Thursday, July 2, 2009

0017. പന്നിപ്പനിയും, പെട്രോളും ഒരു ഡോക്‌ടറേറ്റും

ഈയിടെ കേരളത്തില്‍ കണ്ടുതുടങ്ങിയ പന്നിപ്പനിക്ക് പിന്നില്‍ അമേരിക്കയുടെ കറുത്ത കൈകളാണെന്ന് ഇടതുപക്‌ഷവും, അതല്ല ലാവലിന്റെ കറുത്ത കൈകളാണെന്ന് വലതുപക്‌ഷവും ആരോപിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ആരുടെ കൈയ്യാണു കറുത്തതെന്ന്‌ നമുക്ക് കാത്തിരുന്നു കാണാം..

രാത്രിയില്‍ വണ്ടി പോര്ച്ചില്‍ കയറിയപ്പൊഴാണ്‌ പെട്രോളിന്‌ വില കൂട്ടിയത്. രാത്രി 12 മുതലാണത്രേ വിലകൂടുന്നത്. കഷ്ടകാലം. അല്ലെങ്കില്‍ കൊറച്ച് പെട്രോള്‍ അടിച്ചിട്ട് വരാമായിരുന്നു. പിന്നെ പോയാല്‍ പെട്രോള്‍ കിട്ടില്ലെന്നറിയാവുന്നതുകൊണ്ട് പോകാന്‍ തോന്നിയില്ല. ആണ്ടെ ഉടനേ വരുന്നു ബസ് മുതലാളിമാര്. 'ചാര്ജ് കൂട്ടണം സിന്ദാബാദ്'. നാശങ്ങള്. കഴിഞ്ഞ തവണ വിലകുറച്ചപ്പോള്‍ ചാര്ജ്ജ് കൊറച്ചില്ലല്ലോ! പിന്നെ ഇപ്പോ എന്തിനാ.. ആര്ത്തിപണ്ടാരങ്ങള്‍. ഇവന്മാരെക്കൊണ്ട് ഒരു രക്ഷയും ഇല്ല. ഈ ബസ് സര്‍വീസ് മുഴുവന്‍ ഇനി ആന വണ്ടിക്കാരെ കൊണ്ട് നടത്തിക്കണം. പിന്നെ മുഴുവന്‍ സ്കൂള്‍ പിള്ളാര്ക്കും യാത്ര സൌജന്യമാക്കണം. ഇതൊക്കെ എന്നു ഇനി നടക്കുമോ എന്തോ.. മാവേലി നാട് വാണ കാലം...ഹാ.. അതൊരുകാലം.. ഇതു വേറൊരു കാലം.

പെരു മഴയത്തു പുറത്തിറങ്ങാന്‍ പറ്റാതെ രാവിലെ വീട്ടിലിരുന്നപ്പൊഴാണ്‌ പത്രത്തില്‍ ഒരു ഡോക്‌ടറേറ്റ് വാര്ത്ത കണ്ടത്. ആള്‍ മറ്റാരുമല്ല, പഴയ വിദ്യാര്ഥി പ്രസ്ഥാന നേതാവും എറണാകുളം സ്ഥാനാര്ഥിയുമായിരുന്ന സിന്ധു ജോയി. ആദ്യം ആശ്വാസം തോന്നി. ഉന്നത വിദ്യാഭ്യാസമുള്ള ഒരു രാഷ്‌ട്രീയക്കാരി നമുക്ക് ഉണ്ടല്ലോ എന്ന്. ബാക്കി വായിച്ചപ്പോഴല്ലേ തമാശ മനസിലായത്. പ്രബന്ധ വിഷയം ബഹു വിചിത്രം. ഇടതുപക്ഷവും മാധ്യമങ്ങളും. നല്ല ബെസ്റ്റ് വിഷയം.

പിന്നെ, സ്വന്തമായി ഒരു പത്രവും മൂന്ന് ടെലിവിഷന്‍ ചാനലുകളും ഉള്ള ഒരു പാര്ട്ടിയിലെ മെമ്പര്ക്ക് ഇതിനേക്കാള്‍ നല്ല ഏത് വിഷയമുണ്ട് പഠിക്കാന്‍ അല്ലേ?.. അല്ലെങ്കിലും നിങ്ങളൊക്കെ ഇങ്ങനെയേ പറയൂ എന്നാരിക്കും പരിഭവം. കേരളത്തില്‍ ഇടതു പക്ഷം ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ മണ്ടത്തരങ്ങളും ഗുണ്ടായിസവും കണ്ട് മടുത്ത നിസഹായരായ ജനങ്ങളെ ഈ വാര്ത്തകള്‍ എല്ലാം ഇടതുപക്ഷ ശത്രുക്കളുടെ സൃഷ്ടിയാണെന്ന് വിശ്വസിപ്പിക്കാന്‍ മൂന്നു ടി വി ചാനല്സ് പോരേ? പോരെങ്കില്‍ കണ്ണടച്ച് ഇരുട്ടാക്കിക്കോ എന്നാരിക്കും പറയാന്‍ പോകുന്നത്. ഒന്നും പോരാഞ്ഞിട്ട് എല്ലാ വാര്ത്തകളും മാധ്യമ സിന്ഡിക്കേറ്റിന്റെ സൃഷ്ടി ആണെന്നു പറയുന്ന നേതാക്കന്മാരും ഉണ്ടല്ലോ സപ്പോര്ട്ടിന്. പിന്നെ ഈ നേട്ടം അവാര്ഡ് ചെയ്തത് ഇടതു പക്ഷത്തിന്റെ സ്വന്തം കേരള സര്‍വകലാശാലയും.

കണ്ണുണ്ടായാല്‍ പോര കാണണം എന്നു പറഞ്ഞു നടന്ന ഒറ്റക്കണ്ണന്‍ സാക്ഷിയുടെ ശവം പോലും എവിടെപ്പോയി എന്ന് ആര്ക്കും അറിയില്ല.

ഇതൊക്കെ കണ്ടിട്ട് അല്പത്തരം എന്നു പറയണോ അതോ വേണ്ടേ എന്ന് ശങ്ക മാത്രം ഉള്ളൂ.. എന്തായാലും സഖാവിന്റെ നേട്ടത്തിന്‌ അഭിനന്ദനങ്ങള്‍!!

ഇതു വായിച്ചിട്ട് എനിക്ക് ഡോക്ടറേറ്റ് കിട്ടാത്തതിലുള്ള അസൂയ കൊണ്ട് എഴുതിയതാണെന്ന് വിചാരിക്കരുത്. അല്പന്‌ കംപ്യൂട്ടര്‍ കിട്ടിയാല്‍ ഇതിലപ്പുറവും പ്രകടിപ്പിക്കും.

"അല്ലേലും നസ്രത്തില്‍ നിന്ന് നന്മ വരുമോ.. :) "

No comments:

Post a Comment