Sunday, March 22, 2009

0011. നികൃഷ്‌ട തിരുമേനീ, വോട്ടെല്ലാം ഇത്തവണയും ഞങ്ങള്ക്കല്ലേ?

കമ്മ്യൂണിസ്റ്റ് പാര്ട്ടിക്കെതിരെ കത്തോലിക്കാ സഭ വീണ്ടും പണി തുടങ്ങി. പണ്ട് കുറേക്കാലം മെത്രാന്മാരെ പറ്റിച്ച്വോട്ടു മേടിച്ച അതേ പരിപാടി വീണ്ടും പരീക്ഷിക്കാനാണ്‌ പാര്ട്ടിയുടെ ശ്രമം. എന്നാല്‍ ഇനി നിന്നെയൊക്കെകാണിച്ച് തരാമെടാ എന്ന് മെത്രാന്മാരും.

കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്ട്ടി അധികാരത്തില്‍ വന്നതു മുതല്‍ പശ്ചാത്തപിക്കുന്നത് കത്തോലിക്കാ സഭയുടെമെത്രാന്മാരാണ്‌. ഇതു ചുമ്മാ ഒരു ഫ്രീ സര്‍വീസ് ആണെന്നൊന്നും ആരും കരുതണ്ട. ഭരണം തുടങ്ങിയതു മുതല്‍ പലവേഷത്തിലും ഭാവത്തിലും സഭയ്ക്ക് ഒരു കണ്‍ട്രോള്‍ ഇടാന്‍ പാര്ട്ടി പരിപാടി തുടങ്ങിയതാണ്‌. പഠിച്ച പണിപതിനെട്ടും നോക്കിയിട്ടും സഭ കുലുങ്ങിയില്ല.

സഖാക്കളും വിട്ടില്ല. പല ദിശകളില്‍ നിന്നും ശ്രമിച്ചു നോക്കി. ഒരു രക്ഷയുമില്ല. നിനക്കൊന്നും പള്ളീലച്ചന്മാരെശരിക്ക് അറിയത്തില്ലെടാ എന്ന് കത്തനാര്മാര്‍. പിണറായി ഒന്നു കുത്തിനോക്കി. ഒരു കമ്യൂണിസ്റ്റ് നേതാവ്കുഴീലോട്ട് എടുക്കുന്നതിന്‌ മുന്പ് കുമ്പസാരിച്ചെന്ന് ഒരു കത്തനാര്‍ വിളിച്ചു പറഞ്ഞു. കത്തനാര്‍ കള്ളനും നികൃഷ്‌ടജീവിയാണെന്ന് പിണറായി. എന്തായാലും സംഭവം രണ്ടുകൂട്ടരേയും നാറ്റിച്ചു.

പിന്നെ നോക്കിയത് സഭയുടെ സ്വത്ത് വകകള്‍ ഒന്നു തൊട്ട് നക്കാനാണ്‌. വെല്ലതും നടക്കുമോ? കയ്യിട്ടുവാരാന്‍ ചെന്നസഖാക്കള്ക്കെല്ലാം കണക്കിന്‌ കിട്ടി. ഒന്നാന്തരം കുറേ സമരങ്ങളും നടത്തി. പക്ഷേ ഒന്നും സംഭവിച്ചില്ല. അങ്ങനെയിരിക്കുമ്പോഴാണ്‌ അഭയ കേസ് ദേ വരുന്നത്. കുറേനാള്‍ അതുവച്ചിട്ട് ഒന്ന് പയറ്റി നൊക്കി. നോ രക്ഷ. അങ്ങനെയിരിക്കുമ്പോള്‍ അടുത്തത് വന്നു സ്വാശ്രയ കോളേജ് പ്രശ്നം. അതിലും പാര്ട്ടിയുടെ സര്ക്കാര്‍ തോറ്റു. അതുംപോരാഞ്ഞിട്ട് രണ്ടാം മുണ്ടശ്ശേരി വക തുഗ്ളക്കിന്റെ കുറേ തൊലിഞ്ഞ വിദ്യാഭ്യാസ പരിഷ്കരണങ്ങള്. വെറുതെവിടാന്‍പറ്റുമോ? നാട്ടുകാരെല്ലാവരും ചേര്ന്ന് സര്ക്കാര്‍ അച്ചടിച്ച കുറേ സ്കൂള്‍ പുസ്തകങ്ങള്‍ പബ്ളിക്ക് റോഡില്‍ വച്ച് വത്തിച്ച്ചാരമാക്കി.

ഇങ്ങനെ എല്ലാ വിധത്തിലും പത്തിമടക്കിയിരിക്കുമ്പോഴാണ്‌ വെള്ളിടി വന്നത്. ലോകസഭാ ഇലക്‌ഷന്‍. ഏതവനും ഒരു ദിവസം ഉണ്ടെന്നാണല്ലോ.. വന്നതാണ്‌ കത്തനാര്മാരുടെ സമയം. ഒരു വൈദികന്‍ പോലും ചുമ്മാഇരുന്നില്ല. എല്ലാവരും പള്ളികളില്‍ പൊയി പറഞ്ഞു. "കമ്മ്യൂണിസ്റ്റുകള്‍ വേണ്ടേ വേണ്ട. വേഗം എല്ലാരും തിരിച്ച്ചൈനേലോട്ടും റഷ്യേലോട്ടും വിട്ടോളൂ" പിണര്ര്റായി ഞെട്ടി - അച്ചുമാമയും ഞെട്ടി - മാര്‍ക്സിസ്റ്റ് പാര്ട്ടി മുഴുവന്‍ഞെട്ടി. മെത്രാനച്ചന്മാര്‍ ഗിന്നസ്ബുക്കില്‍ കയറാനെന്ന മട്ടില്‍ തുരുതുരാ ഇടയലേഖനം ഇറക്കിത്തുടങ്ങി. ഇക്കഴിഞ്ഞവര്ഷം ആണെന്നു തോന്നുന്നു കേരള കത്തോലിക്കാ സഭ ഏറ്റവും കൂടുതല്‍ ഇട യലേഖനങ്ങള്‍ ഇറക്കിയത്. പാര്ട്ടിയും വെറുതേ ഇരുന്നില്ല. സംഗതി എന്താണെന്ന് വലിയ ധാരണ ഒന്നും ഇല്ലെങ്കിലും പാര്ട്ടിയും ഇറക്കി രണ്ട്ഇടയലേഖനങ്ങള്. ഇരിക്കട്ടെ നമ്മുടെവകയും രണ്ടെണ്ണം..

വല്ലവിധേനയും കത്തനാര്മാരെ പറഞ്ഞ് പറ്റിച്ച് കുറേ വോട്ട് തട്ടാം എന്നുകരുതി എല്ലാ മന്ത്രിമാരുംപരസ്യപ്രസ്താവനകള്‍ മാധ്യമങ്ങളിലൂടെ നടത്തിവരുമ്പോഴാണ്‌ ഒരു കാലമാടന്‍ പണി ഒപ്പിച്ചത്. ദേകൊണ്ടുവന്നിരിക്കുന്നു മുറിവ് എന്ന പേരില്‍ ഒരു സീഡി. ഒരു പയ്യന്റെ ആടിനെ ഒരു മെത്രാന്‍ തല്ലിക്കൊന്ന്തിന്നുന്നതാണ്‌ ഉള്ളടക്കം. ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞതുപോലായി.. ഇതുണ്ടാക്കിയവനെ പാര്ട്ടിതല്ലിക്കൊന്നില്ല എന്നേ ഉള്ളൂ. സടകുടഞ്ഞെഴുന്നേറ്റ ക്രൈസ്തവ സമൂഹം വീണ്ടും പാര്ട്ടിക്കെതിരേ തലയുയര്ത്തിപ്രക്ഷോഭം തുടങ്ങി. വിദ്യാഭ്യാസമിലാത്ത കുറേ പഴയ വിദ്യാര്ഥികളും കൂടെക്കൂടി .

ഇനിയാണ്‌ സാമാന്യ ബുദ്ധിപോലുമില്ലാത്ത പാര്ട്ടിയുടെ ഒരു വനിതാ സ്ഥാനാര്ത്തിയുടെ ഇലക്‌ഷന്‍ സ്പെഷ്യല്‍ഐറ്റം നമ്പര്‍. കോട്ടയത്തായിരുന്നപ്പോള്‍ എല്ലാ പള്ളികളേയും പള്ളിക്കാരേയും പെറ്റി ബൂര്ഷ്വാകള്‍ എന്ന് വിളിച്ച്നടന്നിരുന്ന കമ്മ്യൂണിസ്റ്റ് യുവജന പ്രസ്ഥാന നേതാവ് സിന്ധു ജോയി, എറണാകുളത്തെത്തിയപ്പോള്‍ തന്റെസ്പെ്‌ഷ്യല്‍ പ്രചാരണ തന്ത്രങ്ങള്‍ ഒന്നു പയറ്റി നോക്കി. ആദ്യം പരിശുദ്ധ കന്യകാമറിയത്തിന്റെ കുറച്ചു ഭക്തിഗാനങ്ങള്‍ പാടി ഒന്നു പ്രാര്ഥിച്ചു നോക്കി. പാര്ട്ടിക്കാരിയാണെങ്കിലും കാര്യം കാണാന്‍ വേളാങ്കണ്ണി മുത്തിയമ്മതന്നെ കനിയണമല്ലോ.. മുത്തിയമ്മ കനിഞ്ഞില്ല. എങ്ങനെ കനിയാനാണ്? ഇതു കൊടുങ്ങല്ലൂര്‍ ഭരണി ഒന്നുംഅല്ലല്ലോ. ഇത്രയും നാള്‍ തെറിയും പറഞ്ഞ് നടന്നിട്ട് ഇപ്പോള്‍ ഇലക്‌ഷന്‍ ജയിക്കാന്‍ അനുഗ്രഹം വേണമത്രേഅനുഗ്രഹം !!.

എന്താലും പബ്ളിസിറ്റിക്ക് ഒരു കുറവും സംഭവിച്ചില്ല. എല്ലാ ടെലിവിഷന്‍ ചാനലുകാരും സിന്ധുവിന്റെ ചട്ടയും മുണ്ടുംഇട്ടുകൊണ്ട് ഭക്തിഗാനം പാടുന്ന രംഗങ്ങള്‍ കാണിച്ചു. നാണമില്ലാത്തവര്ക്ക് ഒന്നും ഒരു പ്രശ്നമല്ലല്ലോ.. ഇതുകൊണ്ടൊന്നും നേതാവ് നിര്ത്തിയില്ല. നേരേ അരമനയില്‍ ചെന്ന് മെത്രാനോട് അതിവിനയത്തില്‍ ചോദിച്ചു, തിരുമേനീ, വോട്ടെല്ലാം ഇത്തവണയും ഞങ്ങള്ക്കല്ലേ? പട്ടിയെ ആട്ടും പോലെ കത്തനാര്‍ പ്രതിനിധി സിന്ധുവിനെആട്ടിയിറക്കി. മേലാല്‍ പടി ചവിട്ടിയാല്‍ മുട്ടുകാല്‌ തല്ലി ഒടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവള്ക്കൊക്കെ ഇതിന്റെ വെല്ല കാര്യവും ഉണ്ടായിരുന്നോ? അതുമാത്രമല്ല, രംഗങ്ങള്‍ എല്ലാ ചാനലിലുംലൈവായിട്ട് കാണിക്കുകയും ചെയ്തു. ലോകം മുഴുവന്‍ അറിഞ്ഞു നാറ്റക്കേസ്. പാവം ഗോര്ബച്ചോവ് പോലുംനാണിച്ചു പോയി.

പക്ഷേ സിന്ധു മാത്രം കുലുങ്ങിയില്ല. അവര്‌ പറയുന്നത്, സഭ വഴിതെറ്റിപ്പോയ കുഞ്ഞാടിന്‌ വോട്ട് തരുംഎന്നാണ്‌. എന്തായാലും ഒരു സിനിമയില്‍ പറയുന്നതുപോലെ തോല്ക്കാന്‍ പോകുന്നതിനു മുന്പുള്ള ആത്മവിശ്വാസം വളരേ നല്ലതാണ്‌.

"ഇനിയിപ്പോള്‍ പിണറായി സഖാവ് പറയുന്നതു പോലെ എല്ലാം മാധ്യമ സിന്ഡിക്കേറ്റിന്റെ സൃഷ്‌ടിയാണെന്നങ്ങ്പറയാം. അല്ലേ സഖാക്കളേ? "

No comments:

Post a Comment