Thursday, September 16, 2010

0025. പഠിപ്പിക്കാനാണെന്നും പറഞ്ഞ് ഇങ്ങോട്ട് വന്നേക്ക്, നിന്നെയൊക്കെ ഇപ്പം ശരിയാക്കിത്തരാം.

രണ്ടായിരം വര്ഷം മുന്പ് മനുഷ്യന്മാരെ നേരെയാക്കാനാണ്‌ ദൈവം അങ്ങേരടെ ചെറുക്കനെ ഭൂമിയിലോട്ട് വിട്ടത്. പക്ഷേ ഇവിടെയുള്ളവന്മാരൊക്കെ കൊറച്ച് മുറ്റായിരുന്ന്‌. കര്ത്താവു ഒന്നു പരഞ്ഞ് രണ്ട് പറഞ്ഞ്, മൂന്നാം കൊല്ലം ആയപ്പത്തേക്കും അന്ന് ഇവിടെ ഒണ്ടാരുന്ന എല്ലാ കത്തനാരുമാരും കൂടി അങ്ങേരെ പിടിച്ച് ഒരു കുരിശും ഒണ്ടാക്കി കയ്യെലും കാലേലും ആണീം ആടിച്ച് കെട്ടിത്തൂക്കി. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി, അന്നത്തെ പുരോഹിതന്മാര്‍ ഒരു മുന്നറിയിപ്പും കൂടെ തന്നു - മേലാല്‍ ഞങ്ങളോട് കളിക്കാന്‍ വന്നാലൊണ്ടല്ലോ... ദേ ഇങ്ങനെ ഇരിക്കും - കെട്ടിത്തൂക്കി കുരിശേകേറ്റിക്കളയും, മനസിലായോ മോനേ ദിനേശാ.

ഇനിയിപ്പം രണ്ടായിരം അല്ല, ഇരുപതിനായിരം വര്ഷം കഴിഞ്ഞാലും പള്ളീലച്ചന്മാരുടെ ഈ സ്റ്റൈല്‍ മാറും എന്നു തോന്നുന്നില്ല. അല്ല മാറിയിട്ടെന്തിനാ?!!!

പാവം ജോസഫ് സാറ്.. അങ്ങേര്‌ വെറും ഒരൊറ്റ തെറ്റേ ചെയ്തൊള്ളൂ. ആ തൊടുപുഴ കോളേജില്‍ പഠിപ്പിക്കാന്‍ പോയി എന്നത് മാത്രം. എന്നിട്ട് അങ്ങേര്ക്ക് കിട്ടിയതോ? ആദ്യം അങ്ങേരെ കോളേജീന്ന് സസ്‌പെന്ഡ് ചെയ്തു.. പിന്നെ, അങ്ങേരടേ പയ്യനെ കൊണ്ടുപോയി ഇടിച്ചു പിഴിഞ്ഞു.. കോളേജില്‍ പഠിച്ചോണ്ടിരുന്ന ചെറുക്കനെ പോലീസുകാര്‌ വീട്ടില്‍ വന്ന് പിടിച്ചോണ്ട്പോയി എഴുന്നേറ്റ് നടക്കാന്‍ മേലാത്ത പരുവത്തിലാക്കി.. സത്യത്തില്‍ ഈ വാര്ത്ത ടി.വി.യില്‍ കണ്ടപ്പം ഞാന്‍ ശരിക്കും കിടുങ്ങിപ്പോയി.. വെറുതെയിരിക്കുന്ന നമ്മടെ വീട്ടില്‍ വന്ന് കയ്യും കാലും ഇടിച്ചൊടിച്ച്, നമ്മളെ എഴുന്നേറ്റ് നടക്കാന്‍ പറ്റാത്ത് അവസ്ഥയിലാക്കുക. കേള്‍ക്കാനും ഒന്ന് ഊഹിക്കാനും നല്ല സുഖമുള്ള കാര്യം ഒന്നും അല്ല ഇത്‌. ആ ചെറുക്കന്‌ ഇങ്ങനെ പറ്റാമെങ്കില്‍ കേരളത്തിലെ എല്ലാ സാധാരണക്കാരനും ഇതു തന്നെ സംഭവിക്കാം.

അപ്പനും അമ്മയ്ക്കും 50 വയസു കഴിഞ്ഞ മക്കളെപ്പോലും 50 കൊല്ലം മുന്പ് പിച്ച് വെച്ചു നടന്ന കുഞ്ഞ് കൊച്ചായിട്ടേ കാണാന്‍ പറ്റൂ. കോളേജില്‍ പഠിക്കുന്ന കൊച്ച് ചെറുക്കനെ ഇടിച്ച് ചതച്ചെന്ന് കേട്ടതും സാറ്‌ വേഗം പോലീസില്‍ കീഴടങ്ങി. കൊറച്ച് ദിവസം കഴിഞ്ഞപ്പം അങ്ങേരെ കൊല്ലാന്‍ റെഡിയായി ഗുണ്ടകള്‍ സ്ഥലത്തെതുവേം ചെയ്ത്. കൊല്ലുന്നേന്‌ പകരം അങ്ങേരടെ കൈപ്പത്തി വെട്ടി പള്ളേലോട്ട് എറിഞ്ഞിട്ട് അവന്മാര്‌ പുല്ലുപോലെ സ്ഥലം വിടുവേം ചെയ്ത്.

ആ മനുഷ്യന്‍ നരകിച്ച് അനുഭവിച്ച കഷ്ടതകള്ക്ക് ഒരതിരുമില്ല. എന്നാലും സാരമില്ല എന്നു പറഞ്ഞ് അവസാനം ​അങ്ങേരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള സഹാനുഭൂതി കൂടെ കത്തനാര്‍ മാനേജ്മെന്റ് കാണിച്ചു. എന്തൊരു നല്ല ക്രൈസ്‌തവ മാതൃക. നമിക്കാതെ വയ്യ. നട്ടെല്ലില്ലാത്ത, രണ്ടു വള്ളത്തിലും കൂടെ കാലു ചവിട്ടുന്ന ഇവരെ ഒക്കെ പറഞ്ഞിട്ടെന്തിനാ?!! വെറുതേ സമയം വേസ്റ്റ് ചെയ്യാം എന്ന് മാത്രം.

എല്ലാം പോട്ടെ, ഈ കോലാഹലം എല്ലാം എന്നാത്തിന്റെ പേരിലാണെന്നതാണ്‌ ശരിക്കും ദേഷ്യം വരുന്ന സംഗതി. ഈ സാധനം ഇ-മെയിലിലൂടെയും, ഇന്റര്നെറ്റിലൂടെയും കൊറേയധികം ഓടിയ സംഗതിയാണ്. പക്ഷേ ഒരു പത്രത്തിലും ഇതിനെക്കുറിച്ച് ഒന്നും കണ്ടില്ല. ചെലപ്പം ഇതു പബ്ളീഷ് ചെയ്താല്‍ ഈ വിവാദം തീര്ന്നുപോയാലോ എന്നു വിചാരിച്ച് മാധ്യമ സിന്ഡിക്കേറ്റ് മനപൂര്‍വ്വം ഇതു മുക്കിയതാണോ എന്നാണ്‌ സംശയം. ഇതു വരെ ഈ ചോദ്യപേപ്പറും ഇതിന്‌ ആധാരമായ പുസ്തകത്റ്റിന്റെ ഭാഗവും കണ്ടിട്ടില്ലാത്തവര്ക്ക് വേണ്ടി മാത്രം, ഇത് ഒന്നൂടെ പബ്ളീഷ് ചെയ്യുന്നു. ദേണ്ടെ കെടെക്കുന്നു സോ കോള്ഡ്, മത നിഷേധം. ആവശ്യത്തിന്‌ കണ്ട് തൃപ്തിയടയുക. ഇടതു വശത്ത് കാണുന്നത് നിങ്ങള്‍ മനസിലാക്കുന്നതുപോലെ കുഞ്ഞുമുഹമ്മദിന്റെ ലേഖനം. വലതുവശത്ത് കാണുന്നത് ഒരു കോളേജിലെ വെറും 40 പിള്ളാര്ക്കുവേണ്ടി അവരുടെ സാറ്‌ ഇട്ട മഹാ വിവാദപരമായ ചോദ്യപേപ്പറിലെ ചോദ്യവും.

controversial_question_paper_and_its_source

പത്രങ്ങളായ പത്രങ്ങളിലെല്ലാം ആദ്യം വന്നത് ചോദ്യപേപ്പര്‍ മാത്രം. അതു വായിച്ചപ്പഴേ എനിക്കും തോന്നി, ഇയ്യാള്‍ ഒരു പരിശുദ്ധനായ മാര്ക്സിസ്റ്റ്കാരന്‍ ആയിരിക്കും എന്നും, ഈ പോക്രിത്തരം കാണിച്ച ഇയ്യാളെ സര്‍വീസില്‍ നിന്നും പിരിചു വിടേണ്ടതാണെന്നും. കൊറച്ച് ദിവസങ്ങള്ക്കു ശേഷമാണ്‌ മറ്റേ ഒറിജിനല്‍ ലേഖനം കണ്ടത്. അന്നേരമാണ്‌ സംഗതികളുടെ കിടപ്പ് പിടികിട്ടിയത്.

സാറ്‌ ക്ഷമ ചോദിക്കണം എന്നാണ്‌ പരട്ട മാനേജ്മെന്റ് പറയുന്നത്. എന്നാല്‍ എന്തിനു വേണ്ടി അങ്ങേര്‌ ആരോട് ക്ഷമ ചോദിക്കണം എന്നു ഒരുത്തനും അറിയില്ല താനും. പാവം സാറിന്‌ ഇതുവരെ മനസിലായിട്ടില്ല അങ്ങേര്‌ എന്ന കുറ്റമാണ്‌ ചെയ്തേക്കുന്നതെന്ന്. ഈ പുസ്തകം ഒരിക്കലെങ്കിലും കണ്ട ആളുകള്ക്കും ഇനിയും മനസിലാവാത്തത് അതു തന്നെയാണ്.

എന്നാല്‍ സത്യത്തില്‍ സംഭവിച്ചത് മറ്റു ചില കാര്യങ്ങളാണ്. അതായത് സാധാരണ ഗതിയില്‍ ഒരു കോളേജില്‍ ഒരു ക്‌ളാസിനു വേണ്ടി നടത്തുന്ന പരീക്ഷയുടെ ചേദ്യപേപ്പര്‍, ആ ക്‌ളാസിലെ അദ്ധ്യാപകനും വിദ്യാര്ഥികളും മാത്രമേ കാണാന്‍ സാധ്യതയുള്ളൂ. ഇത്രയും നാള്‍ കോളേജില്‍ പഠിച്ചിട്ടും, ചോദ്യപേപ്പറിലുള്ളത് ഒരു റഫറന്സ് ഗ്രന്‍ഥത്തില്‍ ഉള്ള ഭാഗമാണെന്നു മനസിലാക്കാന്‍ പറ്റാതെ പോയ ഈ 40 വിദ്യാര്ഥികളില്‍ ചിലര്‍ തുടങ്ങിവെച്ച വിവരക്കേടിന്റെ ഫലമാണ്‌ ഇതു വരെ സംഭവിച്ചതെല്ലാം. കോളേജില്‍ പോകുന്നത് പഠിക്കാനാണെന്ന് പറയാറുണ്ടെങ്കിലും, അതു സംഭവിക്കാത്തതിന്റെ ഫലമല്ലേ സ്വന്തം ഗുരുവിനെതിരേ ഏതാനും വൃത്തികെട്ട, വിദ്യാര്ഥി സമൂഹത്തിനു മുഴുവന്‍ നാണക്കേടുണ്ടാക്കിയ വിദ്യാര്ഥികള്‍ തുടങ്ങി വെച്ച ഈ പൈശാചിക പ്രവൃത്തനങ്ങളെല്ലാം?!

ഉത്തര കടലാസില്‍ ചോദ്യങ്ങള്ക്ക് ഉത്തരമെഴുതേണ്ടതിനു പകരം ഒരു വിദ്യാര്ഥി പ്രതിഷേധം രേഖപ്പെടുത്തി എന്നു പത്രങ്ങളായ പത്രങ്ങളിലെല്ലാം വാര്ത്ത വന്നിട്ടും ആരും എന്തേ ഇതിനേക്കുറിച്ച് ഒന്നും മിണ്ടിയില്ല. പരീക്ഷാ പേപ്പറില്‍ ഉത്തരത്തിനു പകരം വേറെ വെല്ലോം എഴുതിയാല്, എഴുതിയവനു പണി കിട്ടും എന്നതു വര്ഷങ്ങളായി എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്‌. പക്ഷേ ഇവിടെ പണി കിട്ടിയത് ചോദ്യം ഇട്ടവനും!! ക്‌ളാസില്‍ പഠിപ്പിക്കുന്നത് എന്നതാണെന്നതിനെക്കുറിച്ച് ഒരു വിവരവും ഇല്ലാത്ത വിദ്യാര്ഥികള്ക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ച് വ്യക്തമാക്കുന്ന സംഭവ വികാസങ്ങളാണ്‌ പിന്നെ നടന്നത്.

മത തീവ്രവാദം, താലിബാനിസം, വിഘടന വാദികളുടെയും പ്രതിക്രിയാവാദികളുടേയും മാങ്ങാത്തൊലി, ഏതും പോരാഞ്ഞിട്ട് വിവരം കെട്ട മണ്ടന്‍ മന്ത്രിമാരുടെ വക കൊറേ തെങ്ങാക്കൊല അഭിപ്രായങ്ങളും. എന്നതൊക്കെ ആയിരുന്നു ഇവിടെ!! ഹോ!.

ഈ കൊടുത്തിരിക്കുന്ന ചോദ്യം കണ്ട് അതൊണ്ടാക്കിയവനെ കൊല്ലാന്‍ പോകുന്ന സ്റ്റൈല്‍ എല്ലാ മതതീവ്രവാദികളും പിന്തുടര്ന്നിരുന്നെങ്കില്‍, ഇവിടെ ഒരുത്തനും മിച്ചം കാണത്തില്ലാരുന്നേനെ. അല്ലായിരുന്നെങ്കില്‍, കന്യാമറിയത്തിന്റെ പടം വെച്ച് റിയാലിറ്റി ഷോയ്‌ക്ക് കന്യകമാരെ വേണം എന്നു പരസ്യം കൊടുത്തവനേയും തട്ടി, സിഡ്നിയിലെ ഓപ്പറ ഹൌസിനെ പൊറകില്‍ കൊണ്ടുപോയി രണ്ട് വിമാനവും ഇടിച്ച് കേറ്റി, എല്ലാ അവനേയും തട്ടേണ്ടതല്ലാരുന്നോ?. (ഇതിനെക്കുറിച്ച് കേട്ടുകേള്വിപോലും ഇല്ലാത്തവര്‍, ഇവിടെ ഞെക്കിയാല്‍ സംഗതി മൊത്തം വിശദമായി വായിക്കാം.)

അങ്ങേരടേ കൈ വെട്ടിയന്മാരെ തെരഞ്ഞ് പിടിച്ച് പ്രതികാരം ​ചോദിക്കുന്നതിനു പകരം, ആ പാവം സാറ്‌ എല്ലാം ക്ഷമിച്ച് കളഞ്ഞു. അങ്ങേര്ക്ക് വേറെ വഴിയൊന്നും ഇല്ലല്ലോ. ഇനിയും ഈ നാട്ടില്‍ ജീവിക്കെണ്ടേ?! പോലീസ് വെറുതേ ഇരുന്നില്ല, മൊത്തം അവന്മാരേയും ഓടിച്ചിട്ട് പിടിച്ചെന്നാണു പറഞ്ഞേക്കുന്നത്. ഇപ്പം എന്തായാലും ഒന്നും കേള്‍ക്കുന്നില്ല. മാനേജ്മെന്റും ഒട്ടും മോശമല്ല, സാറ്‌ മാപ്പ് ചോദിച്ചില്ലെന്നു പറഞ്ഞ് അങ്ങേരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടുകളഞ്ഞു. ഒരു പാവപ്പെട്ടവനെ വഴിയാധാരമാക്കിയപ്പം എല്ലാ കള്ള കത്തനാര്മാര്ക്കും സമാധാനമായല്ലോ!! പള്ളീലച്ചന്മാര്ക്കുണ്ടോ കുടുംബവും പിള്ളാരും?, അവര്ക്കിങ്ങനെ പാലായിലെ കാശുകാരായ അച്ചന്മാരേപ്പോലെ ഷോയും കാണിച്ച്, വെല്യ വെല്യ ആര്ക്കും മനസിലാകാത്തതും കേട്ടാല്‍ രണ്ടേണ്ണം വെച്ചുകൊടുക്കാന്‍ തോന്നുന്നതുമായ കാര്യങ്ങളും പറഞ്ഞ്, കുഞ്ഞാടുകളെ മൊത്തം കൊക്കയില്‍ നിന്നു തള്ളിയിടാന്‍ കൊണ്ടു നടന്നാ മതിയല്ലോ.

അയാള്‍ അങ്ങനെ പറഞ്ഞോ, എന്നാല്‍ ഇപ്പം തന്നെ അയ്യാളുടെ കൈ വെട്ടിയേക്കാം എന്നും പറഞ്ഞ് ഇറങ്ങിയവന്മാര്ക്ക് വിവരം ഇല്ലെന്ന കാര്യം എല്ലാവര്ക്കും അറിയാം. പലപ്പോഴും വിവരക്കേടിനു പകരമായി ലഭിക്കുക ഏതാനും വര്ഷങ്ങളിലെ ജയില്‍ വാസം ആയേക്കാം. അതുകൊണ്ടൊന്നും ഇത് ഒതുക്കല്ലേ എന്നു ദൈവത്തോട് അപേക്ഷിക്കുന്നു.

മുസ്ളീം സമുദായത്തിനു മുഴുവന്‍ തീരാകളങ്കമായിത്തീര്ന്ന ഈ നികൃഷ്ടവും പൈശാചികവുമായ കാര്യങ്ങള്‍ ചെയ്ത ആളുകളേയും അതിനെ പിന്തുണയ്ക്കുന്ന ആളുകളേയും, സാത്താന്‍ സമൃദ്ധമായി നരകത്തിലേയ്ക്ക് സ്വാഗതം ചെയ്തുകൊള്ളും എന്ന് പ്രതീക്ഷിക്കുന്നു.

എന്തൊക്കെയായാലും ഇതു ചെയ്തവന്മാര്ക്കെല്ലാം സ്പെഷ്യലായി ഓരോ തെറി കൊടുക്കാം എന്നു വിചാരിക്കുന്നു. ഈ കേസിന്‌ ഉത്തരവാദികളായ ആരെങ്കിലും ഈ പോസ്റ്റ് വായിക്കുന്നെങ്കില്, ഈ താഴെ പറയുന്ന കുപ്രസിദ്ധ ഡയലോഗ് നിങ്ങള്ക്കുവേണ്ടി മാത്രമാണ്. അല്ലാത്തവര്‍ ദയവായി ഇതു വായിക്കാതിരിക്കുക.

You dirty little fucking scumbag, take your disease riddled followers and fuck them in hell. For all eternity, May the devil burn you, with hot jagged metal, and suffocate you with mountain fury.

തീവ്രവാദം ജീവിതമാര്ഗ്ഗമായി സ്വീകരിച്ചിട്ടുള്ള ആരും, പ്രായം തികഞ്ഞ് മരിച്ചതായി ഇതു വരെ കേട്ടിട്ടില്ല. എന്റെ അറിവില്‍ ബിന്‍ ലാദന്‍ ഉള്പ്പെടെ ഉള്ള തീവ്രവാദികളെ എല്ലാം പട്ടാളം വെടിവെച്ചു കൊന്നു എന്നാണ്‌ കേട്ടിട്ടുള്ളത്. മനുഷ്യരാശിയുടെ നാശത്തിനും, ഒരു പിടി അബദ്ധ ധാരണകള്ക്കുവേണ്ടിയും ചാവേറുകളായി ഇറങ്ങുന്ന വിദ്യാസമ്പന്നരും അല്ലാത്തവരുമായ എല്ലാ വിവരംകെട്ട ദേശദ്രോഹികളായ തീവ്രവാദികള്ക്കും അവരുടെ ഉന്മൂല നാശവും, രണ്ടു വള്ളത്തിലും കൂടെ കാലു ചവുട്ടി മുന്നേറുന്ന ഇരട്ടത്താപ്പുകാരായ നട്ടെല്ലില്ലാത്ത, പരട്ട കത്തനാര്മാര്ക്ക് കൊറച്ചുംകൂടെ മോശമായ അവസ്ഥയും ഹൃദയംഗമമായി ആശംസിക്കുന്നു. പോയി നരകിക്കെഡേ ബ്ളഡി ഫൂള്സ്!

1 comment:

  1. ഒന്നു പറഞ്ഞിട്ടില്ല, ആകെ നഷ്ടം സംഭവിച്ചത് മാഷിന് മാത്രമാ, കൈപ്പത്തിയും പോയി, ജോലിയും പോയി.... :(

    ReplyDelete