Friday, July 3, 2009

0018. ലോട്ടറി ദൈവങ്ങള്‍ - വീണ്ടും ഒരു ഇമോഷണല്‍ മനോരമ പരമ്പര

എന്തു ടെക്നോളജി ഇറങ്ങിയാലും അതിന്റെയെല്ലാം ദൂഷ്യവശങ്ങള്‍ കണ്ടെത്തി, മനുഷ്യരെ പേടിപ്പിക്കുന്ന വിധത്തില്‍ അച്ചടിച്ച് പ്രചരിപ്പിക്കുന്നതില്‍ മലയാള മനോരമ ദിനപത്രത്തിന്റെ കഴിവ് അപാരമാണ്.

മനോരമ ടെക്നോളജികളേക്കുറിച്ച് അറിയുന്നത് വളരെ താമസിച്ചാണ്. മനോരമ ഓണ്‍ലൈന്‍ പോലും ഇല്ലാത്ത കാലം. 1994. സാങ്കേതികവിദ്യ ഇറങ്ങി 14 വര്ഷത്തിനു ശേഷമാണ്‌ ബ്ളൂ ടൂത്തിനെ ഒന്നു ശരിയാക്കണമെന്നു കോട്ടയം അച്ചായന്സിനു തോന്നിയത്.(ഓഗസ്റ്റ് 2008)

കുറേ നാള്‍ മുന്പ് 'ബ്ളൂ ട്രൂത്ത്' എന്ന പേരില്‍ ബ്ളൂ ടൂത്തിനെകുറിച്ച് പരമ്പര വായിച്ച് ആളുകള്‍ സ്തബ്ദരായിപ്പോയി. ബ്ളൂ ടൂത്ത് ഉള്ള മോബൈല്‍ ഇറക്കിയ കമ്പനികള്‍ മനോരമയ്ക്കെതിരേ കേസ് കൊടുക്കാഞ്ഞത് ഭാഗ്യം. എന്തൊക്കെ അസംബന്ധങ്ങളായിരുന്നോ അതില്‍. അന്ന് ഈയുള്ളവനു ഒരു ബ്ളോഗ് ഇല്ലാതെ പോയി. ശ്രീമാന്‍ കെന്നി ജേക്കബ് അദ്ദേഹത്തിന്റെ വെബ് സൈറ്റില്‍ ഈ പരമ്പരയിലെ പൊട്ടത്തരങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് പോസ്റ്റ് ഇട്ടിരുന്നു.

manorama-strikes-again-with-kinky-bluetooth-stories

Older Posts.

+ vanitha-internet-and-the-mobile-phone
+ malayala-manoramas-stinking-journalism


ബ്ളൂ ടൂത്ത് മൊബൈലുള്ള എത്ര മലയാളികള്‍ മനോരമ ഫീച്ചര്‍ വായിച്ച് മൊബൈല്‍ തല്ലിപ്പൊട്ടിച്ചോ എന്തോ?

അല്ലെങ്കിലും സ്ത്രീ മാസികയായ 'വനിത' യില്‍ ആണുങ്ങള്‍ പെണ്ണുങ്ങളെ എങ്ങനെ കാണുന്നു എന്നു എഴുതിയിട്ട് പുരുഷ മാസികയായ 'ശ്രീമാന്‍' ഇല്‍ കൊറേ ബിക്കിനി ഇട്ട പെണ്ണുങ്ങളുടെ പടം മുഖചിത്രമായിട്ട് ഇടും. ഇത്തരം മള്ട്ടി പരിപാടി കാണിക്കുന്നവരില്‍ നിന്നും എന്ത് പ്രതീക്ഷിക്കാന്‍?.

"അല്പ ജ്ഞാനം ആപത്ത് എന്നത് വിവരമുള്ളവര്ക്കേ മനസിലാകത്തൊള്ളല്ലോ.." ആരൊക്കെയോ ബ്ളൂടൂത്തിനെക്കുറിച്ച് പറഞ്ഞ് അറിഞ്ഞതും കൊറേ വിവരദോഷികളായ മുതിര്ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളും പിന്നെ അല്പ സ്വല്പം ഗൂഗിളും ചേര്ത്ത് സാധാരണക്കാരെ വിറപ്പിക്കാന്‍ എഴുതിയ ഒരു പരമ്പരയായിരുന്നു അത്.

അതു പോട്ടെ, ഇപ്പോളിതാ ഓണ്‍ലൈന്‍ ലോട്ടറി എത്തിയിരിക്കുന്നു. ഇതു പിന്നെ ഓണ്‍ലൈന്‍ ആയിട്ട് വെറും 7-8 വര്ഷമേ ആയിട്ടുള്ളൂ. അതായത് താരതമ്യേന പുതിയ ഐറ്റം ആണിത്. എഴുത്തുകളുടെ രൂപത്തില്‍ നേരത്തേ തന്നെ ഉണ്ടായിരുന്നെങ്കിലും ഓണ്‍ലൈന്‍ ആയിട്ട് വര്ഷം ഇത്രയും ആയെങ്കിലും കഴിഞ്ഞ 2-3 വര്ഷമായിട്ട് ഇത്തരം സ്‌പാം മെയിലുകളുടെ എണ്ണം വളരെ കൂടുതലാണ്.

സത്യസന്ധമായ വസ്തുത ഇതാണ്. സാമാന്യബോധം ഇല്ലാത്തവനെ ആര്ക്കും പറ്റിക്കാം. അല്ലാതെ ചുമ്മാ വീട്ടില്‍ ഇരിക്കുന്നവന്‌ കയ്യില്‍ കോണ്ടുപോയി കാശ് കൊടുക്കാന്‍ ഇതെന്നാ വെല്ലോര്ക്കും ഭ്രാന്തുണ്ടോ? ചുമ്മാ പറ്റീരുകാരുടെ വലയില്‍ വീണിട്ട് കരഞ്ഞോണ്ടിരുന്നാല്‍ കാര്യം വെല്ലതും നടക്കുമോ?

ഒരു ലോട്ടറി പോലും എടുക്കാത്തവനാണ്‌ കോടിക്കണക്കിനു രൂപയുടേ ലോട്ടറി അടിച്ചെന്നു ഒരു അനോണിമസ് മെയില്‍ കണ്ടിട്ട് ഫ്രീ ആയി കിട്ടാന്‍ പോകുന്ന കോടികളെ ഓര്ത്ത് ഒരു ഇ-മെയിലിന്റെ പൊറകേ പോകുന്നത്. ഇവനെയൊക്കെ പറ്റിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒരിക്കലും കാശ് എന്നു കേള്ക്കുമ്പോള്‍ ആക്ക്രാന്തം കാണിക്കരുതെന്ന് സാരം.

ഏറ്റവും അടിസ്ഥാനപരമായ കാര്യം ഇതാണ്. "ലോട്ടറി എടുക്കാത്ത ആര്ക്കും ലോട്ടറി അടിക്കില്ല." ഇത് പുതിയ അറിവൊന്നും അല്ലല്ലോ അല്ലേ? കോടികളുടെ ഇ-മെയില്‍ കാണുമ്പോള്‍ ഇതു മറക്കുമെന്നു മാത്രം.

എന്തായാലും ഈ ഫീച്ചര്‍ കള്ള ലോട്ടറിമെയിലുകാരുടെ കഞികുടി മുട്ടിക്കുമോ എന്നത് കണ്ട് തന്നെ അറിയണം. വിദ്യാഭ്യാസം കൂടിപ്പോയതിന്റെ കുഴപ്പം കൊണ്ടാകാം പലരും ഇതിനു പിറകേ കാശ് മുടക്കി ലോട്ടറി കാശ് വാങ്ങിക്കാന്‍ പോകുന്നത്.

എന്തായാലും ഒരു സ്വന്തം അനുഭവം പറയാം. ഏതാനും വര്ഷങ്ങള്ക്ക് മുന്പ് ഹോസ്റ്റലില്‍ നിന്നും വീട്ടിലെത്തിയ എന്നെ വളരെ സന്തോഷത്തോടെയാണ്‌ സ്കൂളില്‍ പഠിക്കുന്ന അനിയന്‍ വരവേറ്റത്. വന്നപാടേ ആശാന്‍ എന്നെ ഒരു പ്രിന്റ് ഔട്ട് കാണിച്ചു. അവന്‌ 2 മില്യണ്‍ പൌണ്ട് ലോട്ടറി അടിച്ചുവത്രേ. അതു കണ്ട പാടേ ഞാന്‍ അതു കീറി അടുപ്പിലിട്ട്, നിനക്ക് വിവരം ഇല്ലേടാ മണ്ടാ എന്നു ചോദിച്ച് രണ്ട് തെറിയും അവനിട്ട് അങ്ങോട്ട് വെച്ച് കൊടുത്തു.

പിന്നെയാണ്‌ ആശാന്‍ വിവരങ്ങള്‍ മുഴുവനും പറയുന്നത്. 2 മില്യണ്‍ കാശു ട്രാന്സ്‌ഫര്‍ ചെയ്യാന്‍ ആശാന്‍ പോയി ഒരു SBI അക്കവ്ണ്ടും തുടങ്ങിയാരുന്നു. കാശ് ട്രാന്സ്‌ഫര്‍ ചെയ്യാന്‍ അവര്‍ 2500 ഡോളര്‍ ചോദിച്ചപ്പോള്‍ ആശാന്‍ പറഞ്ഞു അതു കുറച്ചിട്ട് ബാക്കി തന്നാല്‍ മതി എന്ന്. പുലിക്കുട്ടികളുണ്ടോ സമ്മതിക്കുന്നു. അവര്‍ പറഞ്ഞു പറ്റില്ല. ആശാന്‍ അവര്‍ തന്ന നമ്പരില്‍ ISD വിളിചു നോക്കി. പുള്ളിക്ക് എന്തായാലും ഒന്നും മനസിലായില്ല. എല്ലാം ചൈനീസ് ഭാഷയിലായിരുന്നെന്നാണ്‌ അവന്‍ അവകാശപ്പെട്ടത്. നമുക്ക് ചൈനീസ് അറിയില്ലല്ലോ!!..

അങ്ങനെ വിഷമിച്ച് ഇരിക്കുമ്പോഴാണ്‌ ഇയുള്ളവന്റെ വീട് സന്ദര്ശനം. അതുകൊണ്ട് അപ്പന്റെ കാശും അനിയന്റെ ജീവനും പോകാതെ രക്ഷപെട്ടു.

ആശാനെ കാര്യങ്ങള്‍ മനസിലാക്കിക്കാന്‍ വളരെ എളുപ്പം ആയിരുന്നു. നേരേ ആ ഇ-മെയിലിന്റെ ടൈറ്റില്‍ എടുത്ത് Fake എന്നു കൂട്ടി ചേര്ത്ത് ഒരു സേര്ച്ച് അങ്ങു വെച്ചു കൊടുത്തു. ആദ്യതെ റിസല്റ്റ് കണ്ടതും ആശാന്റെ മുഖം ഒക്കെ അങ്ങു വല്ലാതെയായി. അതേ മെയില്‍ വന്നു പറ്റിക്കപ്പെട്ടവരുടെ കമന്ററികള്‍. അതോടെ ആശാന്‍ അനോണിമസ് മെയിലുകള്‍ വായിക്കുന്ന പണിയും നിര്ത്തി.

പിന്നെ മനോരമയില്‍ ഇതു പ്രസിദ്ധീകരിച്ചാല്‍ എനിക്ക് റോയല്റ്റി തരേണ്ടി വരും. അതുകൊണ്ട് മനോരമ ലേഖകര്‍ ഈ വഴിയില്‍ നിന്നും മാറി നടന്നേക്കണം. ഇതെന്റെ സ്വന്തം അനുഭവമാണ്‌.

മണ്ടന്മാരെ ബുദ്ധിമാന്മാര്‍ പറ്റിക്കുന്നത് ഇതാദ്യമായിട്ടൊന്നും അല്ലല്ലോ. അപ്പോ പിന്നെ, മണ്ടത്തരങ്ങള്‍ കാണിക്കുമ്പോള്‍ മോഹന്‍ലാല്‍ സിനിമയില്‍ പറയുന്നതുപോലെ ചെയ്യുന്നതിനു മുന്പ് രണ്ടു വട്ടം ആലോചിക്കണം. അല്ലാതെ നൈജീരിയക്കാരനു ഡോളര്‍ അയച്ചു കൊടുത്തിട്ട് അയ്യോ എന്റെ കാശ് പോയേ എന്നു പോലീസില്‍ കംപ്പ്ലയിന്റ് കൊടുത്താല്, വിന്ഡോസിലെ മൈ കമ്പ്യൂട്ടറിന്റെ അഡ്വാന്സ്ഡ് പ്രോപ്പര്ട്ടീസ് പോലും എടുക്കാന്‍ അറിയത്തില്ലാത്ത സൈബര്‍ പോലീസ് എന്തു ചെയ്യാനാണ്?!!

"ഇതു കലികാല വൈഭവമോ? കള്ളന്മാരുടെ സൈബര്‍ ബുദ്ധിയോ?
കണ്ഫ്യൂഷന്‍ ആകണ്ട.. ഇതു നമ്മുടെ സ്വന്തം മണ്ടത്തരങ്ങള്‍ തന്നെ..
കൊറച്ചുകൂടി മനസിലാകുന്ന ഭാഷയില്‍ വിവരക്കേട്!!"

2 comments:

  1. അപ്പോള്‍ ഇത്തരം പറ്റിക്കലുകള്‍ നടക്കുന്നത് പത്രക്കാര്‍ എഴുതേണ്ട ആവശ്യമേ ഇല്ലെന്നാണോ മാഷേ പറഞ്ഞ് വരുന്നത്.......അത്തരത്തില്‍ ചിന്തിച്ചാല്‍ , എല്ലാവര്‍ക്കും ധൈര്യവും ബുദ്ധിയും സാമാന്യബോധവുമൊക്കെ ഉണ്ടെകില്‍ ഇവിടെ പോലീസും കോടതികളും ഒന്നും വേണ്ട എന്നു പറയാമല്ലോ......ബുദ്ധിയും സാമാന്യബോധവുമൊക്കെ കുറഞ്ഞ കുറച്ച് പേരെങ്കിലും ഇത്തരം തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടുന്നെങ്കില്‍ രക്ഷപെടട്ടെ മാഷെ....

    ബ്ലൂടൂത്തിനെ പറ്റിയുള്ള ലേഖനവും ഇത്തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഒരു സാമാന്യവബോധം ഉണ്ടാക്കാന്‍ ഉതകുന്നതായിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്........ഇത്തരം കാര്യങ്ങളെ മനോരമ പൊലിപ്പിച്ച് എഴുതാറുണ്ട് എന്നത് ശരി.

    സാമാന്യബോധവും ബുദ്ധിയുമൊക്കെ കുറഞ്ഞ നമ്മുടെ സഹോദരിമാരും സഹോദരന്മാരുമെങ്കിലും ഇത്തരം ലേഖനങ്ങളിലൂടെ തട്ടിപ്പുകളെ കുറിച്ച് ബോധവാന്മാരാകട്ടെ മാഷേ.......

    ReplyDelete
  2. ഇത്തരം ലേഖനങ്ങള്‍ വേണ്ട എന്നല്ല, ഈ പരമ്പരകള്‍ സാധാരണക്കാരെ പേടിപ്പിക്കാന്‍ മാത്രമേ ഉപകരിക്കൂ.. ഇതു വെറുമൊരു ഹീറോ ചമയാനുള്ള ശ്രമം ആയിട്ടാണ്‌ എനിക്ക് തോന്നുന്നത്. ഇങ്ങനെ എഴുതാനാണെങ്കില്‍ ഫയര്‍ പോലത്തെ മാസികകളും, ഒരു ലീഡിങ് ദിനപത്രവും തമ്മില്‍ എന്താണന്തരം?

    ഒള്ളത് ഒള്ളതു പോലെ പറയണം. അല്ലാതെ ആളെ പറ്റിക്കുന്ന തരത്തിലുള്ള ഇത്തരം വാര്ത്തകള്‍ പത്രത്തില്‍ വായിക്കുമ്പോള്‍ സത്യമായിട്ടും ചൊറിഞ്ഞ് വരും. ഒരു ലക്ഷ്യവും ഇല്ലാത്ത രീതിയിലാണ്‌ ഇതിന്റെയൊക്കെ പോക്ക്. ഇന്നത്തെ ഭാഗം കാണൂ - മോഹവലയില്‍ നിന്നും എ.ടി.എം. തട്ടിപ്പിലേക്കാണ്‌ പരമ്പരയുടെ പോക്ക്. പുറകേ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലേയ്ക്കും.

    ആളുകളില്‍ അവബോധം ഉണ്ടാക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ അത് ഇങ്ങനെ തന്നെ വേണോ എന്നതാണ്‌ സംശയം? പിന്നെ എങ്ങനെ വേണം എന്നു ചോദിച്ചാല്‍ പറയാന്‍ എനിക്ക് അറിയാമ്പാടില്ല, പക്ഷേ നമുക്ക് നന്നായി അറിയാവുന്ന യാഥാര്ഥ്യങ്ങളെക്കുറിച്ച് അല്പജ്ഞാനികള്‍ അഭിപ്രായം പറയുമ്പോള്‍ നമുക്ക് ദേഷ്യം വരില്ലേ? അത്തരം ഒരു രോഷപ്രകടനം മാത്രമായി ഇതിനെ കരുതിയാല്‍ മതി.

    പ്രതികരണത്തിന്‌ നന്ദി.

    ReplyDelete