Wednesday, June 29, 2011

0027. ചില BSNL തെണ്ടിത്തരങ്ങള്‍

ഭാരത സര്‍ക്കാരിന്റെ ബി.എസ്.എന്.എല്‍ എന്ന സ്ഥാപനം വന്‍ 'പിച്ച' വിലക്കുറവില്‍ വിതരണം ചെയ്യുന്ന അതി ഭയങ്കര സംഭവം ആയ ഡേറ്റാവണ്‍ ബ്രോഡ്ബാന്ഡിന്റെ ഉപഭോക്താക്കള്‍ എല്ലാവരും ആദ്യ ആഴ്‌ച മുതല്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിലെ സാറമ്മാരോട് ചോദിക്കുന്ന ചോദ്യമാണ്‌ ഇത്. "ഈ ബ്രോഡ്ബാന്ഡ് എന്ന സാധനം നിന്റെ ഒക്കെ അമ്മേടെയോ അമ്മായിയമ്മയുടേയോ വീട്ടില്‍ നിന്നു കൊണ്ടുവന്നതാണോടാ അലവലാതി തെണ്ടികളേ?"

വളരെ നിസ്സാരമാണ്‌ കാര്യം.

കാര്യം. No 1. ബ്രോഡ്ബാന്ഡ് ഉണ്ട്, ഇന്റര്‍നെറ്റ് കിട്ടുന്നില്ല അഥവാ വെബ്സൈറ്റുകള്‍ ഒന്നും ലോഡ് ആവില്ല. യൂടൂബിന്റെ കാര്യം പറയുകയേ വേണ്ട. അതൊക്കെ കാണാന്‍ യോഗം വേണമെങ്കില്‍ വെല്ല അമേരിക്കയിലും പോണം. അന്നേരമാണ്‌ 24 മണിക്കൂറും ലൈവ് ആയിട്ട് വിടുന്ന മുഖ്യമന്ത്രിയുടെ ഓഫീസ്.

കാര്യം. No 2. ബ്രോഡ്ബാന്ഡിനു കാശു മുടങ്ങാതെ കൊടുക്കുന്നുണ്ട്. പക്ഷേ ബ്രോഡ്ബാന്ഡ് പോയിട്ട് ബാന്ഡ് പോലും ഇല്ല. അഥവാ ഇന്റര്‍നെറ്റ് കിട്ടാറേയില്ല.

നമ്മുടെ മുന്പിലുള്ള ഏക വഴി എക്സ്ചേഞ്ചില്‍ കൊണ്ടുപോയി കംപ്ളയിന്റ് കൊടുക്കുക എന്നതാണ്. ഈ പറയുന്ന കംപ്ളയിന്റ് കൊടുക്കല്‍ എന്നത് കേള്ക്കുമ്പോള്‍ വളരെ സിമ്പിളാണെങ്കിലും അതു ചെയ്യുമ്പോള്‍ അത്രയ്ക്ക് സിമ്പിള്‍ ഒന്നും അല്ല.


എക്സ്ചേഞ്ചില്‍ ചെന്നാല്‍ ബി.എസ്.എന്‍ .എല്‍ . പോളിസി പ്രകാരം നമ്മളോട് അവിടെയുള്ള JTO/SDE എന്നീ പേരുകളിലുള്ള ചില സമ്ഭവങ്ങള്‍ വളരെ മാന്യമായി പെരുമാറും. ഇപ്പോ ശരിയാക്കിത്തരാം എന്നു പറഞ്ഞ് വീട്ടില്‍ പൊക്കോളാന്‍ പറയുവേം ചെയ്യും. മിടുക്കന്മാരായ ഉദ്യോഗസ്ഥര്‍ ഉള്ള എക്സ്ചേഞ്ചുകളില്‍ ചിലപ്പോള്‍ കാര്യങ്ങള്‍ എല്ലാം പെട്ടെന്ന് പരിഹരിക്കപ്പെട്ടേക്കാം. എന്നാല്‍ ഇവിടെപറയുന്നത്‌ അത്തരം സമര്‍ഥന്മാരായ എഞ്ചിനീയര്‍മാരെക്കുറിച്ചല്ല, ചില വേള്ഡ് ക്ളാസ് തെണ്ടികളേക്കുറിച്ചാണ്.

സത്യം പറയാമല്ലോ, കഴിഞ്ഞ 6 മാസമായി ഞാന്‍ ഇവന്മാരുടെ പോറകേ നടക്കുവാണ്. കപ്ളയിന്റ് തുടങ്ങിയാല്‍ ആദ്യമൊക്കെ എല്ലാ ദിവസവും ഇവന്മാരെ കാണാന്‍ പോകും. ഓഫീസില്‍ ചെല്ലുമ്പോള്‍ ഒരു രണ്ടായിരം വര്ക്ക് ചെയ്യാത്ത ലാന്ഡ് ഫോണുകളുടേയും ആയിരത്തിഅഞ്ഞൂറ്‌ വര്ക്ക് ചെയ്യാത്ത ബ്രോഡ്ബാന്ഡ് മോഡങ്ങളുടേയും ഇടയില്‍ ചുമ്മാ ഇരിപ്പാണെങ്കിലും ജാഡയ്ക്ക് യാതൊരു കുറവുമില്ല. ഇന്നു ശരിയാക്കാം നാളെ ശരിയാക്കാം എന്നൊക്കെയാണ്‌ സാധാരണ പറയുന്നതെങ്കിലും, കഴിഞ്ഞ ഒരു തവണ ഒരു 4 മാസം മുന്പ് അവന്‍ എന്നെ ഞെട്ടിച്ചു കളഞ്ഞു.

ആദ്യം കംപ്ളയിന്റ് കൊടുത്തപ്പോള്‍ മോഡം കേടാണെന്നു പറഞ്ഞു. ബട്ട് അവന്മാര്‍ വേറെ മോഡം തരണമെങ്കില്‍ 2 മാസം എങ്കിലും കഴിയണം പോലും. നെറ്റ് അല്ലേ ഇന്നു വരും നാളെ വരും എന്നു കരുതി ഒരു 2 ദിവസം ഇരുന്നിട്ടും അനക്കം ഒന്നും കാണാഞ്ഞതു കൊണ്ട് പണ്ടാരമടങ്ങാന്‍ എന്നു മനസില്‍ വിചാരിച്ചു ഞാന്‍ പോയി ഒരു പുതിയ മോഡം മേടിച്ചു വെച്ചു. അതു കഴിഞ്ഞപ്പോള്‍ ആ നാറി എന്നോടു പറയുവാണ്‌ നിന്റെ കംപ്യൂട്ടറിന്റെ കുഴപ്പം ആണ്‌ എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല എന്നു. ഈ മത്തങ്ങാ തലയന്‍ കഷണ്ടി ഇതു വരെ എന്റെ എന്റെ കമ്പൂട്ടര്‍ കണ്ടിട്ടുപോലുമില്ല, പക്ഷേ അവന്റെ പൂര്വികന്മാര്ക്ക് ജ്യോത്സ്യം നല്ല വശമാരുന്നത് കൊണ്ട് അവന്‍ സംഗതി ഗണിച്ചെടുത്തു. . എന്നെകൊണ്ട് ഒന്നും ചെയ്യാന്‍ ഒക്കത്തില്ല എന്നു അവന്‍ എന്റെ മുഖത്തു നോക്കി ഒരു ഉളുപ്പും ഇല്ലാതെ പറഞ്ഞു.

പറഞ്ഞു പറഞ്ഞ് അവസാനം ആ ഭയങ്കരന്‍ എന്നോടു പറഞ്ഞു : "ഇവിടെ ആള്ക്കാര്‍ ആരും ഇല്ല, പഴയ കംപ്ളയിന്റുകള്‍ ഒക്കെ ശരിയാക്കി കഴിഞ്ഞിട്ട് ഒരു 1 മാസം കഴിയുമ്പോള്‍ നോക്കാം." എന്ന്‌. ഈ അലവലാതിയെ ഒക്കെ എന്നാ ചെയ്യാനാ എന്റെ ദൈവമേ.. അവന്റെ കയ്യും കാലും തല്ലിയൊടിക്കണമെന്ന് എനിക്ക് അപ്പോള്‍ തോന്നിയെങ്കിലും എന്റെ ആരോഗ്യസ്ഥിതിയും, അവന്റെ വിവരമില്ലായ്മയും, പോലീസ് സ്റ്റേഷനും ടെലിഫോണ്‍ എക്സ്ചേഞ്ചുമായുള്ള 500 മീറ്റര്‍ ദൂരവും കണക്കിലെടുത്ത് ഒടുവില്‍ ഞാനവനെ നിരുപാധികം വെറുതെവിട്ടെങ്കിലും ആ പോയ വഴിക്ക് ജനറല്‍ മാനേജര്ക്ക് ഒരു കംപ്ളയിന്റ്‌ എഴുതി കൊടുത്തു. അവിടുന്നു വിളിച്ചിട്ടും കാര്യമുണ്ടായില്ല. അവസാനം ​ഞാന്‍ പോയി GMനെ നേരില്‍ കണ്ട് അങ്ങേരു വിളിച്ച് പറഞ്ഞപ്പോ കാര്യങ്ങള്‍ അനങ്ങി തൊടങ്ങി. GM ​ഇന്റെ ഓഫീസില്‍ നിന്നും ലൌഡ് സ്പീക്കറില്‍ ഇട്ട് എന്റെ മുന്പില്‍ വെച്ച് അയാളെ വിളിച്ച്പ്പോള്‍ അയാളു പറയുവാണ്‌ ഇവിടേ വണ്ടിയില്ലാത്തതുകൊണ്ട് പോകാന്‍ പറ്റില്ല എന്ന്. ആവശ്യത്തിനു വയറു നിറച്ച് അയാള്ക്ക് അവരു പറഞ്ഞു കൊടുത്തു. എന്തായാലും അന്നു ഉച്ചയായപ്പോള്‍ ആ ശുംഭന്‍ വാടകയ്ക്ക് ജീപ്പും വിളിച്ചോണ്ട് വീട്ടില്‍ വന്നു.

അതുകൊണ്ടും കാര്യം ഇല്ലല്ലോ. ഇവനു വെല്ല കുന്തവും അറിയെണ്ടേ? അദ്ദേഹം സ്വന്തം ലാപ്‌ടോപ്പും മോഡവും കൊണ്ടാണു വന്നത്. എന്നിട്ടുപോലും അയാള്ക്ക് നെറ്റ് കിട്ടിയില്ല. എന്നിട്ടാണ്‌ അവന്‍ എന്റെ കംപ്യൂട്ടറിനെ പഴിചാരിയത്. ബ്ളഡി ഫൂള്‍ . അവന്‍ പടിച്ച പണി പതിനെട്ടും നോക്കിയിട്ടും, മോഡം കോണ്ഫിഗര്‍ ചെയ്യാന്‍ പറ്റിയില്ല. ഒടുവില്‍ ലൈന്‍ ക്ളിയര്‍ ആക്കി തന്നിട്ട് അവന്‍ പോയി. ഒരാഴ്ച്ചയായിട്ടും നടക്കാത്ത സംഭവം മുകളിന്‍ നിന്നു വിളിച്ച് പറഞ്ഞപ്പോള്‍ 2 മണിക്കൂര്‍ കൊണ്ട് ശരിയായി. പിന്നെ ഞാന്‍ ഇരുന്നു മോഡം ​കോണ്ഫിഗര്‍ ചെയ്ത് എടുത്തു.
അവിടെയിരുന്ന് എക്സ്ചേഞ്ചിലെ മുഴുവന്‍ അവന്മാരെയും വിളിച്ച് ലൈന്‍ ശരിയാകുന്നതുവരെ ഇരുന്നിട്ടാണ്‌ ആശാന്‍ തിരിച്ച് പോയത്. എല്ലാം ശുഭം. അതിനെടയ്ക്ക് മുകളില്‍ നിന്നു വിളി വരുമ്പോള്‍ അവന്റെ വര്‍ത്തമാനം കേട്ടാല്‍ ഞാന്‍ ഇവന്മാരുടെ എക്സ്ചേഞ്ചില്‍ കേറി എന്തോ വെല്യ കൊഴപ്പം ഉണ്ടാക്കി നശിപ്പിച്ച് എന്നും, അവന്‍ ഇവിടെ വന്നു എല്ലാം ശരിയാക്കി എന്നും ഉള്ള രീതിയിലാണ്‌ പറച്ചില്.

ഒടുവില്‍ ഞാനെന്റെ പഴയ മോഡം കണക്റ്റ് ചെയ്തപ്പോള്‍ അതു നല്ല സുന്ദരിയായി പഴയതുപോലെ വര്ക്ക് ചെയ്യുന്നു. ആ വകുപ്പില്‍ എനിക്ക് നഷ്ടം 2000 രൂപ മോഡത്തിനും, ഒരാഴ്ച്ചത്തെ എക്സ്ചേഞ്ച് കയറിയിറങ്ങലിന്റെ സമയവും പെട്രോളും.. കൊറച്ച് നാളത്തേയ്യ്ക്ക് എല്ലാം ഓടിയെങ്കിലും, ഇപ്പോള്‍ എന്നു നെറ്റ് ഉണ്ടാവും എന്നു നെറ്റ് കാണില്ല എന്നു പറയാന്‍ കവടി നിരത്തേണ്ട അവസ്ഥയാണ്.

ഈ മഹാന്‍ തന്നെയാണ്‌ ഇപ്പോഴും ഞങ്ങളുടെ എക്സ്ചേഞ്ച് ഭരിക്കുന്നത്. 4 Mbps ഇന്റെ ബ്രോഡ്ബാന്ഡ് ഉള്ള എനിക്ക് ഇന്നും വെബ്സൈറ്റ് ലോഡാകുന്നത് ലൈന്‍ ക്ളിയറാകുമ്പോള്‍ മാത്രമാണ്. ഡൌണ്‍ലോഡ് സ്പീഡ് ആകട്ടെ 1 KBps മുതല്‍ 400Kbps
(ഭാഗ്യമുള്ളപ്പോള്‍ ) വരെയും. ഇതൊക്കെ ആരോട് പറഞ്ഞിട്ട് എന്താ. എല്ലാ ദിവസവും ഇപ്പോള്‍ കോട്ടയത്തെ എക്സ്ചേഞ്ചില്‍ നിന്നും നിന്നും വിളിച്ച് ചോദിക്കാറുണ്ടാരുന്നു - സാറേ ബ്രോഡ്ബാന്ഡ് ശരിയായോ എന്ന്. ആവുമ്പോള്‍ പറയാം എന്നു ഞാന്‍ എന്നും പറയുന്നത് കൊണ്ട് ഇപ്പോള്‍ അവര്‍ 2 ആഴ്ചയില്‍ ഒരിക്കലേ വിളിക്കാറുള്ളൂ.

സംഭവം വളരെ സിംപിളാണ്. 1-ജോലി ചെയ്യാന്‍ അറിയില്ല. 2-ജോലി ചെയ്യാന്‍ കഴിയില്ല.

മര്യാദയ്ക്ക് പണിചെയ്യുന്ന ബാക്കിയിള്ളവരെയും നാണകെടുത്താനായി ഇതുപോലത്തെ ഒരുത്തന്‍ മാത്രം പോരേ? ഈ ചെറ്റയുടെ പേരു പറയാന്‍ എന്നെ നിര്‍ബന്ധിക്കരുത്. അവന്റെ പേരു കേട്ടാല്‍ എനിക്കങ്ങോട്ട് ചൊറിഞ്ഞുകേറി വരും ....ടെ മോന്‍ .. ഇനി പറഞ്ഞാല്‍ ഡിക്‌ഷ്‌ണറി മാറ്റേണ്ടി വരും ..

1 comment:

  1. Everything said above is true according to my knowledge and belief.

    ReplyDelete