Saturday, March 21, 2009

0010. പടമെടുത്താല്‍ അടിതരാം

നട്ടാശ്ശേരി School of Legal Thought ഇലാണു സംഭവം. പെണ്പിള്ളാരുടെ ഫോട്ടോ മൊബൈല്‍ഫോണിലെടുത്ത ഇതേ കോളേജിലേ തന്നെ കുറച്ചു പതിവ് വായിനോക്കി ആശാന്മാരാണു താരങ്ങള്‍ . ഫോട്ടോഎടുത്തതിനു്‌ പെണ്കുട്ടികള്‍ അദ്ധ്യാപകര്ക്ക് പരാതി കൊടുക്കുകയും ചെയ്തു. എന്നാല്‍ നമ്മുടെ താരങ്ങള്‍ ഒട്ടുംമോശമാക്കന്‍ പോയില്ല. നേരേപോയി പെണ്പിള്ളാരെ എടുത്തങ്ങു പെരുമാറി. ചുമ്മാ ഒന്നു പേടിപ്പിക്കാന്‍നോക്കിയതേ ഉള്ളെങ്കിലും ഒരു പാവം പെണ്കുട്ടിക്ക് ഒരു ചവിട്ടു കിട്ടി. പോരേ പൂരം. സംഗതി പുലിവാലാകുകയുംചെയ്തു. തൊഴി കിട്ടിയ വിദ്ധ്യാര്ഥിനി തളര്ന്നു വീണെന്നു പത്രങ്ങളും പ്രസിദ്ധീകരിച്ചു. പാവം നമ്മുടെവായില്നോക്കി പയ്യന്മാര്, കൂടുതല്‍ കളിച്ചാല്‍ നിന്റെയൊക്കെ പടം മോര്ഫ് ചെയ്ത് തുണിയില്ലാതെ ഇന്റര്നെറ്റിലിടും എന്ന് ഒന്ന് വിരട്ടിയും പോയി. തൊഴി കിട്ടിയ കുട്ടിക്കൊഴിച്ച് എല്ലാവര്ക്കും സന്തോഷം. എന്തായാലുംകോളേജ് കുറച്ചു ദിവസത്തേയ്ക്ക് പൂട്ടിക്കിട്ടിയല്ലോ.

ഇതു വരെ പരാതിയൊന്നും കിട്ടിയില്ലെന്നു സ്ഥാപനത്തിന്റെ ഡയറക്ടര്‍ . എന്തിനാ ഡയറക്‌ടറേ പരാതി. ഇനി ബാക്കിയൊക്കെ നമ്മുടെ പത്രക്കാരു നോക്കിക്കോളത്തില്ലേ?. പഴയ SME കേസു മറക്കാറായിട്ടില്ലല്ലോ.. ബാക്കിയോക്കെ പുറകേ വന്നോളും.

ഞാന്‍ പറഞ്ഞില്ലേ ബാക്കിയൊക്കെ പുറകെ വരുമെന്ന്. ദേ വന്നൂ. വെറും 24 മണിക്കൂറിനകം എത്തിക്കഴിഞ്ഞു അടുത്ത് വാര്ത്ത. നമ്മുടെ തൊഴികിട്ടിയ നാലാംവര്ഷ വിദ്യാര്ഥിനി, തൊഴിച്ച മുഴുവന്‍ നാലാംവര്ഷ (ആണ്‍)വിദ്യാര്ഥികള്ക്കും എതിരെ പൊലീസില്‍ കേസ് കൊടുത്തു. പക്ഷേ ഫോട്ടോ ഏടുത്തതില്‍ അവര്ക്ക് പ്രശ്നം ഒന്നും ഇല്ലത്രേ. പെണ്കുട്ടികളും ഒട്ടും മോശമല്ലല്ലോ ഇവിടെ. അവര്‌ യൂണിവേഴ്‌സിറ്റി വൈസ് ചാന്സലര്ക്കും കൊടുത്തു ഒരു പരാതി. ഇരിക്കട്ടെ ഒരെണ്ണം അയാള്ക്കും.

എടാ മണ്ടന്മാര്‍ സീനിയേഴ്സേ.. പിള്ളാരെ വെരട്ടുമ്പം ഇങ്ങനെയൊക്ക പറഞ്ഞ് വെരട്ടാവോ? മോര്ഫിങ്ങ് എന്ന് പരസ്യമായി പറഞ്ഞാല്‍ തന്നെ അടി കിട്ടുന്ന കാലമാ ഇത്. നിനക്കൊക്കെ വേറേ വല്ലതും പറഞ്ഞ് വിരട്ടാന്‍ പാടില്ലായിരുന്നോ? ചോക്കളേറ്റ് സിനിമയിലേ പ്രഥ്വീരാജിന്റെ ഡയലോഗ് എല്ലാം തീര്ന്നുപോയാരുന്നോ? ഇനിയിപ്പോ അനുഭവിച്ചോ. തന്നേ ഉണ്ടാക്കിവച്ചതല്ലേ നന്നായി അനുഭവിക്ക്. എല്ലാ വിധ ആശംസകളും നേരുന്നു..

No comments:

Post a Comment