടു ഒടിയാതെ റോഡിലൂടെ പോവാന്‍ പറ്റില്ല. റയില്‍വേ ആണെങ്കില്‍ 20 വര്‍ഷമായി എറണാകുളം തൊട്ടുള്ള പാത ഇരട്ടിപ്പിക്കുവാ.. ഓരോ ദിവസം കഴിയുമ്പോഴും ട്രെയിനുകള്‍ ലേറ്റാവുന്നതല്ലാതെ പുതിയതായിട്ട് ഒന്നും സംഭവിക്കുന്നില്ല. വേണാടും വഞ്ചിനാടും തരുന്ന പണികള്ക്ക് ആണേല്‍ കയ്യും കണക്കുമില്ല. പിന്നെയാണു പാസഞ്ചറുകള്.

കൊറേ രാഷ്‌ട്രീയക്കാര്‍ ഉണ്ട് ഇവിടെ. ജനിച്ചിട്ട് ഇതു വരെ മേലനങ്ങി ഒരു പണി ചെയ്തിട്ടുണ്ടാകത്തില്ല. എന്നാലും അടിച്ചു വിടുന്ന ഡയലോഗുകള്ക്ക് ഒരു കൊറവും ഉണ്ടാകത്തില്ല. കഴിഞ്ഞ ദിവസം പത്രത്തില്‍ ഒരുത്തന്‍ പറഞ്ഞത് കണ്ടു... നോക്കുകൂലി എന്ന പ്രയോഗം തെറ്റാണ്. അത് തൊഴില്‍ നിഷേധിക്കപ്പെടുന്നവനുള്ള നഷ്ട പരിഹാരം ആണെന്ന്. ഇവന്റെയൊക്കെ തലയ്‌ക്ക് അകത്ത് എന്നതാണോ?! ഇയാളു പറയുന്നത് കേട്ടാല്‍ തോന്നും നോക്കുകൂലി എന്ന സാധനം മേടിക്കാന്‍ വേണ്ടി മാത്രം ജനിച്ചവനാണ്‌ അതിയാന്‍ എന്ന്‌. പണി ചെയ്ത് ജീവിക്കാന്‍ വെല്യ ബുദ്ധിമുട്ടാ അല്ലേ ചേട്ടാ? ഒരു സിനിമയില്‍ സലിം കുമാര്‍ പറയുന്നപോലെ പണി ചെയ്യാതെ എങ്ങനെ തിന്നാം എന്നതാരിക്കും ജീവിതാഭിലാഷം അല്ലെ? കൊള്ളാമല്ലോ!. ഐഡിയ ഒട്ടും മോശമല്ല സര്‍ജീ.

നമ്മുടെ അപ്പൂപ്പന്‍ മന്ത്രിയുടെ വിചാരം കോറേ കെട്ടിടങ്ങള്‍ പണുത് ഇട്ടാല്‍ ഒടനെ തൊഴില്‍ അവസരം ആയി എന്നാണ്. ഇയാള്‍ എന്നെങ്കിലും ഒരു ഇഷ്ടിക ചൊമക്കുന്ന ജോലി എങ്കിലും ചെയ്തിട്ടുണ്ടാവുവോ ആവോ? കൊറേ കെട്ടിടങ്ങള്‍ പണിതിട്ട് ഐ.ടി. പാര്‍ക്ക് എന്നു ഒരു പേരും ഇടും. ഒടനെ തൊഴില്‍ അവസരം കൊറേ സൃഷ്ടിച്ചു എന്നാണ്‌ പറച്ചില്‍. 5000 പേര്‍ക്ക് ഇരിക്കാന്‍ പറ്റുന്ന കെട്ടിടം ഉണ്ടാക്കിയിട്ടാല്‍ ഒടനെ 5000 പേര്‍ക്ക് തൊഴില്‍ ആകുവോ? കേരളത്തിലെ അവസ്ഥാ വിശേഷങ്ങള്‍ നന്നായി അറിയാവുന്ന ഏതെങ്കിലും ബിസ്സിനസ്സുകാര്‍ ഇങ്ങോട്ട് വരുമോ. നല്ല ബെസ്റ്റ് തൊഴില്‍ സംസ്‌കാരം ആണ്‌ ഇവിടെ ഒണ്ടാക്കി വെച്ചേക്കുന്നത്.

വേറെ ആര്‍ക്കും പണിയൊന്നും ഇല്ലേലും തൊഴിലാളി നേതാക്കന്‍മാര്‌ക്ക് നക്കാന്‍ ഉള്ള വകുപ്പ് ഇവിടെ എന്നും ഉണ്ടാവും. അതു മാത്രം മതിയല്ലോ! പിന്നെ ഇതിന്റെ ഒക്കെ പൊറകേ നടക്കാന്‍ ആളെ കിട്ടാന്‍ വേണ്ടി സ്കൂള്‍ വിദ്യാഭ്യാസം എന്നത് വെറും അലമ്പാക്കി മാറ്റുന്നതിന്‌ ആവശ്യമായ എല്ലാ വൃത്തികെട്ട ഇടപാടുകളും വിദ്യാഭ്യാസ വകുപ്പ് ഒണ്ടാക്കി വെച്ചിട്ടും ഉണ്ട്. വിദ്യാഭ്യാസവും ചിന്തിക്കാനുള്ള ശേഷിയും ഇല്ലാത്ത സമൂഹത്തെ സൃഷ്ടിച്ചെടുത്താല്‍ മണ്ടന്‍ നേതാക്കന്‍മാരുടെ മണ്ടന്‍ ആശയങ്ങള്ക്ക് ജയ് വിളിക്കാനും ഹര്‍ത്താലു നടത്താനും ആവശ്യത്തിന്‌ ആളെ കിട്ടുമല്ലോ.. എത്ര മഹത്തായ വൃത്തികെട്ട ആശയങ്ങള്‍.

മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നതിന്‌ സിനിമക്കാര്‍ക്ക് ഒരു ഉളുപ്പും ഇല്ല എന്നതിന്റെ എല്ലാ തെളിവും സിനിമക്കാരും തന്നിട്ടു പോയി, സമരം, അടി, ഇടി, തെറിവിളി.. അവസാനം എല്ലാം കഴിഞ്ഞപ്പം ഊമ്പിയ കൊറേ സിനിമകളും. ആര്‍ക്കോ വേണ്ട് തിളയ്‌ക്കുന്ന സാമ്പാര്‍ അല്ലാതെ പിന്നെ.

ഡോക്ടര്‍ കുമാരേട്ടന്‍ ഫ്രം കോഴിക്കോടും ഒട്ടും മോശമല്ലാരുന്നു. അപ്പൂപ്പന്‍ മന്ത്രിയേയും മോഹന്‍ലാലിനേയും തെറി വിളിച്ച് ആളുകളിക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ കേരളത്തിന്റെ അഭിമാന താരങ്ങളായ മിമിക്രി കുട്ടികള്‍ വിളിച്ചു നന്നായി ഒന്നു ഊതി വിട്ടു. മാന്യദേഹത്തിന്റെ സൂക്കേട് അതോടെ തീര്‍ന്നു എന്നു തോന്നുന്നു. എന്തായാലും മേക്കപ്പ് ഇട്ടാല്‍ മോഹന്‍ലാല്‍ അല്ല അതിലും വെല്യ ലാല്‍ വന്നാലും എന്റെ ഒപ്പം അഭിനയിക്കാന്‍ ആര്‍ക്കും പറ്റില്ലെന്നും ഓസ്‌കാര്‍ എന്നൊരൈറ്റം ഉണ്ടെങ്കില്‍ അതു എനിക്കു തന്നെ കിട്ടൂം എന്നു പറഞ്ഞ് സുന്ദരകോമളനായ ഈ അഭിനേതാവ് തത്‌കാലം സ്വയം നിറുത്തി. ഇനി ഇങ്ങേരുടെ അഭിനയം കൂടി കാണേണ്ടി വന്നിരുന്നെങ്കില്‍ പാവം കേരളത്തിന്റെയും 2010 ന്റെയും അവസ്ഥ എന്തായേനെ! എന്തായാലും ദൈവം രക്ഷിച്ചു.

സമരവും ഹര്‍ത്താലും വഴിയരികിലെ അലമ്പ് പൊതുയോഗങ്ങളും ഒന്നും ഇല്ലാത്ത ഒരു കാലത്തെക്കുറിച്ച് വേറെ ഒരു പണിയും അറിയത്തില്ലാത്ത ചില നേതാക്കന്‍മാരുക്ക് ആലോചിക്കാന്‍ പോലും പറ്റുന്നില്ല. അതുകൊണ്ട് അവര്‌ ജഡ്ജിമാരെ തെറി വിളിച്ചും ഡയലോഗുകള്‍ ഇറക്കിയും സായൂജ്യമടയുന്നു. ശുഭേട്ടനില്‍ നിന്നും ഇനിയും മലയാള ഭാഷ വളരെയധികം പ്രതീക്ഷിക്കുന്നുണ്ട്. നിരാശപ്പെടുത്തില്ലാരിക്കും അല്ലെ?!!

കഴിഞ്ഞ ദിവസം വേറൊരുത്തന്‍ എസ്. കെ. പൊറ്റെക്കാടിനെ തെറിവിളിക്കുന്നതു കണ്ട്. ഇവന്റെ ഒക്കെ കൊഴപ്പം എന്തുവാണോ! കഞ്ചാവാണോ അതോ ഈ തലതിരിവൊക്കെ ജന്മനാ ഓള്ളതാണോ?! ആര്‍ക്കറിയാം.

കേരളം അല്ലേലും ഒടനെ ഒന്നും നേരെ ആകാന്‍ പോകുന്നില്ല. അഥവാ രക്ഷപെടണം എന്നു വിചാരിച്ചാല്‍ പോലും ഞങ്ങ അതിനു സമ്മതിക്കാന്‍ പോകുന്നില്ല.

2011 അല്ല, 2111 വന്നാലും ശരി, ഇവിടെ ഇങ്ങനെ ഒക്കെ മതി. അല്ല ഇനി വേറെ എങ്ങനെ എങ്കിലും വേണമെങ്കില്‍ ഞങ്ങള്‍ തീരുമാനിക്കും. (ഒരുത്തനും രക്ഷപെടാന്‍ പാടില്ല. അത്ര തന്നെ.)