Thursday, March 19, 2009

0002. Masters of Martial Arts (തല്ലുകൊള്ളാന്‍ ആളുണ്ടേ..)

അല്ല എന്തൊക്കെ പറഞ്ഞാലും നമ്മുടെ നാട്ടില്‍ തല്ലുകൊള്ളികള്ക്ക്‌ ഒട്ടും കുറവില്ലല്ലോ

ഇത്‌ ഒരു പഴയ സംഭവമാണ്‌ എന്നാല്‍ അത്രയ്ക്ക്‌ പഴയതൊന്നുമല്ല ഏറ്റുമാനൂരിനടുത്ത്‌ ഒരു നാട്ടിന്‍പുത്ത്‌ നടന്നതാണിത്‌ അന്നാട്ടിലെ ഒരു അറിയപ്പെടുന്ന കഞ്ചാവ്‌ വലികാരനും വെള്ളമടികാരനുമായ ഉണ്ണിയാണ്‌ നമ്മുടെ കഥാപാത്രം.

കയ്യിലിരിപ്പ്‌ കാരണം ഇദ്ദേഹം ചെറുപ്പത്തില്‍ തന്നെ പള്ളിക്കൂടത്തില്‍ പോക്ക്‌ അവസാനിപ്പിച്ചിരുന്നു

കുറച്ചു ദിവസങ്ങള്‍ക്കു മുന്പ്‌ ഇയാള്ക്ക്‌ കാശിന്‌ ആവശ്യം വന്നു. വിഷമിച്ചിരിക്കുമ്പോഴാണ്‌ ദൈവം ഒരു വഴി കാണിച്ച്‌ കൊടുത്തത്‌. ഒരു ക്വട്ടേ ഷന്.

ദൈവദൂതനേപ്പോലെ അവതരിച്ച ആള്‍ ആവശ്യപ്പെട്ടത്‌ ഒരുത്തനെ തല്ലി ശരിയാക്കാനാണ്‌. കേട്ടപാതി കേള്‍ക്കാത്ത പാതി ഉണ്ണി സംഗതി ഏറ്റു. രണ്ടായിരം രൂപ അഡ്വാന്‍സും വാങ്ങിച്ചു. അതോടെ ഉണ്ണി ഉഷാറായി തന്റെ ആദ്യത്തെ ക്വട്ടേഷന്‍ ഗംഭീരമായിത്തന്നെ ഉദ്ഘാടനം ചെയ്യാന്‍ ഉണ്ണി തീരുമാനിച്ചു. തന്റെ ഉറ്റ മിത്രങ്ങളായ സ്ഥിരം പാര്‍ട്ടികളുമൊന്നിച്ച്‌ ഉണ്ണി ആളെ തല്ലാനിറങ്ങി. സംഗതി ആദ്യമായതിനാല്‍ ഒരു പായ്ക്കറ്റ്‌ മുളകുപൊടിയും കൂടി ആശാന്‍ കരുതിയിരുന്നു

എന്നാല്‍ ജഗജില്ലിയായ എതിരാളിയെ ചാര്‍ന്മാര്‍ വിവരം നേരത്തേതന്നേ അറിയിച്ചിരുന്നതിനാല്‍ ഉണ്ണി വിചാരിച്ചതുപോലെ സംഭവം ഒന്നും നടന്നില്ല

തല്ലാന്‍ ചെന്ന ഉണ്ണിയും സംഘവും അടി തുടങ്ങാന്‍ ആലോചിക്കുന്നതിനു മുമ്പ്‌ തന്നെ എതിരാളിയുടെ പ്രൊഫഷണല്‍ ഗുണ്ടകള്‍ ഉണ്ണിയേയും കൂട്ടരേയും അടിച്ചു പരത്തി. ഉണ്ണി കരുതിയിരുന്ന മുളക്‌ പൊടി ഒരു ദയയുമില്ലാതെ തന്നെ ഗുണ്ടകള്‍ ഫ്രെഷ്‌ ജൂനിയേഴ്സിന്റെ മേല്‍ പ്രയോഗിച്ചു.

ആദ്യത്തെ ശ്രമം പരാജയപ്പെട്ടെന്ന്‌ മാത്രമല്ല ഉണ്ണിയ്ക്ക്‌ ഒരു ഉയര്‍ന്നുവരുന്ന തല്ലുകൊള്ളി എന്ന ഇമേജ്‌ ഫ്രീയായി ലഭിക്കുകയും ചെയ്തു. ചില്ലറ വല്ലതുമാണോ നേട്ടം? പക്ഷേ ഇതുകൊണ്ടൊന്നും ഉണ്ണി അടങ്ങിയില്ല.

ഒരവസരത്തിനു വേണ്ടി നോക്കിയിര്‍ക്കുമ്പോഴാണ്‌ ആ ഗോള്‍ഡന്‍ ചാന്സ്‌ വന്നത്‌. അടുത്തുള്ള ഒരു സ്കൂളിലെ കുട്ടികള്‍ക്കിടയില്‍ ഒരു ചെറിയ കശപിശ. പത്താം ക്ലാസിലെ ഫെയര്‍വെല്‍ പാര്‍ട്ടിയുടെ അന്ന്‌ ഒരുത്തന്‍ അവന്റെ ക്ലാസിലെ ഒരു പെണ്‍കുട്ടിയുടെ മുഖത്ത്‌ ഗില്റ്റ്‌ വാരിപ്പൂശി. ഇത്‌ പെണ്‍കുട്ടി കരഞ്ഞുകൊണ്ട്‌ ഒന്‍പതാം ക്ലാസുകാരനായ തന്റെ സഹോദരനെ വിവരം അറിയിച്ചു

സഹോദരന്റെ ആരോഗ്യസ്ഥിതി സ്വല്‍പ്പം മോശമായതിനാല്‍ അദ്ദേഹം മിസ്ട്ടര്‍ ഉണ്ണിയെ വിവരം അറിയിച്ചു. ഈ സുവര്‍ണ്ണാവസരം പാഴാക്കാന്‍ ഉണ്ണിക്ക്‌ മനസുവന്നില്ല. ആശാന്‍ വേഗം ഒരു പതിവ് കൂട്ടാളിയുടെ കൂടെ സ്കൂളിലേയ്ക്ക്‌ വച്ചു പിടിപ്പിച്ചു.

അവിടെയെത്തിയ ഉണ്ണി തന്റെ ഇമേജിന്‌ ഒട്ടും കുറവു വരാത്ത ഒരു പെര്‍ഫോമന്സ്‌ അങ്ങു നടത്തി. പാവം സ്കൂള്‍ പയ്യന്‍ അവനും ഒട്ടും കുറച്ചില്ല ഒരു ബോധം കെടല്‍ അങ്ങു വച്ചുകൊടുത്തു. അതോടെ ഉണ്ണിയുടെ കണ്ട്രോള്‍ മുഴുവന്‍ പോയി പേടിച്ചുപോയ ഉണ്ണി വേഗം സ്ഥലം കാലിയാക്കി.

എന്നാല്‍ പയ്യന്റെ വീട്ടുകാര്‍ വെറുതെയിരിക്കുമോ? അവര്‍ നേരെ പോയി ഒരു പൊലീസ്‌ കേസ്‌ അങ്ങു കൊടുത്തു. പാവം ഉണ്ണി. ഉണ്ടായിരുന്ന മാനവും കൂടി പോയി. ഇപ്പോള്‍ ഉണ്ണി ഈ കേസിന്‌ പുറകെയാണ്‌. ഇനി എന്നാണാവോ ഉണ്ണി ഒരു യഥാര്‍ഥ ഗുണ്ടയാണ്‌ താന്‍ എന്ന്‌ തെളിയിക്കുക?

നമുക്ക്‌ കാത്തിരുന്നു കാണാം..

1 comment: