Wednesday, July 7, 2010

0023. അഞ്‍ജലീ എന്നാലും ഇതൊരുമാതിരി മറ്റേ പരിപാടിയായിപ്പോയി




2009 നവംബര്‍ 24ന്‌ അടച്ചതാണ്‌ ഈ ബ്ളോഗ്. അതു കഴിഞ്ഞപ്പം പിന്നെ ഇങ്ങോട്ട് തിരിഞ്ഞ് നോക്കാന്‍ നേരം കിട്ടിയില്ല. കൊല്ലം ഒന്നു കഴിയാറായി. അതിന്റെ എടയ്ക്ക് എത്ര തവണ വിന്ഡോസ് ഫോര്മാറ്റ് ആയി എന്നു ദൈവത്തിനു മാത്രം അറിയാം.

ഇരുപത്തി മൂന്നാമത്തെ പോസ്റ്റ്‌ ഇടണമെന്നു ഞാന്‍ ഒരു 2300 പ്രാവശ്യം വിചാരിക്കണമെന്ന് വിചാരിച്ചതാണ്‌. പക്ഷേ കഴിഞ്ഞ ഒരു കൊല്ലത്തിനിടയ്ക്ക് അതിനൊള്ള സമയം കിട്ടിയില്ല. ഇപ്പം ഒരെണ്ണം ചാമ്പിയേക്കാം എന്നു വിചാരിച്ച് വന്നപ്പം ദേണ്ടെ കിടക്കുന്നു ഒരു മുട്ടന്‍ പ്രശ്നം. ചില്ലക്ഷരങ്ങള്‍ മൊത്തം പോയി. ഒന്നും ശരിക്കും വരുന്നില്ല. കാണാനും പറ്റുന്നില്ല.. എഴുതാനും പറ്റുന്നില്ല. ഇതെന്തൊരു ബാധ!! ചെകുത്താനെ പിടിച്ച ലൂസിഫറോ?!! (ഞാന്‍ ഉദ്ദേശിച്ചത് ലൂസിഫറിനെ പിടിച്ച ചെകുത്താനോ എന്നാണ്‌. സ്‌പീഡ് കൊറച്ച് കൂടിപ്പോയി.. സോറി.)

ഇനി ചെയ്യാന്‍ ഒന്നും ബാക്കിയില്ല. കയ്യില്‍ കിട്ടിയ സകലമാന ഫോണ്ടുകളും ഇന്സ്റ്റാള്‍ ചെയ്ത് നോക്കി. അഞ്ജലി ഓള്ഡ് ലിപിയും രചനയും മനോരമയും എന്നു വേണ്ട ഡൗണ്‍ലോഡ് ചെയ്യാന്‍ കിട്ടിയ സകലമാന ഫോണ്ടുകളും ഇട്ടിട്ടും സംഗതി ശരിയാകുന്നില്ല. ഇനി ഇപ്പം എന്നാ മൈക്ക് (അതെന്നാണെന്ന് ഞാന്‍ മാത്രം അറിഞ്ഞാല്‍ മതി) ചെയ്താല്‍ ഈ പണ്ടാരം ശരിയാകും എന്നു എനിക്കറിയാമ്മേല. വിക്കിപീടിയ, മറ്റേപീടിക, മറിച്ച പീടിക, വരമൊഴി, വരമൊഴി വിക്കി എല്ലാടത്തും കേറി നോക്കി. എല്ലാരും പറഞ്ഞതുപോലെ ഒക്കെ ചെയ്ത് നോക്കി. ഇല്ല ഒരു രക്ഷയും ഇല്ല.

അതിന്റെ എടയ്ക്കാണ്‌ അഞ്ജലി ഓള്ഡ് ലിപി ഫോണ്ടിന്റെ വക ഒരു വെര്ഷന്‍ കളി. വരമൊഴി സൈറ്റില്‍ ചെന്നപ്പം അയാളു പറയുന്നു വെര്ഷന്‍ 0.730 എന്നു. ഒരു അന്പതു പ്രാവശ്യം ഞാന്‍ ആ ഫയല്‍ ഡൗണ്‍ലോഡ് ചെയ്തു. പക്ഷേ ആ ഫയല്‍ തൊറന്നു നോക്കുമ്പം അതു പറയും 0.720 എന്ന്.



ഈ നാശം പിടിച്ച കളി കാരണം എന്റെ എടപാട് തീര്ന്നു. പണ്ടാരമടങ്ങാന്... ഇന്നു കൊടുക്കാനുള്ള ഓഫീസ് വര്ക്ക് ഒട്ടു തീര്ന്നിട്ടുമില്ല, ഈ പണ്ടാരം ഫോണ്ട് ശരിയാക്കി ഒരു ബ്ലോഗ് പോസ്റ്റ് ഇട്ടേച്ച് ബാക്കി വര്ക്ക് ചെയ്യാം എന്നു വിചാരിച്ചിട്ട് അതു നടക്കുന്നുമില്ല. മണിക്കൂര്‍ 2-3 ആയി. ഇന്നു എഴുന്നേറ്റതാണേല്‍ രാവിലെ 11:45 നു. എന്നാ കോപ്പാണോ?!!ഈ ഒടുക്കത്തെ ഡാഷ് ഫോണ്ട് ഒട്ട് ശരിയാകുന്നുമില്ല.

ഒടുക്കം ഭാരത സര്ക്കാരിന്റെ മലയാളം സോഫ്റ്റ്വെയര്‍ ഉപകരണങ്ങള്‍ എന്ന സൗജന്യ സി ഡി എടുത്ത് അതിന്റെ അകത്തുനിന്നു കിട്ടിയ മൊത്തം ഓപ്പണ്‍ ടൈപ്പും ടി ടി എഫും ഫോണ്ടുകള്എടുത്ത് ഇന്സ്റ്റാള്‍ ചെയ്തു. എന്നിട്ടും നോ രക്ഷ.

ഒഒരു കൊല്ലം മുന്പ് ഒരു കൊഴപ്പവും ഇല്ലാതെ എനിക്ക് ഈ പണ്ടാരം എഴുതാനും വായിക്കാനും പറ്റുവാരുന്ന്. ഇതിപ്പം എന്നാ കോപ്പാണോ?!!

അവസാനം മലയാള ബ്ലോഗ് ഹെല്പന്മാരുടെ പോസ്റ്റ്കളും കമന്റുകളും മൊത്തം വായിച്ച് അവിയലു പരുവത്തില്‍ ആയിരിക്കുമ്പഴാണ്‌ ഒരു ഐഡിയ വന്നത്. ഈ പണ്ടാരങ്ങള്‍ എല്ലാം ഒന്നു റീസെറ്റ് ചെയ്ത് നോക്കിയാലോ എന്ന്. നേരേ ഫയര്‍ ഫോക്സ് അങ്ങ് ക്ളോസ് ചെയ്ത് ഫയര്ഫോക്സിന്റെ സേഫ് മോഡ് എടുത്ത് സെറ്റിങ്ങ്സ് എല്ലാം അങ്ങോട്ട് റീസെറ്റ് ചെയ്തു.

എന്നിട്ട് പിന്നെ ബ്ളോഗ് തൊറന്നു നോക്കിയപ്പോള്‍ എന്റെ ദൈവം തമ്പുരാനേ എന്റെ നടുവും പൊറവും സന്തോഷം കൊണ്ട് അങ്ങ് പൊട്ടിപ്പോകുന്നതുപോലെ തോന്നി. എന്തൊരത്ഭുതം. എന്തൊരത്ഭുതം. എല്ലാം വീണ്ടും പഴയതുപോലെ!! ഹൊ ഹൊ ഹൊ.. സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാന്‍ മേലേ..

എല്ലാം ശുഭപര്യവസായി ആയതിന്റെ സന്തോഷത്തില്‍ ഞാന്‍ ഒരു പോസ്റ്റ് ഒണ്ടാക്കി പോസ്റ്റാന്‍ നോക്കിയപ്പം ദേണ്ടെ കെടെക്കുന്നു തക്കിട തരികിട ധോം. പണ്ടാരം പിടിച്ച ചില്ലക്ഷരങ്ങള്‍ വരുന്നില്ല. പിന്നെ എല്ലാരും പറയുന്നതുപോലെ നേരെ ചെന്ന് ഫയര്‍ഫോക്സിന്റെ ലാംഗ്വേജ് സെറ്റിങ്ങ്സില്‍ ചെന്ന് മലയാളത്തിനു വേണ്ടി അഞ്‌ജലി ഓള്ഡ് ലിപിയും യു ടി എഫ്-8 എന്‍കോഡിങ്ങും സെറ്റ് ചെയ്തപ്പോള്‍ള്‍ള്‍ള്‍....... ദാ വീണ്ടും എല്ലാം ശുഭം.
ഇനി ഇപ്പം ഇന്നത്തെ വര്ക്ക് സമയത്തിനു തീര്ക്കാത്തതിന്റെ തെറി മാത്രം കേട്ടാല്‍ മതിയല്ലോ... എന്തായാലും എല്ലാ പണ്ടാരങ്ങളും ശരിയായ സ്തിതിക്ക് മലയാളം ശരിക്ക് വായിക്കാനും എഴുതാനും സാധിക്കാത്ത എല്ലാ ഡിജിറ്റല്‍ മല്ലുക്കള്ക്കുമായി എന്റെ വക കൊറച്ച് ടിപ്പ്കള്‍ കൂടെ ഇരിക്കട്ടെ.

മലയാളം വായിക്കാനും എഴുതാനും ഉള്ള വഴികള്‍.

1. അഞ്‌ജലി ഓള്ഡ് ലിപി, രചന എന്നീ ഫോണ്ടുകള്‍ ഇന്സ്റ്റാള്‍ ചെയ്യുക. ഇന്നാ പിടിച്ചോ നിങ്ങക്കും ഇരിക്കട്ടെ ഒരു പത്ത് മലയാളം ഫോണ്ട്.
Download Fonts Here
To install fonts, extract the fonts in the above file and copy Files to Fonts Folder inside Windows.

2. വിന്ഡോസിന്റെ കണ്‍ട്രോള്‍ പാനലില്‍ ചെന്ന് റീജിയണല്‍ ആന്റ് ലാങ്ങ്‍വേജ് സെറ്റിങ്ങ്സിന്റെ അഡ്വാന്സ്‍ഡ് ടാബിലുള്ള Supplemental language support ന്റെ താഴെ കൊടുത്തിരിക്കുന്ന Install files for complex script and right-to-left-languages എന്ന ചെക്ക് ബോക്സ് ടിക്ക് ചെയ്തിട്ട് windows xp യുടെ CD ഇട്ടു കൊടുക്കുക. script ഇന്സ്റ്റാളേഷന്‍ തീര്ന്നു കഴിയുമ്പം മിക്കവാറും ഒരുമാതിരി ഒക്കെ എല്ലാ ഫോണ്ട് പ്രശ്നങ്ങളും മാറിക്കിട്ടും.



3. ഇനി ഫയര്ഫോക്സിന്റെ സെറ്റിങ്ങ്സ് അഡ്‍ജസ്റ്റ് ചെയ്യണം.
Go to Tools->Options->Content->Advanced



Now, Set the following

Fonts For=Malayalam
Proportional=Serif/Sans Serif
Serif=AnjaliOldLipi
Sans-serif=AnjaliOldLipi
Monospace=AnjaliOldLipi
Default Character Encoding=Unicode (UTF 8)



ഇപ്പോള്‍ എല്ലാം ഓക്കേ ആയിക്കാണും.
--------------------------------------------------------------
പക്ഷേ എല്ലാവര്ക്കും അങ്ങനെ ആകണം എന്നില്ല. ഇപ്പറഞ്ഞ 3 കാര്യങ്ങള്‍ ചെയ്‌തിട്ടും മലയാളം ശരിക്കും എഴുതാനും വായിക്കാനും പറ്റാത്തവര്ക്ക് ഒരു കാര്യം കൂടെ ചെയ്യാം.

4. ഫയര്ഫോക്സ് എടുത്ത് റീസെറ്റ് ചെയ്യുക.
Close all Firefox windows and Open Mozilla Firefox (Safe Mode) from start menu. Check the 'Reset all user preferences to Firefox Defaults' and click on Make Changes and Restart



ഇനി ഒന്നുകൂടെ step 3 ചെയ്യുക, എല്ലാം ശുഭമാകും.
--------------------------------------------------------------

ഇനി ഈ വായിക്കുന്ന മലയാള ലിപിയെ ഒന്നുകൂടെ മനോഹരമാക്കാനുണ്ട്. അതിനു വേണ്ടി Desktop Properties എടുക്കുക. Click on Effects Button in Appearance Tab. Check the 'Use the Following method to smooth edges of screen fonts' and select ClearType in the box below it. Click OK in all open windows and close all windows.



ഇപ്പോള്‍ നിങ്ങള്‍ കൂടുതല്‍ ക്ളിയര്‍ ആയി മലയാളം എഴുതാനും വായിക്കാനും കഴിയുന്ന ഡിജിറ്റല്‍ മലയാളിയായി മാറിക്കഴിഞ്ഞിരിക്കുന്നു. താങ്കള്ക്ക് എന്റെ അഭിനന്ദനങ്ങള്‍.

സന്തോഷകരമായ ഒരു മലയാളം എഴുത്തും വായനയും ആശംസിക്കുന്നു.

മലയാളം ലൈവായി എഴുതാന്‍ ദേ ഇങ്ങോട്ട് പൊക്കോ.!

-----------------------------------------------------------------------------

ഒടുക്കം സംഭവിച്ചത് - ഈ സെറ്റിങ്ങ്സ് എല്ലം കളിച്ച് കളിച്ച് എന്റെ ഫോണ്ടുകള്‍ മൊത്തം നാശമായി. ദേഷ്യം സഹിക്കാന്‍ പറ്റാതെ ഞാന്‍ എല്ലാ ഫോണ്ടുകളും ശരിയാകാന്‍ വേണ്ടി എന്റെ ഇല്ലതിന്‌ അങ്ങ് തീ കൊളുത്തി (അതായത് വിന്‍ഡോസ് ഡ്രൈവ് ഫോര്മാറ്റ് ചെയ്തിട്ട് മൊത്തം ഒന്നൂടെ റീ ഇന്സ്റ്റാള്‍ ചെയ്തു എന്ന്.!)

അതിനു ശേഷം മലയാളം ഫോണ്ടുകളും സ്ക്രിപ്റ്റ് സപ്പോര്ട്ടും ഇന്സ്റ്റാള്‍ ചെയ്തു. മുകളില്‍ പറഞ്ഞ പരിപാടികള്‍ ഒന്നൂടെ ചെയ്യാന്‍ എനിക്ക് ഇപ്പം നല്ല സൌകര്യം ഇല്ല. വരമൊഴിയോട് പോകാന്‍ പറ. എനിക്ക് ഈ ഇളമൊഴി മതി. ഒരു പ്രശ്നവും ഇല്ലാതെ മലയാളം എഴുതുവേം ചെയ്യാം വായിക്കാനും പറ്റും.

വിക്കിപീഡിയയില്‍ പോലും ഈ ചില്ലക്ഷരങ്ങളുടെ പ്രശ്നം ഉണ്ട്. എന്നാല്‍ ഇളമൊഴി ഉപയോഗിച്ച് എഴുതുന്ന ഈ തനിമലയാളം ബ്ളോഗുകളില്‍ ഇത്തരം പ്രശ്നങ്ങള്‍ ഒന്നും ഇതുവരെ കണ്ടിട്ടില്ല. വിക്കിപീഡിയയ്ക്കും വേണമെന്നുണ്ടെങ്കില്‍ ഈ രീതി പിന്തുടരാവുന്നതാണ്. അഞ്‌ജലി ഫോണ്ടിന്റെ വൃത്തിയില്ലാത്ത ഫേസ് കാണണം എന്ന പ്രശ്നവും ഇല്ല.


Tuesday, November 24, 2009

0022. തോറ്റിട്ടില്ല.. തോറ്റിട്ടില്ല.. സൈബര്‍ പോലീസ് തോല്‍ക്കുകയില്ല

മനുഷ്യന്‌ സ്വസ്ഥമായിട്ട് ഒരു ഫോട്ടോ എടുത്ത് ഫോര്‍വേഡ് ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയാണ്‌ സൈബര്‍ പോലീസ് കേരളത്തില്‍ ഒപ്പിച്ച് വെച്ചിരിക്കുന്നത്. ഇപ്പോള്‍ വീടിന്റെയല്ല, വഴിയേ നടക്കുന്ന കില്ല പട്ടിയുടെ പോലും ഫോട്ടോ എടുത്ത് 'ഞെട്ടിപ്പിക്കുന്ന' ഫോര്‍വേഡ് ഇമെയിലുകള്‍ അയയ്ക്കുന്നതിന്‌ ആര്ക്കും ധൈര്യം ഇല്ല. 'ചേട്ടന്റെ വീടിന്റെ' പടം ഇമെയിലില്‍ കിട്ടിയവന്മാരെല്ലാം ആദ്യത്തെ പത്രവാര്ത്ത കണ്ടപ്പോഴേ സൈന്‍ ഔട്ട് ചെയ്ത് മെയില്‍ ബോക്സ് പൂട്ടി കുളത്തില്‍ മുങ്ങി. ഇനി ഒരുത്തനും കിണറ്റില്‍ പോലും പൊങ്ങും എന്നു തോന്നുന്നില്ല.

എന്തൊക്കെയായിരുന്നു ഇവിടെ!! ആ വീടിന്റെ പടവും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലുള്ള സകല വിപരീത പദങ്ങളും ചേര്ത്താണ്‌ ഇമെയില്‍ അയച്ചുകൊണ്ടിരുന്നത്. ഒടുക്കം പവനായി ശവമായപ്പോള്‍ ശവപ്പെട്ടി എടുത്ത് കുഴിച്ചിടാന്‍ പോലും ഇവിടെ ആളില്ല.

സത്യം പറഞ്ഞാല്‍ ദേഷ്യം വന്നിട്ട് ഒരു രക്ഷയുമില്ല. എല്ലാ അവന്മാരേയും പിടിച്ച് തല്ലിക്കൊന്ന്, കടിച്ചു കീറി തുപ്പി, ചവുട്ടി അരച്ച് ആ തുപ്പലിന്റെ മോളില്‍ ചാണകം തളിക്കാനുള്ള ദേഷ്യമാണ്‌ ആ ഇമെയിലിന്റെ ഉസ്താദിനെ കണ്ടുപിടിച്ചു എന്നു കേട്ടപ്പോള്‍ തോന്നിയത്.

ബാക്കിയുള്ളവന്റെ മൊബൈല്‍ ഫോണ്‍ ആരെങ്കിലും അടിച്ചുമാറ്റികൊണ്ടു പോയതിന്‌ പരാതി കൊടുക്കാന്‍ ചെന്നാല്‍ പറയും, ഓ ഇതൊക്കെ ഞങ്ങളുടെ ആ വെബ് സൈറ്റില്‍ പരാതിയായിട്ട് പോസ്റ്റ് ചെയ്താ മതി എന്നു്‌. എന്നിട്ട് എന്തായി ? എല്ലാ വിധ ആധുനിക സംവിധാനങ്ങളും ഒണ്ടെന്നു പറഞ്ഞിട്ടും പോയ മൊബൈല്‍ തിരിച്ചു കിട്ടാന്‍ ഒരു രക്ഷയും ഇല്ല. ആ അതു പോയി എന്ന് അങ്ങ് സമാധാനിക്കാന്‍ പറ്റുവോ? സൈബര്‍ പോലീസിന്‌ അങ്ങനെയൊക്ക പറയാം. കാശ് പോയത് നമ്മുടെ സന്തോഷേട്ടനാണല്ലോ.. !! അങ്ങേരുടെ കാര്യം പോട്ടെ, കഷ്ടപ്പെട്ട് കൂലിപ്പണി ചെയ്ത് ബ്ളാക്കില്‍ നോക്കിയ N75 വാങ്ങിച്ച മാത്തുക്കുട്ടിയുടെ കാര്യമോ? പത്താം ക്ളാസ് പാസാവാത്തത് കൊണ്ടാണ്‌ അവന്‍ കൂലിപ്പണിക്ക് പോയത്. ഇംഗ്ളീഷില്‍ അവന്‌ 50ല്‍ 10ന്‌ മുകളില്‍ ഒരിക്കലും മാര്ക്ക് കിട്ടിയിട്ടില്ല.. പിന്നെ അവനോടൊക്കെ വെബ് സൈറ്റില്‍ കൊണ്ടോയി പരാതി ഇടാന്‍ പറഞ്ഞാല്‍ എന്തു ചെയ്യുവെന്നു പറ. ലവന്‍ വെബ് സൈറ്റ് തപ്പി തപ്പി എല്ലാ കണ്സ്‌ട്രക്‌ഷന്‍ സൈറ്റിലും സിനിമ സൈറ്റിലും പോയി ഇതാണോ സാറേ വെപ്‌സൈറ്റ് എന്നു ചോദിച്ച് നടന്നെന്നാണ്‌ കേട്ടത്.

ഇതൊക്കെ നടക്കുന്ന ഈ കേരളത്തില്‍, ഒരു ഇമെയിലിന്റെ സോഴ്സ് കണ്ടുപിടിക്കാന്‍ സൈബര്‍ ഏമാന്മാര്‌ നടത്തിയ ശുഷ്കാന്തിയെ അഭിനന്ദിക്കാതെ വയ്യ. എന്നാലും പറയാതിരിക്കാന്‍ പറ്റില്ല, ഈ ശുഷ്കാന്തിയൊന്നും പാവപ്പെട്ട ജനങ്ങളുടെ കാര്യത്തിലില്ലല്ലോ? കോടതിയില്‍ കേസ് കൊടുത്തിട്ടാണെന്നുള്ളത് വേറെ കാര്യം. എന്നാലും, പാര്ട്ടികളുടെ മോളിലിരിക്കുന്നവന്മാര്ക്ക് വെല്ലോം ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതിന്റെ പൊറകേ എന്തോരം വേണേലും പോവുന്നതിന്‌ ആര്ക്കും ഒരു ബുദ്ധിമുട്ടും ഇല്ല.

അതിന്റെ ഇടയ്‌ക്കാണ്‌ ഈമെയിലില്‍ രണ്ട് എക്സ്ട്രാ വാചകങ്ങള്‍ എഴുതിയതിന്‌ രണ്ട് അവന്മാരെ പിടിച്ച് അറസ്റ്റ് ചെയ്തത്. എന്നാല്‍ ആ വാചകങ്ങള്‍ എഴുതി എന്നും പറഞ്ഞ് ആരും ഒരു കേസും കൊടുത്തിട്ടുമില്ല. ഈമെയിലില്‍ രണ്ടക്‌ഷരം കൂട്ടിചേര്ത്ത് കുറച്ച് സുഹൃത്തുക്കള്ക്ക് അയച്ചാല്‍ ഉടനെ അപകീര്ത്തിപ്പെടുത്തലായി, അറസ്റ്റായി, ജീവിതം കൊളവുമായി. ഇതെന്താ വെള്ളരിക്കാ പട്ടണമോ?

ഇങ്ങനെ പോയാല്‍ പോലീസാണോ, അതോ നാട്ടുകാരാണോ പുലിവാലു പിടുക്കുന്നതെന്ന് ഉടനെ തന്നെ അറിയാം.

ഇത്രയൊക്കെ ആയിട്ടും സഖാവിന്റെ ഒറിജിനല്‍ വീടിന്റെ പടം പത്രത്തിലിട്ട് ഇതാണെന്റെ കുടിലിലെ കൊട്ടാരം എന്നു പറയാനുള്ള ചങ്കൂറ്റം ഒരു ദേശാഭിമാനി പത്രവും കാണിച്ചില്ല. അതിന്‌ ആര്ക്കും താല്പര്യവും ഇല്ല. ലാവലിന്‍ എന്ന കരിക്കട്ട കൊണ്ട് ആരോ വരച്ച പടം റൂളറിന്റെ മൂട്ടിലെ റബ്ബര്‍ കൊണ്ട് മായിച്ച് കളയാന്‍ കിട്ടുന്ന ഒരവസരവും ആരും പാഴാക്കാന്‍ പാടില്ല അല്ലിയോ?!!. (അതു പിന്നെ അങ്ങനെ തന്നെ അല്ലിയോ?)

എന്തായാലും സൈബര്‍ കുറ്റവാളികള്‍ വളരെ ഡീസന്റാണെന്നതിന്‌ വേറെ ഉദാഹരണങ്ങളൊന്നും വേണ്ട. സാധാരണ കുറ്റവാളികളേ പോലീസ് ഇടിച്ച് ചമ്മന്തി ആക്കിയാലും അവന്മാര്‌ കുറ്റം സമ്മതിക്കാറില്ല. എന്നാല്‍, ഇവിടെ കേരളാ പോലീസ് ഒരു ഐ എസ് ഡി കോള്‍ ചെയ്തപ്പം തന്നെ നമ്മുടെ സസ്‌പെക്‌ട് കുറ്റം സമ്മതിച്ചെന്നും ഞാന്‍ കേരളത്തില്‍ വന്നു കീഴടങ്ങിക്കൊള്ളാമെന്നും പോലീസിനോട് പറഞ്ഞെന്നാണ്‌ പത്രക്കാര്‌ റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. എത്ര ഡീസന്റ് കുറ്റവാളി അല്ലേ?!! ഒരു ഉമ്മ കൊടുക്കാന്‍ തോന്നുന്നു.

ഇതു പാര്ട്ടിയെ കരിവാരിതേക്കാന്‍ എതിര്‍ പാര്ട്ടിക്കാര്‌ നടത്തുന്ന പരിപാടി ആണെന്നു പറഞ്ഞ് നേതാക്കന്മാര്‌ രംഗത്ത് എത്തിയിട്ടുണ്ടെന്നാണ്‌ കേട്ടത്. ഇനി മുഖ്യമന്ത്രിയുടെ ഒരു പത്രസമ്മേളനം കൂടെ വന്നാല്‍ എല്ലാം പൂര്ത്തിയാകും. ഇനി ഇപ്പം പതിവ് പരിപാടികളില്‍ അതും കൂടെയേ ബാക്കിയുള്ളല്ലോ.

എന്നാലും ആ പാവം ഇമെയില്‍ ഉണ്ടാക്കിയവന്റെ ഒരു കഷ്ടകാലം. അവനു തോന്നിയ ഒരു തമാശ അടക്കിപ്പിടിക്കാന്‍ കഴിയാതെ വന്നപ്പം പാവം അതൊന്നു തുറന്നു വിട്ടതാണെന്നാണു തോന്നുന്നത്. എന്തായാലും ഈ ഇമെയില്‍ വായിച്ച 28 ലക്ഷം ആളുകളേ... ഇത് ഫോര്‍വേഡ് മെയിലുകളുടെ ചരിത്രത്തിലെ ആദ്യത്തെ മലയാളി കയ്യൊപ്പായിരിക്കും എന്നതിന്‌ സംശയം ഇല്ല.

എന്നാലും കേസുകൊടുത്ത ആശാന്‍ പണ്ടത്തെ ഒരു ഇലക്ഷന്റെ സമയത്ത് വന്ന മെട്രിക്സ് സ്റ്റൈലില്‍ ഉള്ള പുള്ളിക്കാരന്റെയും ബാക്കി നേതാക്കന്മാരുടേയും പടം ഒന്നും കണ്ടിട്ടില്ലെന്നു തോന്നുന്നു. അല്ലെങ്കില്‍ അത് ഒണ്ടാക്കിയവന്മാര്ക്ക് എതിരേയും കേസ് കൊടുത്ത് വാര്ത്തയുണ്ടാക്കിയേനെ. ചെലപ്പം ആ സമയത്ത് പുള്ളി കമ്പ്യൂട്ടറിന്‌ എതിരേ സമരം ഉണ്ടാക്കാന്‍ പോയിക്കാണുമാരുന്നിരിക്കും. അല്ലെങ്കില്‍ ഇപ്പം ശരിയാക്കി തന്നേനെ എല്ലാം. ബൈജു പറഞ്ഞ പോലെ ഇപ്പം എല്ലാര്ക്കും മന്സിലായല്ലൊ ഞങ്ങടെ ഫാര്ട്ടി കംപൂട്ടര്‍ ഒന്നും ഇവിടെ വേണ്ടെന്നു പറഞ്ഞൊണ്ടിരുന്നേന്റെ കാര്യം!! എന്തായാലും ഒരു പാവം ഇമെയില്‍ ഫോര്‍വേഡിനെതിരേ പട നയിച്ച പര്‍സിരാശയുടെ ധൈര്യത്തെ സമ്മതിക്കണം. പയങ്കരമായ ഒരു കാര്യമാണ്‌ രാസ ചെയ്തത്. രാസ ഒരു പയങ്കരന്‍ തന്നെ. രാസ കീ ജേ!! (കൂ കൂ കൂ)

ആ മെയില്‍ കൊണ്ട് തന്റെ ഇമേജ് മൊത്തം പോകും എന്നാണ്‌ ആശാന്‍ വിചാരിച്ചത്. പക്ഷേ തനിക്ക് ഇവിടെ ഒരു പിക്‌സെല്ലിന്റെ ഇമേജ് പോലും ഇല്ല എന്നുള്ളത് പുള്ളിക്ക് ഒഴിച്ച് ബാക്കി എല്ലാര്ക്കും അറിയാം. (കേരള രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു നാറിയ നാഴികക്കല്ലായി ഇത് മാറട്ടെ എന്ന് ആശംസിക്കുന്നു)

ഇമെയില്‍ ഫോര്‍വേഡ് വന്നു രണ്ടാം ദിവസം ഇതിന്റെ ഉറവിടം അറേബ്യന്‍ രാജ്യമാണെന്നും, ചേട്ടായി കേസ് കൊടുത്തെന്നും ആദ്യം റിപ്പോര്ട്ട് ചെയ്ത് കണ്ടത് പീപീപീപ്പീപ്പീള്സ് ചാനലിലാണ്. അപ്പം പിന്നെ, ഇതു അന്വേഷിച്ചത് കേരളാ പോലീസിന്റെ സൈബര്സെല്ലിലെ പുലിക്കുട്ടികളോ അതോ, ആസ് യൂഷ്വല്‍, തലയിലും കമ്പ്യൂട്ടറിലും നല്ല വെട്ടവും വെളിച്ചവും ഉള്ള വെല്ല പ്രൈവറ്റ് ഏജന്സിയിലെ പുലിക്കുട്ടികളോ എന്ന ഒരു സംശയം മാത്രമാണ്‌ ബാക്കി നില്ക്കുന്നത്. (നമ്മുടെ കേരള പുലിക്കുട്ടികള്‍ തന്നെ ആരിക്കും എന്നു അഭിമാനിച്ച് മിണ്ടാതെ അങ്ങ് ഇരുന്നേക്കാം അല്ലേ. അതാരിക്കും തടി കേടാകാതിരിക്കാന്‍ നല്ലത്.)

"എന്നാലും നമ്മുടെ സൈബര്‍ കുറ്റവാളിചേട്ടന്‍, എന്റെ അക്കൌണ്ട് ആരാണ്ട് ഹാക് ചെയ്ത്ത് അതിന്റെ ആത്തു കേറി മെയില്‍ അയച്ചതാ എന്നു പറഞ്ഞ് തടി ഊരാന്‍ പോലും ശ്രമിച്ചില്ലേ?? ചെലപ്പം പുള്ളീ ഒന്നു ട്രൈ ചെയ്ത് കാണും അല്ലേ!! "

എന്നാണേലും ഇപ്പം അഭയ കേസും ഇല്ല, ലാവലിനും ഇല്ല, തെരഞ്ഞെടുപ്പ് തോല്‍വി അനാലിസിസും ഇല്ല. എന്നാലും ചാനലുകാര്ക്കും, പത്രക്കാര്ക്കും വാര്ത്തയ്ക്ക് ഒരു കൊറവും ഇല്ല. (ലീഡര്‍-ജിയുടെ പൊന്നുമോന്, മോന്‍-ജി ഉള്ളപ്പോള്‍ പത്രക്കാര്ക്കാണോ വാര്ത്തയ്ക്ക് ക്ഷാമം അല്ലപിന്നെ!)

ഇത്രേം എഴുതിക്കഴിഞ്ഞപ്പോഴാണ്‌ സത്യം ​പറഞ്ഞാല്‍ ദേഷ്യം ഒന്നു അടങ്ങുന്നത്!! ഹോ!!

Sunday, September 27, 2009

0021. എഞ്ചിനീയറുടെ മരണം

അക്കിയ - (ആള്‍ കോട്ടയം എഞ്ചിനീയേഴ്സ് അസ്സോസ്സിയേഷന്‍. ) യുടെ ലബനീസ് പ്രതിനിധി ശ്രീ. ലോതര്‍ കോളിന്‍വുഡ് തോമസ് അഥവാ ലോനപ്പന്‍ പാലാ(എഞ്ചിനീയറിങ്ങ് - ഫെയില്ഡ്) വാര്ഷിക സമ്മേളനത്തില്‍ നടത്തിയ പ്രസംഗം.

ലോസ് ഏഞ്ചലസില്‍ നിന്നും ഞങ്ങളുടെ കറസ്‌പോണ്ടന്റ്, ഉണ്ണി തൊടുപുഴ റിപ്പോര്ട്ട് ചെയ്‌തത്.

Los Angeles - Saturday, 26/09/2009 :


പ്രിയ സുഹൃത്തുക്കളേ, ഈ പറയുന്ന കാര്യങ്ങള്ക്ക്, Sherlock Holmes ഇന്റെ The Adventure of the Engineer's Thumb(എഞ്ചിനീയറുടെ വിരല്‍) എന്ന കഥയുമായി ഒരു തരത്തിലും ബന്ധമില്ല.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ പത്രവാര്ത്തകള്‍ കണ്ടപ്പോഴാണ്‌ ഈ ഗുരുതരമായ വിഷയത്തെക്കുറിച്ച് എനിക്ക് ചില സംശയങ്ങള്‍ തോന്നിത്തുടങ്ങിയത്. ഈ വാര്ത്തകളില്‍ അസ്വാഭാവികത ഒന്നും ഇല്ലെന്നാണ്‌ ഒറ്റ നോട്ടത്തില്‍ തോന്നുക. 3 മരണവാര്ത്തകളാണ്‌ നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ളത്.


1. പാലായ്ക്ക് സമീപം ബൈക്കില്‍ ബസ് ഇടിച്ച് പാലാ എഞ്ചിനീയറിങ് കോളേജിലെ അദ്ധ്യാപകന്‍ മരിക്കുന്നു.

2. കോട്ടയം മെഡിക്കല്‍ കോളേജിനു സമീപം ടിപ്പര്‍ ലോറി ഇടിച്ച് കാഞ്ഞിരപ്പള്ളി എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്ഥി മരിക്കുന്നു.

3. ചങ്ങനാശ്ശേരിയില്‍ ബൈക്കില്‍ കാര്‍ ഇടിച്ച് പാത്താമുട്ടം എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്ഥി മരിക്കുന്നു.

ഈ സംഭവങ്ങളില്‍ ഒരു അസ്വാഭാവികതയും നിങള്ക്ക് കാണാന്‍ സാധിക്കുന്നില്ലേ? .


"ഒന്നു ശ്രമിച്ചു നോക്കൂ.. ഇനിയും നിങ്ങള്ക്ക് ഒന്നും കാണാന്‍ കഴിയുന്നില്ലേ ?"

ഈ സംഭവങ്ങളില്‍ മരണപ്പെട്ടിരിക്കുന്നത് മൂന്ന് എഞ്ചിനീയര്മാരാണ്. ഇതിനര്ഥം കോട്ടയം ജില്ലയിലെ എഞ്ചിനീയര്മാരുടെ സ്ഥിതി സുരക്ഷിതമല്ല എന്നല്ലേ? രഹസ്യപോലീസിന്റെ റിപ്പോര്ട്ടുകള്‍ സൂചിപ്പിക്കുന്നത് എഞ്ചിനീയര്മാരെ വകവരുത്തുവാന്‍ വേണ്ടി മാത്രം ഒരു ഗുണ്ടാ മാഫിയ ഈ ജില്ലയില്‍ പ്രവര്ത്തിക്കുന്നുണ്ട് എന്നാണ്. കാലന്‌ ഒത്താശ ചെയ്തുകൊണ്ട് ഇവിടെ പ്രവര്ത്തിക്കുന്ന ഈ സംഘത്തിനെതിരേ കര്‍ശന നടപടികള്‍ എടുക്കാന്‍ അധികാരികള്‍ തയ്യാറാവണം.

ഈ സംഭവങ്ങളിലെല്ലാം കുറ്റവാളികള്‍ രക്ഷപെട്ടിരിക്കുകയാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ മതിയാവൂ. രാഷ്ട്രീയ രംഗത്ത് പ്രവര്ത്തിക്കുന്ന ചില മന്ത്രിപുത്രന്മാരുടെ കറുത്ത കൈകളും ഇതില്‍ ഇടപെട്ടിട്ടുണ്ടേന്നുള്ളതിന്‌ ഒരു സംശയവുമില്ല. നമുക്ക് ഉണരാന്‍ സമയമായി സുഹൃത്തുക്കളേ.. (ദയവായി ആരും ഇപ്പോള്‍ ഉറങ്ങരുത്)

നമുക്കെതിരായി അപവാദ പ്രചരണങ്ങളുമായി ഒട്ടനേകം കരിങ്കാലികള്‍ രംഗത്തെത്തിയിട്ടുണ്ട്. അവര്‍ പറയുന്നത്, കോട്ടയത്ത് എഞ്ചിനീയര്മാരെ മുട്ടിയിട്ട് നടക്കാന്‍ വയ്യെന്നും, അതുകൊണ്ട് ഇതു വെറും അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണ്‌ എന്നാണ്‌.

പ്രിയ സുഹൃത്തുക്കളേ, ഞാന്‍ നിങ്ങളോട് അടിവരയിട്ടു പറയുകയാണ്. ഇത്തരം വിവരമില്ലാത്ത പ്രസ്ഥാവനകള്‍ നടത്തുന്നവന്മാര്‍ സ്‌കൂളിന്റെ പടി പോലും കാണാത്തവന്മാരാണ്. ഞാന്‍ നിങ്ങളോട് ചോദിക്കുകയാണ്‌.. എഞ്ചിനീയറിങ്ങിനെപ്പറ്റി അവന്മാര്ക്കെന്തറിയാം ?.. സുഹൃത്തുക്കളേ.. അവര്ക്കൊരു ചുക്കും അറിയില്ല. സെഷണല്‍ മാര്ക്ക് എന്നാലെന്താണെന്ന് അവര്ക്കറിയാമോ? അണ്ടര്‍ സെഷണല്‍ എന്നലെന്താണെന്ന് അവര്ക്കറിയാമോ? സപ്പ്ളിമെന്ററി എന്നലെന്താണെന്ന് അവര്ക്കറിയാമോ? ഇത്തരം വിവരദോഷികളെ നമ്മള്‍ ഒറ്റപ്പെടുത്തണം സുഹൃത്തുക്കളേ.. ഒറ്റപ്പെടുത്തണം..

പത്രങ്ങളില്‍ മറ്റു വാര്ത്തകളെപ്പറ്റി ചറുപറാ എഴുതുന്ന മാധ്യമ സിന്ഡിക്കേറ്റിന്‌ ഇതെന്തു പറ്റി? എവിടെയാണു നിങ്ങള്‍? ഉണരൂ സിന്ഡിക്കേറ്റേ ഉണരൂ.. ഈ ദുരവസ്ഥയെപ്പറ്റി നിങ്ങള്ക്ക് ഒന്നും പറയുവാനില്ലേ ?

കഴിഞ്ഞ ഏഴ് വര്ഷമായി സ്വകാര്യ എഞ്ചിനീയറിങ്ങ് കോളേജുകളിലെ പാവപ്പെട്ട വിദ്യാര്ഥികളോട് മാനേജ്മെന്റ്, വേറേ ഒരു ജോലിയും കിട്ടാതെ വന്നു സാറുമ്മാരായ ഭൂരിഭാഗം അധ്യാപകര്‍, പ്രിന്സിപ്പാളുമാര്‍ എന്നിവര്‍ നടത്തിവരുന്ന പീഢനങ്ങളേയും അവകാശ ലംഘനങ്ങളേപ്പറ്റിയും ഈ മാധ്യമങ്ങള്ക്ക് ഒന്നും പറയാനില്ലേ ?

ഇന്റേണല്‍ മാര്ക്കെന്ന ഓലപ്പാമ്പിനെ കാണിച്ച് ഇവര്‍ ഈ യുവതീ യുവാക്കന്മാരുടെ ആത്മധൈര്യത്തേയും ആത്മവിശ്വാസത്തേയും വെട്ടിക്കൊല്ലുകയാണ്‌. ഈ നശീകരണപ്രവണതയ്ക്കെതിരായി സമൂഹ മനസാക്ഷിയെ ഉണര്ത്താനുള്ള കടപ്പാട് മാധ്യമങ്ങള്ക്കില്ലേ ?

പ്രിയ എഞ്ചിനീയര്മാരേ, കഴിഞ്ഞ കുറേ നാളുകളായി എന്നെ പാസ് ആകാന്‍ സമ്മതികാത്ത മൂരാച്ചി യൂണിവേഴ്സിറ്റിയോടും ഇന്റേണല്‍ മാര്ക്ക് തരാതെ അണ്ടര്‍ ആക്കിയ മൂരാച്ചി സാറുമ്മാരോടുള്ള എന്റെ പ്രതിഷേധം ഞാനിവിടെ അറിയിക്കുകയാണ്. കാശ് തരാമെന്നു പറഞ്ഞിട്ടും കോട്ടയത്തെ ഈ യൂണിവേഴ്‌സിറ്റി എന്നെ പാസ് ആക്കാന്‍ കൂട്ടാക്കിയില്ല. സുഹൃത്തുക്കളേ ഇത്തരം നിരാശാജനകമായ സംഭവങ്ങളില്‍ പെട്ട് ജീവന്‍ നഷ്ടപ്പെടുത്തുന്ന പാവം എഞ്ചിനീയര്മാരെപ്പറ്റി വിലപിക്കാന്‍ ഇവിടെ ഒരു മന്ത്രിയും ഇല്ലേ?

പ്രിയപ്പെട്ട സഖാക്കളേ, മന്ത്രിപുത്രന്മാര്ക്ക് ഇവിടെ എന്തു ആകാമെങ്കില്‍ നമുക്കും ഇവിടെ എന്തും ചെയ്യാനുള്ള അവകാശം അനുവദിച്ചു തരണമെന്ന് ഞാന്‍ ഈ ഗവണ്‍മെന്റിനോട് അപേക്ഷിക്കുകയാണ്..

ഈ മരണങ്ങളുടെയെല്ലാം അന്വേഷണം സീ ബി ഐ യെ ഏല്‍പ്പിക്കണമെന്ന് ഈ ഗവണ്‍മെന്റിനോട് ഞാന്‍ ശക്തിയുക്തം ആവശ്യപ്പെടുകയാണ്. ഈ ആവശ്യത്തില്‍ ഒരു വിട്ടുവീഴ്‌ച്ചയ്‌ക്കും ഞങ്ങള്‍ തയ്യാറല്ല എന്ന് ഞാനിവിടെ ഊന്നിപ്പറയുകയാണ്.

പിന്നെ സുഹൃത്തുക്കളേ, ഒരു പ്രധാന കാര്യം പറയുവാനുണ്ട്..

"വരുന്ന ഇലക്‌ഷനില്‍ ഞാന്‍ സ്‌ഥാനാര്ഥി ആകുന്ന വിവരം എല്ലാവരേയും അറിയിക്കുന്നു. നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ നല്‍കി എന്നെ വിജയിപ്പിക്കണമെന്നു അഭ്യര്ത്ഥിക്കുന്നു."

നന്ദി. നമസ്‌കാരം.

Sunday, August 30, 2009

0020. 7'O Clock Part 2 - ഗുണ്ടാ നാമധേയങ്ങള്‍

ലോക്കല്‍ ഗുണ്ടകള്ക്ക് റൈഫിള്‍ ജോണീ, വടിവാള്‍ ഷിബു എന്നിങ്ങനെയുള്ള നാമങ്ങളാണ്‌ ചേരുക എന്ന് ബെര്ളിച്ചന്‍. അതു കണ്ടപ്പോഴാണ്‌ ഇതുമായിട്ട് സാമ്യമുള്ള ചില പേരുകള്‍ മനസില്‍ വന്നത്. എങ്ങനെ വരാതിരിക്കും?... പത്തിരുപത്തഞ്ച് കൊല്ലമായിട്ട് കേള്ക്കുന്നതല്ലേ. ഇതൊക്കെ ഒന്നു പരിഷ്‌കരിച്ച് ഷോര്ട്ട് ആന്റ് സ്റ്റൈലിഷ് പേരാക്കിയപ്പോള്‍ പറയാനും ഒരു സുഖം..

പോലീസ് ബാലു
പിണര്‍ വിജു
ചെന്നി രമേശന്‍
കടന്നല്‍ രാമന്‍
മാദനി അബ്ദു
കണ്ണൂര്‍ കണാരന്‍
കണ്ണൂര്‍ മുരളി (നാടകത്തിനു ബെസ്റ്റാ.. ഗുണ്ടാപേരിന്‌ പോര )
പാലാ മണിയന്‍
പുതുപ്പള്ളി ഉമ്മര്‍
തൊടുപുഴ ഔത
കൊടുങ്ങല്ലൂര്‍ തൊമ്മന്‍
ആലപ്പുഴ അച്ചു
ചേര്ത്തല രവി
കൊല്ലം പാക്കരന്‍

ഒരു ഗുണ്ടാപടയ്ക്ക് വേണ്ട എല്ലാ ചേരുവകളും ആയില്ല അല്ലേ.. ഒത്തിരി പേരുകള്‍ ഇനിയും വരാനുണ്ട്.. അതൊക്കെ സഹൃദയരുടെ സംഭാവനകള്ക്ക് വിട്ടിരിക്കുന്നു...

0019. 7'O clock- ദി ഗുണ്ടാ റിവ്യൂ

ബ്ലഫ് മാസ്റ്റര്‍ സിനിമയിലെ സംവിധായകന്‍ റിതേഷ് ദേശ്‌മുഖ് പറയുന്നതുപോലെ വെല്ല ക്രൈമും ചെയ്യണമെങ്കില്‍, സിനിമകള്‍ കാണണം. ഇഷ്ടം പോലെ ഐഡിയാസ് കിട്ടും. കേരളത്തില്‍ കഴിഞ്ഞ ദിവസം നടന്ന കൊലപാതകം ഏത് സിനിമയില്‍ നിന്നും പ്രേരണ ഉള്ക്കൊണ്ടിട്ടാണെന്ന് കേരളാ പോലീസിന്‌ ഇതുവരെ കണ്ടുപിടിക്കാന്‍ പറ്റിയിട്ടില്ല. ഇതാണ്‌ പറയുന്നത്, ഇവിടെ വെല്ല കേസും തെളിയിക്കണമെങ്കില്‍ പ്രൈവറ്റ് ഡിറ്റക്ടീവ്സ് വരണമെന്ന്.

കുടവയറും, എല്ലില്ലാത്ത നാക്കും, മലയാളം തെറി ഡിക്‌ഷ്‌ണറിയില്‍ ബിരുദാനന്തര ബിരുദവും, ഗുണ്ടകളെ വെല്ലുന്ന കയ്യൂക്കും പാവങ്ങളെ വിരട്ടലും, പിന്നെ അല്പ സ്വല്പം വെള്ളമടിയും മന്ത്രിമാര്ക്കും വീ വീ വീ വീ ഐപീമാര്ക്കും എസ്കോര്ട്ടു പോക്കും.. ഇതൊക്കെ മാത്രം ശീലിച്ചിട്ടുള്ള ഏമാന്മാര്‍ വിശാരിച്ചാല്‍ വെല്ലോം നടക്കുമോ?.. കേരളത്തിലെ പോലീസില്‍ 9/10 കുടവയറുകാരാണേന്നാണ്‌ വെപ്പ്. അതുകൊണ്ടാണല്ലോ ലയണ്‍ സിനിമയില്‍ മന്ത്രി ദിലീപ്, പോലീസുകാരെല്ലാം എല്ലാ ദിവസവും ഓടണം എന്ന് ഉത്തരവിറക്കിയത്.

"കൊടവയറ്‌ കൊണ്ട് കേസ് തെളിയിക്കാന്‍ പറ്റുമോ?!! ആര്ക്കറിയാം!!"

സ്വന്തമായി സിനിമാ സീഡി ഉണ്ടാക്കുന്ന കച്ചവടമുള്ള ഒരു പോലീസ് ഏമാന്‍ ഉണ്ടായിട്ടും ഈ കൊലപാതകം ഏത് സിനിമയില്‍ നിന്നാണെന്ന് കണ്ടുപിടിക്കാന്‍ പറ്റാത്തത് കഷ്ടം തന്നെ. കഴിഞ്ഞ ദിവസം ഒരു വെല്യ ഏമാന്‍ ടിവ്വിയില്‍ പറഞ്ഞു:- കേരളത്തിലെ മുഴുവന്‍ പോലീസും ഈ കേസില്‍ ആത്മാര്ഥമായിട്ട് ശ്രമിക്കണം എന്നു. എന്നാല്‍ പിന്നെ ചുമ്മാ കോറേ പോലീസുകാരെ ആ സ്റ്റുഡിയോയിലോട്ട് വിടത്തില്ലായിരുന്നോ? കോറെ കൊലപാതക സിനിമകള്‍ കണ്ട് കഴിയുമ്പോള്‍ ഓട്ടോമാറ്റിക്കായിട്ട് മനസിലാകത്തില്ലേ ഏതൊക്കെ സിനിമയില്‍ നിന്നാണ്‌ ഇതൊക്കെ പ്ളാന്‍ ചെയ്തതെന്ന്?. (ബുദ്ധി ഉണ്ടാകാന്‍ ജ്യോതിഷ് ബ്രഹ്മി എല്ലാ പോലീസ് ഡിറ്റക്ടീവ്സിനും കൊടുക്കണം) അല്ലെങ്കില്‍ ഇതുപോലെ നമുക്ക് പണി ആകും.. ചുമ്മാ ഫ്രീ ആയിട്ട് എല്ലാ കേസും അന്വേഷിക്കാന്‍ ഉള്ള ഹിന്റ് എല്ലാം നമുക്ക് അങ്ങനെ കൊടുക്കാന്‍ പറ്റുമോ?

പിന്നെ കോട്ടയവും പോള്‍ മുത്തൂറ്റ് കേസും തമ്മിലെന്തു ബന്ധമെന്നാരിക്കും?.. പിന്നെ ചങ്ങനാശ്ശേരി നിന്റെയൊക്കെ അമ്മായി അപ്പന്റെ നാടായ ബഹറിനില്‍ ആണോടാ.. അതോ അമ്മായി അമ്മേടെ അമേരിക്കേലോ?.. ഇടിച്ച് കൂമ്പ് വാട്ടിക്കളയും.. മിണ്ടാതെ ഇതു വായിച്ചിട്ട് അങ്ങോട്ട് പൊക്കോണം. കഴിഞ്ഞ ദിവസോം കാരീം പള്ളത്തീം പിടിക്കാന്‍ ചൂണ്ട ഇടാന്‍ പോണം എന്നു വിചാരിച്ചതാണ്. അപ്പഴാണ്‌ ഏമാന്മാര്‌ അവനെ കൊണ്ടുപോയി പള്ളയ്ക്ക് ഇടിച്ചെന്ന് അറിഞ്ഞത്. പിന്നെ അന്നു മീന്‍ പിടിക്കാന്‍ പോയില്ല. അവന്‌ അതു തന്നെ വേണം.. കഴിഞ്ഞ ഇലക്‌ഷന്‌ ബ്ലോഗ് എഴുതിയതിന്‌ എന്നെ ഇടിച്ച് പഞ്ചറാക്കിയത് ഇവനും ആ മറ്റേ അവനും ഒക്കെക്കൂടെ ആണെന്നാണ്‌ തോന്നുന്നത്.. പൊന്ന് മോനേ പോലീസേ.. ഇവനെ ഒന്നും നേരേ നില്‍ക്കാന്‍ പരുവത്തില്‍ പൊറത്ത് വിട്ടേക്കല്ല്. ക്വട്ടേഷന്‍ കൊടുക്കാന്‍ കാശില്ലാത്തതുകൊണ്ടാണ്‌ പോലീസിനോട് പറയുന്നത്.. ഒന്ന് അഡ്ജസ്റ്റ് ചെയ്ത് അവന്മാരെ ഇടിച്ച് പരത്തിയേക്കണം.. ഇപ്പഴും എന്റെ നടുവിന്റെ വേദന മാറിയിട്ടില്ല..

പിന്നെ ഗള്ഫില്‍ പോയി ഒളിച്ചിരിക്കുന്ന അവന്മാരെക്കുറിച്ച് പേടിക്കണ്ട!! അവന്മാര്ക്ക് കൊടൂക്കാനുള്ളത് ഞാന്‍ എന്റെ ഇനര്നാഷണല്‍ ക്വട്ടേഷന്‍ ടീമിനെ ഏല്‍പ്പിച്ചു കഴിഞ്ഞു. മലപ്പുറം പവനായി ഗള്ഫിലേയ്ക്ക് ഉടന്‍ തന്നെ പറക്കും.. അവന്‍ നിന്നെയൊക്കെ തട്ടുന്നതു വരെ ആയുസ് നീട്ടിത്തരാന്‍ അറബിയോട് പ്രാര്ഥിക്ക്.. പവന്സ് ആരാണെന്ന് നിന്നെയൊന്നും പറഞ്ഞ് മനസിലാക്കെണ്ട കാര്യമില്ലല്ലോ!..

ലോക്കല്‍ ആയി മാത്രമാണ്‌ നമുക്ക് ഹോള്ഡ് ഇല്ലാത്തത്. ഇന്റര്നാഷണലില്‍ നമ്മള്‍ പുലി തന്നെയാണ്. അതില്‍ ഒരു സംശയവും വേണ്ട.. ഫ്റെഡ് ഡര്സ്റ്റ്, ജെയിംസ് ഹെറ്റ്ഫീല്ഡ്, ടില്‍ ലിന്ഡെമാന്‍ എന്നിങ്ങനെ വന്‍കിട ടീമുകളും ഹാനിബാള്‍ ലെക്‌ടര്‍ പോലെയുള്ള ലോകോത്തര കൊലപാതകികളുമായും നമുക്ക് വളരെ നല്ല ബന്ധമാണുള്ളത്..

അതുകൊണ്ട് ചുമ്മാ വടിവാള്‍ ഷിബു, ആസിഡ് ബിനീഷ്, ബാറ്ററി ബിനു എന്നൊക്കെ പറഞ്ഞ് വെല്യ വെരട്ടൊന്നും വേണ്ട കെട്ടോ.. മിഷ്യന്‍ ഗണ്ണിന്റെ മുമ്പില്‍ ഉമ്മാക്കിയും കൊണ്ട് പേടിപ്പിക്കാന്‍ വന്നാല്‍ പിന്നെ കാണിക്കാന്‍ അതൊരിക്കലും കാണില്ല എന്ന സത്യം മനസിലാക്കിക്കുന്നതാണ്‌ നല്ലത്!!

(അടുത്ത ലക്കം സെവന്‍ ഒ ക്ലോക്കില്‍ - ഗുണ്ടാ നാമധേയങ്ങള്‍ )