
വാര്‍ത്തകളുടെ ക്ഷാമം കാരണം ഒരു വ്യാജ വാര്‍ത്ത ഉണ്ടാക്കാതെ വേറെ വഴി ഇല്ല എന്നു തോന്നുന്നു.
ഈ ചിത്രം ഒരു കുപ്രസിദ്ധ സൈബര്‍ പൈറേറ്റിന്റേതാണ്. ഇന്റര്‍നെറ്റില്‍ വിലസി നടക്കുന്ന ടിയാന്റെ ഒരിജിനല് പേരു് എന്താണെന്ന് ആര്‍ക്കും അറിയില്ല. സൈബര്‍ പ്രാന്തന്, ഇരുട്ടിന്റെ ആത്മാവ്, പ്രേതങ്ങളുടെ ഹോള്‍സെയില്‍ ഡീലര്‍, എന്നിങ്ങനെ പല പേരുകളില്‍ ഇയാള്‍ അറിയപ്പെടുന്നു.
കഴിഞ്ഞ കുറേ നാളുകളായി ഒളിവിലായിരുന്ന ഇയാളെ നൈജീരിയയില്‍ നിന്നാണു് പോലീസ് പിടികൂടിയത്. ഇയാളോടൊപ്പം നൈജീരിയന്‍ സ്വദേശികളായ ഐക്കേ, കൂലേ എന്നീ സഹായികളേയും പോലീസ് പിടികൂടി. നൈജീരിയന്‍ ബന്ധം ആരോപിക്കപ്പെട്ടിട്ടുള്ള ഗ്ഗ്ലാ-ഗ്ഗ്ലൂ എന്ന മലയാളിയും നൈജീരിയന്‍ പോലീസിന്റെ നിരീക്ഷണ വലയത്തിലാണ്.
ഇതിനിടെ വൈറസുകള്‍ നിര്‍മ്മിച്ച് അതിന്റെ ഹോള്‍സെയില്‍ വിതരണം നടത്തി ജീവിക്കുന്ന ഒരു തൊടുപുഴ സ്വദേശിയെയും നൈജീരിയന്‍ സേന സാറ്റലൈറ്റ് വഴി നിരീക്ഷിച്ചു പോരുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, ഹാര്‍ഡ് ഡിസ്ക്, സീഡി, ഡീവീഡി തുടങ്ങിയവയില്‍ വൈറസ് കച്ചവടം നടത്തി പോന്നിരുന്ന ഇയാള്‍, കഴിഞ്ഞ ഏതാനും മാസങ്ങളായി യുഎസ്ബി പെന്‍ ഡ്രൈവുകളിലാണു് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
ഈയിടെ ഇയാള്‍ റിലയന്‍സിന്റെ പെന്‍ ഡ്രൈവ് വാങ്ങാന്‍ ശ്രമിച്ചതാണു് സംശയം ബലപ്പെടാന്‍ കാരണം.
ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവ്രുത്തിക്കുന്ന ഒരു യുവാവും നീരിക്ഷണത്തിലാണ്. രാത്രികാലങ്ങളില്‍ ഒരു ജിംനേഷ്യത്തിന്റെ പരിസരങ്ങളില്‍ ഇയാളെ പലരും സ്ഥിരമായി കാണാറുണ്ടെന്ന് മൊഴി കൊടുത്തിട്ടുണ്ട്.
കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കംപ്യൂട്ടറുകളില്‍ കാണപ്പെടുന്ന ഒരുമാതിരിപ്പെട്ട വൈറസുകള്‍ എല്ലാം തന്നെ ഈ സംഘം നൈജീരിയ, അമേരിക്ക, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് കരുതുന്നു.
ഈ സംഘത്തിലെ ആരെയങ്കിലും തൊട്ടാല്‍, കേരളത്തിലെ വൈറസ് വ്യാപാരി അസ്സോസ്സിയേഷന്‍ രാജ്യവ്യാപകമായി വൈറസ് ആക്രമണം നടത്തും എന്ന ഭയമുള്ളതിനാലാണ് നൈജീരിയന്‍ പോലീസ് അനങ്ങാത്തത് എന്നാണ് പിന്നാമ്പുറ സംസാരം..
Courtesy : റോയിട്ടേര്‍സ് ന്യൂസ് വെടി ചാനല്‍
Kollam
ReplyDeleteoru paniyum illaleeeeeeeeeeee...........
ReplyDeleteപണി ഇല്ലാഞ്ഞിട്ടല്ല അളിയാ.. മടുത്തിട്ടാ! എന്തെങ്കിലും ഒരു എന്റെര്ടെയിന്മെന്റ് വേണ്ടേ!!
ReplyDeletehaha.....great....i love d face of the pirate...
ReplyDeletein captain jack sparrow's lines, uh????
YOHO!!!!!!!!!1
pirate poster superb
ReplyDeleteenthokke kaananam ente Karthaave...hahahahahahahah....
ReplyDelete