Friday, March 20, 2009

0003. ഈ പോലീസിനെ എങ്ങനെ വിശ്വസിക്കും?

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാനാണ്‌ പോലീസ് എന്നാണ്‌ പറയപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞദിവസം അതിരമ്പുഴയില്‍ ഉണ്ടായതോ? കയ്യില്‍ ആവശ്യത്തിലധികം കാശുള്ളവരെ മാത്രമേ ഞങ്ങള്‍ സംരക്ഷിക്കൂഎന്നാണ്‌ ഏറ്റുമാനൂര്‍ പോലീസിന്റെ ഭാവം.

നമ്മുടെ നാട്ടില്‍ "നെല്‍ വയല്‍ - തണ്ണീര്‍ നീര്ത്തട സംരക്ഷണ നിയമം" എന്ന് ഒരു നിയമം ഉണ്ട്. ഇതനുസരിച്ച്നെല്‍വയലുകള്‍ നികത്താന്‍ പാടില്ല എന്നോ മറ്റോ ആണ്‌.

ഇന്നാട്ടിലെ ഒരു പ്രമാണി അയാളുടെ സൌകര്യത്തിന്‌ കുറേ വയല്‍ അങ്ങോട്ട് മണ്ണിട്ട് ഉയര്ത്തി. [അഞ്ചേക്കര്‍മണ്ണിട്ട് പൊക്കിയപ്പോള്‍, അമ്പതേക്കര്‍ വയലിന്റെ കാര്യം പോക്കായി]. മണ്ണിനെ സ്നേഹിക്കുന്ന കര്ഷകര്‍ ഇത്സഹിക്കുമോ? അവര്‌ നേരേ പോയി ഒരു കേസ് അങ്ങു കൊടുത്തു. [വെല്ല കാര്യവും ഉണ്ടായിരുന്നോ എന്ന്നോക്കണേ?] എന്നാല്‍ പോലീസ് അനങ്ങിയില്ല. വയലുടമ വെറുതേയിരിക്കുമോ? അയാളും പോയി ഒരു കേസ്അങ്ങോട്ട് കൊടുത്തു. ഇവന്മാര്‍ തന്റെ വാഴത്തോട്ടം മുഴുവന്‍ വെട്ടി നശിപ്പിച്ചെന്ന്. വാഴത്തോട്ടം ഉണ്ടായാലും ശരിഇല്ലെങ്കിലും ശരി, കേസ് പോലീസിന്‌ ഇഷ്ട്ടപ്പെട്ടു. അവര്‌ നേരേപോയി കര്ഷക സഹോദരങ്ങളെ വളരെനന്നായി പെരുമാറി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. കര്ഷക സഹോദരങ്ങള്‍ നടുവൊടിഞ്ഞുകിടപ്പായതോടെ പോലീസിന്റെ കഷ്ടകാലവും തുടങ്ങി. സംഗതി പത്രങ്ങളില്‍ വലിയ വാര്ത്തയായതോടെ ഉന്നതതല അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പരാതി കൊടുത്ത കര്ഷകരെ ആദ്യം ഇടിച്ച പോലീസ് പറയുന്നത് ആദ്യം കേസുകൊടുക്കുന്നവന്‌ ആദ്യ ഇടിഎന്നാണോ ആവോ?

ചിലപ്പോള്‍ ഇതു തന്നെയായിരിക്കും ജനസംരക്ഷണം അല്ലേ? നമ്മള്‍ പാവങ്ങള്. നമുക്ക് വല്ലതും അറിയാമോ?..

"എന്തായാലും ഒബാമ വന്നത് നന്നായി. ബുഷ് എങ്ങാനും ആയിരുന്നെങ്കില്‍ അടുത്ത യുദ്ധം ഇവിടെ നടത്തിയേനെ.."

No comments:

Post a Comment